കൊച്ചി: ചെഗുവേരയുടെ ചരിത്രം പഠിച്ചാലും ചെഗുവേരയാകാന്‍ ശ്രമിച്ചാലും കമ്മൂണിസ്റ് ആകില്ലന്ന് ബിജെപി വക്താവ് പിആര്‍ ശിവശങ്കര്‍. ചെ ഗുവേര സ്വയം കമ്മ്യൂണിസ്റ്റെന്ന് വിളിക്കെപ്പെടുവാന്‍ ആഗ്രഹിച്ചിരുന്നില്ല. സിപിഐയും, സിപിഎമ്മും ഒരുപോലെ മറക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു ചരിത്രമാണ് 1959 ജൂണ്‍ 30 ലെ ചെ ഗുവേരയുടെ ഇന്ത്യാ സന്ദര്‍ശനം. അവിഭക്ത കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു നേതാക്കളും ആഴ്ചകളോളം ചെ ഡല്‍ഹിയിലും, എന്തിന് ബംഗാളിലും താമസിച്ചിട്ട് ഒന്ന് പോയി കാണുവാന്‍ തയ്യാറാകാത്തതിന്റെ ജാള്യത അതാണെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ചെ ഗുവേരയുടെ ചിത്രം പച്ചകുത്തിയാല്‍ കമ്മ്യൂണിസ്റ്റാകില്ല, ജനയുഗം പത്രത്തില്‍ അഡ്വ പി സന്തോഷ് കുമാര്‍ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങിനെ പറയുന്നു. ശരിയാണ്. പക്ഷെ ചെഗുവേരയുടെ ചരിത്രം പഠിച്ചാല്‍, ചെഗുവേരയാകാന്‍ ശ്രമിച്ചാലും കമ്മൂണിസ്റ് ആകില്ല കാരണം.. ചെ ഗുവേര സ്വയം കമ്മ്യൂണിസ്റ്റെന്ന് വിളിക്കെപ്പെടുവാന്‍ ആഗ്രഹിച്ചിരുന്നില്ല.
സി പി ഐ യും, സിപിഎമ്മും ഒരുപോലെ മറക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു ചരിത്രമാണ് 1959 ജൂണ്‍ 30 ലെ ചെ ഗുവേരയുടെ ഇന്ത്യാ സന്ദര്‍ശനം. അവിഭക്ത കമ്മൂണിസ്റ് പാര്‍ട്ടിയുടെ ഒരു നേതാക്കളും ആഴ്ചകളോളം ചെ ഡല്‍ഹിയിലും, എന്തിന് ബംഗാളിലും താമസിച്ചിട്ട് ഒന്ന് പോയി കാണുവാന്‍ തയ്യാറാകാത്തതിന്റെ ജാള്യത.
ആ യാത്രയില്‍ ആകാശവാണിയിലെ ഭാനുമതിയെന്ന റിപ്പോട്ടറുടെ ചോദ്യത്തിന് സംശയത്തിന് വകയില്ലാതെ എങ്ങിനെ പറയുന്നു.
”I would never call myself a Communist. I was born as a Catholic. I agree that there are many useful advice in Marxism and Leninism.’
‘എന്നെ ഞാന്‍ ഒരിക്കലും കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കില്ല, ഞാന്‍ ജനിച്ചത് ഒരു കാത്തലിക് ആയിട്ട് ആണ്. മാര്‍ക്സിസത്തിലും , ലെനിനിസത്തിലും ധാരാളം(വിപ്ലവത്തിനുള്ള) നല്ല ഉപദേശങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ സമ്മതിക്കുന്നു.’ ഇത്രയും പറഞ്ഞ ചെ അഭിമുഖത്തില്‍ ഉടനീളം കമ്മൂണിസത്തോട് പറ്റാവുന്നത്ര അകലം പാലിക്കുന്നതായി നമുക്ക കാണാം. അഭിമുഖം ഡല്‍ഹി ആകാശവാണി നിലയത്തില്‍ ഇപ്പോഴും ഉണ്ട്, ആവശ്യമുള്ളവര്‍ക്ക് ലഭ്യമാണ്.
ഭാരതത്തില്‍ വന്നിട്ട് , ഇങ്ങിനെ പറഞ്ഞുപോയ ആളെയാണ് കമ്മ്യൂണിസ്റ് നേതാവായി ഇവര്‍ വാഴ്ത്തുന്നത്. നേതൃദാരിദ്രം പ്രസ്ഥാനത്തെ ഇത്രയേറെ അധ:പധിപ്പിക്കുമോ?
പിന്നെ ലേഖനത്തില്‍ പറയുന്ന തില്ലെങ്കേരിയുടെ ചരിത്ര പശ്ചാത്തലം.. അതും പുനര്‍വായനക്കും, ചരിത്രപരമായ വിശകലനത്തിനും വീണ്ടും വിധേയമാക്കേണ്ടതാണ്. സ്വാതന്ത്രലബ്ധി കഴിഞ്ഞു വര്‍ഷം ഒന്ന് തികയുന്നതിനു മുന്‍പ് (1948 ഏപ്രില്‍ 12 ) സ്വതന്ത്ര സര്‍ക്കാരിനെ വെല്ലുവിളിച്ചു നടത്തിയ സമരം, കമ്മ്യൂണിസ്റ് നേതാക്കള്‍ പതിവുപോലെ പാവപെട്ട അണികകളെ പോലീസിന്റെ നിറതോക്കിന് മുന്നിലേക്ക് എറിഞ്ഞിട്ട് കൊലക്കുകൊടുത്ത സമരചരിത്രം, എല്ലാവരും ഓര്‍ക്കണം.
സത്യത്തില്‍ ആയങ്കിമാരും, തില്ലെങ്കിരിമാരും (വല്‍സേട്ടനല്ലാട്ടോ) യഥാര്‍ത്ഥ തില്ലങ്കേരി കമ്മ്യൂണിസ്റ്വി പ്ലവത്തിന്റെ ആധുനിക വക്താക്കളാണ്, കാരണം 1948 ല്‍ ദാരിദ്രം മൂലം നിയമം കയ്യിലെടുത്തു സ്വകാര്യ വ്യക്തികളുടെ വീടും സംഭരണാമശാലയും കൊള്ളയടിച്ചത് കമ്മ്യൂണിസമാണെങ്കില്‍, വിപ്ലവമാണെങ്കില്‍ സിദ്ധാന്തപരമായി ആയെങ്കിമാരുടെ , തില്ലെങ്കേരിമാരുടെ, കൊടിസുനിയുടെ കൊള്ളയും വിപ്ലവമായി കമ്മ്യൂണിസ്റ് പാര്‍ട്ടിക്കാണണം.
പന്തിയില്‍ പക്ഷാഭേദം പാടില്ല, ഒരു കുറ്റത്തിന് രണ്ടു നീതി പാടില്ല. അന്ന് അരിക്കുവേണ്ടി കമ്മ്യൂണിസ്റ് നേതാക്കള്‍ ആയുധമെടുത്തു പോരാടാന്‍ അണികളെ പ്രേരിപ്പിച്ചു, പതിവുപോലെ നേതാക്കള്‍ മാറിനിന്നു. ആധുനിക കാലഘട്ടത്തില്‍ അരി സുലഭമായി കേന്ദ്രസര്‍ക്കാര്‍ നല്കുന്നതിനാല് നാട്ടില്‍ ക്ഷാമമുള്ള വസ്തുക്കള്‍ കടത്തികൊണ്ടുവരുന്ന കുത്തകകളെ ചെ ഗുവേര പറഞ്ഞതുപോലെ ‘ഗൊറില്ല’ യുദ്ധതന്ത്രങ്ങളിലൂടെ നിങ്ങള്‍ അണികളെ വിട്ട് ആക്രമിക്കുന്നു. പിടിക്കപ്പെട്ടാല്‍ തള്ളിപ്പറയുന്നു. ഇല്ലെങ്കില്‍ പതിവുപോലെ മൂന്നിലൊന്ന് പാര്‍ട്ടിക്ക് ലെവി കിട്ടുന്നു.
ഇതല്ലേ സത്യം. അപ്പോള്‍ ഈ കുരുവികളും, പൊട്ടിക്കലും എല്ലാം വിപ്ലവത്തിന്റെ പ്രായോഗിക വശങ്ങളെന്നോ, അല്ലെങ്കില്‍ ആധുനിക കാലഘട്ടത്തില്‍ മാര്‍ക്സിസം പ്രയോഗിക്കുവാന്‍ ആവശ്യപ്പെടുന്ന ശാസ്ത്രീയ സംഘടനാ രീതിയെന്നോ യുക്തിപോലെ പാര്‍ട്ടികളാസുകളില്‍ , പാര്‍ട്ടിയുടെ മുഖപത്രത്തിലെ എഡിറ്റോറിയല്‍ പേജുകളില്‍ അങ്ങിനെ പറയുന്നതല്ലേ നല്ലത്.
അതല്ലേ ശരിയും , സത്യവും?
ബീഡിയുണ്ടോ സഖാവേ ഒരു തീപ്പട്ടിയെടുക്കാന്‍… എന്നതുമാറ്റി,
‘സ്വര്‍ണ്ണബിസ്കറ്റുണ്ടോ സഖാവെ, ഒരു കള്ളക്കടത്തുനടത്താന്‍’ എന്നായിമാറിയോ സഖാവേ ?
ലാല്‍ സലാം സഖാവേ ലാല്‍ സലാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: