എരുമേലി: എരുമേലിയില്‍ വാര്‍ക്ക പണിക്ക് നോക്കു കൂലി ചോദിച്ച് സിപിഐയുടെ ട്രേഡ് യൂണിയനായ എഐടിയുസിയുടെ പേരില്‍ എത്തിയവരെ നാട്ടുകാര്‍ ഓടിച്ചു.എരുമേലി കനകപ്പലത്ത് ഇന്നലെ രാവിലെ 10.30യോടെ ആയിരുന്നു സംഭവം.
എരുമേലി പഞ്ചായത്തില്‍ വാര്‍ക്ക പണിയ്ക്ക് നാല് യുണിയനുകള്ക്കാണ് അംഗീകാരമുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ അറുപത് പേരെടങ്ങുന്ന ഐക്യട്രേഡു യൂണിയനുകളുടെ നേതൃത്വത്തില്‍ കനകപ്പലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിടയിലാണ് സിപിഐയുടെ ട്രേഡ് യൂണിയനായ എഐടിയുസിയുടെ പേരില്‍ നാലാംഗ സംഘം എത്തിയത്. പണി തരണമെന്നും അല്ലെങ്കില്‍ പണിക്കൂലി തരണമെന്നും ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തൊഴിലാളികള്‍ ഒന്നടങ്കം ഇവരെ എതിര്‍ക്കുകയായിരുന്നു.
പഞ്ചായത്തില്‍ ആദ്യമായാണ് സിപിഐയുടെ നേതൃത്വത്തില്‍ ട്രേഡ് യൂണിയന് രൂപിക്കരിക്കാന്‍ ഉള്ള നീക്കം നടക്കുന്നത്. ഇതിനായി ഐക്യട്രേഡ് നേതാക്കള്‍ക്കും ചില മനേജമെന്റുകള്‍ക്കും ഇവര്‍ കത്തും നല്‍കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെ ഐക്യട്രേഡ് യൂണിയന് നേതാക്കള്‍ കത്ത് നിരസിച്ചതിന് പിന്നാലെയാണ് നോക്കുകൂലിയുമായി ഇവര്‍ രംഗത്ത് എത്തിയത്.
നോക്ക് കൂലി ആവശ്യപ്പെട്ട് പ്രശ്നമുണ്ടാക്കിയായ ഇവര്‍ക്കെതിരെ ഐക്യട്രേഡ് യൂണിയനിലെ തൊഴിലാളികള്‍ രംഗത്തെത്തി ഇവരെ ഓടിക്കുകയായിരുന്നു. യൂണിയന് അംഗീകാരം ലഭിച്ചാല്‍ എല്ലാ തൊഴിലാളികള്‍ക്കും ഒപ്പം ഇവര്‍ക്കും തൊഴില്‍ എടുക്കാമെന്നും ബിഎംഎസ് എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ടി.ആര്. സുരേഷ് പറഞ്ഞു. എന്നാല്‍ നോക്കുകൂലി ചോദിച്ചിട്ടില്ലെന്നാണ് എഐടിയുസി നേതാക്കള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: