കോഴിക്കോട്: മോദി സര്‍ക്കാര്‍ പുതുതായി സഹകരണ മന്ത്രാലയം രൂപികരിച്ചത് കൂടുതല്‍ മേഖലകളിലേക്ക് കടന്നുചെല്ലാനാണെന്ന് കെ. മുരളീധരന്. സംസ്ഥാനങ്ങളുടെ കീഴിലുള്ള സഹകരണ സ്ഥാപനങ്ങളിലേക്ക് കേന്ദ്രം എത്തിനോക്കുകയാണ്.
സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രസര്‍ക്കാര്‍ കയ്യാളുകയാണെന്നും അദേഹം പറഞ്ഞു. ഓരോ മേഖലയായി മോഡി സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കയാണ്. സഹകരണമന്ത്രിയായുള്ള അമിത്ഷായുടെ വരവ് ഇതിന്റെ ഭാഗമാണ്. ഇതു അംഗീകരിക്കാന്‍ പറ്റില്ലെന്നും കെ. മുരളീധരന് പറഞ്ഞു.
എന്നാല്‍, രാജ്യത്ത് വികസനത്തിന് വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ അവയുടെ നടപ്പാക്കലിന് പുതിയ സംവിധാനം,അതാണ് രണ്ടാം മോദിസര്‍ക്കാര്‍ അടുത്തിടെ രൂപികരിച്ച സഹകരണ വകുപ്പിന്റെ ലക്ഷ്യം. അതിന്റെ തലപ്പത്ത് ആഭ്യന്തരവകുപ്പ് മന്ത്രികൂടിയായ അമിത് ഷായെ നിയോഗിച്ചതിന് മറ്റൊരു ലക്ഷ്യമുണ്ട്, സഹകരണം കുറ്റമറ്റതായിരിക്കണമെന്ന താല്പര്യം.
കൊവിഡിനെത്തുടര്‍ന്ന് സംഭവിച്ച പ്രതിസന്ധികളില്‍നിന്ന് കരകയറാന്‍ ഇന്ത്യ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരതിന്റെ അനുബന്ധമാണ് ഈ സഹകരണ വകുപ്പ്. ബിജെപി-എന്‍ഡിഎ സര്‍ക്കാരിന്റെ നയനിലപാടിലെ പുതിയ മുഖംകൂടിയാണിത്. വന്‍കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ സഹായത്തിലും സര്‍ക്കാര്‍-സ്വകാര്യ മേഖലാ സംയുക്ത സംരംഭത്തിലും നിന്ന് വ്യത്യസ്തമായ സഹകരണത്തിന്റെ ലോകത്തേക്കുകൂടിയുള്ള കാലുറപ്പിക്കലാണ്- ഇടതും വലതുമല്ലാതെ മൂന്നാം പാതയിലൂടെ മുന്നോട്ട്.
സഹകരണത്തിന്റെ സാധ്യത ഏറെ വലുതെന്ന് തിരിച്ചറിഞ്ഞ പാര്‍ട്ടിയാണ് ബിജെപി.ജനസംഘകാലം മുതല്‍ ഭരണത്തില്‍ നയമാണത്. ദീനദയാല്‍ ഉപാധ്യായയുടെ ആശയമാണ് എല്ലാത്തലത്തിലും സഹകരണമെന്നത്. തൊഴിലാളികള്‍ക്കും സര്‍ക്കാരിന്റെ തൊഴില്‍ സംരംഭത്തില്‍ പങ്കാളിത്തമെന്നത് ലോകത്തെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ (ബിഎംഎസ്) മുദ്രാവാക്യവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: