സിദ്ദിഖ് കാപ്പന്റെ തീവ്രവാദബന്ധവും രാജ്യദ്രോഹഅജണ്ടയും ബോധ്യമായിട്ടും കാപ്പനു വേണ്ടി ഇപ്പോഴും നിലകൊള്ളുകയാണ് ചിലര്‍. ‘അങ്ങനെ നില കൊള്ളുക എന്നത്’ മാധ്യമലോകത്തിന്റെ മുഴുവന്‍ ബാധ്യതയും അഭിപ്രായവുമാണ്’ എന്ന നിലയിലാണ് കുറച്ചു കാലമായി അവര്‍ പ്രചാരണം നടത്തിപ്പോരുന്നത്. അതിനായി സംഘടനകളുടെ പേരുകള്‍ നിരന്തരം ദുരുപയോഗം ചെയ്തു വരുന്നുമുണ്ട്.
എല്ലാത്തരം രാഷ്ട്രവിരുദ്ധനീക്കങ്ങള്ക്കും ‘ഊണും ഊര്‍ജവും’ ‘താങ്ങും തണലു’മായ, കേരളത്തെ കേന്ദ്രീകരിച്ച് നിലനില്‍ക്കുന്ന, മാധ്യമരംഗത്തെ പച്ചസിന്ഡിക്കേറ്റിന്റെ സ്വാധീനത്തിനും ബ്ലാക്ക് മെയിലിങ്ങിനും വഴങ്ങി, ‘മാധ്യമപ്രവര്‍ത്തന’ത്തിന്റെ വിശ്വാസ്യതയും ആത്മാഭിമാനവും ഇങ്ങനെ നിരന്തരം ഇല്ലായ്മ ചെയ്യുന്നത് വിമര്‍ശനവിധേയമാകുമ്പോഴാണ്, ‘സിദ്ദിഖ് കാപ്പന് – കേസ്’ സുപ്രീംകോടതിയില്‍ എത്തിക്കാനായി കുറുക്കുവഴി വെട്ടാനുള്ള കരാര്പണിയുമായിട്ടു ‘പഴയ ഏഷ്യാനെറ്റ് ഫെയിം’ശശികുമാറിന്റെ രംഗപ്രവേശം.
എന്തു കൊണ്ട് ശശികുമാര്‍ രംഗത്ത് ഇറക്കപ്പെട്ടു എന്നത് പ്രസക്തമായ ചോദ്യമാണ്. പച്ച സിന്‍ഡിക്കേറ്റിന്റെ ആധിപത്യസ്വഭാവവും സംഘടനകള്‍ പിടിച്ചെടുക്കാനുള്ള നീക്കവും സ്വന്തം അജണ്ടകള്‍ സംഘടനാലേബലില് അടിച്ചേല്പിക്കാനുള്ള പരിശ്രമവും ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും ഏറെക്കുറേ ബോധ്യമായിട്ടുണ്ട്. ഇതുമൂലം വന്നു ഭവിച്ച സമ്മര്‍ദസാഹചര്യത്തെ അതിജീവിക്കേണ്ടത് സിന്‍ഡിക്കേറ്റിന് വേണ്ടി പണിയെടുത്തവരെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പ്രശ്നമായി മാറിക്കഴിഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം Damage Control നുള്ള ബഹുമുഖനീക്കങ്ങള് അനിവാര്യമായിരിക്കുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ക്കുപരി ഒരു മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എന്ന നിലയില്‍ ഒട്ടൊക്കെപ്പേര് അംഗീകരിക്കുന്ന വ്യക്തിയാണ് ശശികുമാര്‍. ശശികുമാറിനെ ചിത്രത്തില്‍ കൊണ്ടുവരുന്നതോടെ സുപ്രീംകോടതിയില്‍ ‘നീതി’കിട്ടുമെന്നതിലുപരി കുറെയേറെ നാവുകള്‍ അരിഞ്ഞു മാറ്റാം എന്നാണ് സിന്‍ഡിക്കേറ്റ് ലക്ഷ്യം വെക്കുന്നത്.
ഇതേ ലക്ഷ്യത്തില്‍ ഒരു പടി കൂടി കടന്ന ഒരു നീക്കം ആണ് സീമ മുസ്തഫ നേതൃത്വം നല്കുന്ന എഡിറ്റേഴ്സ് ഗില്‍ഡിന്റെ സിദ്ദിഖ് കാപ്പനു വേണ്ടിയുള്ള ‘പരസ്യപ്രതികരണം’.
സിന്‍ഡിക്കേറ്റിന്റെ സ്വാധീനശേഷി നാട് ഇനിയും അറിയാന്‍ ഇരിക്കുന്നേയുള്ളൂ.
– ഡോ: ഭാര്‍ഗവ റാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: