ചെന്നൈ: കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം രാഷ്ട്രീയപാര്‍ട്ടി സമ്പൂര്‍ണ തകര്‍ച്ചയിലേയ്ക്ക്. പാര്‍ട്ടി വൈസ് പ്രസിഡന്റും കമല്‍ഹാസന്റെ വലംകൈയ്യുമായിരുന്ന ഡോ. ആര്. മഹേന്ദ്രന് കഴിഞ്ഞ ദിവസം ഡിഎംകെയില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ പരിസ്ഥിതി വിഭാഗത്തിന്റെ കണ്‍വീനറായിരുന്ന പത്മപ്രിയ, ആദിദ്രാവിഡ വിഭാഗം നേതാവ് ജഗദീഷ്കുമാര് എന്നിവരും മഹേന്ദ്രനൊപ്പം ഡിഎംകെയില്‍ എത്തിയവരില്‍ ഉള്‍പ്പെടുന്നു.
മഹേന്ദ്രന് ചതിയന്‍ ആണെന്നായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. നിയമ സഭാ തെരഞ്ഞെടുപ്പിലെ കനത്ത് തോല്‍വിയാണ് പാര്‍ട്ടിക്കകത്ത് കലാപം ഉണ്ടാകാനും പിന്നീട് വിമതര്‍ പാര്‍ട്ടി വിട്ട് പുറത്തുവരാനും കാരണമായത്. 154 സീറ്റില്‍ മത്സരിച്ച എംഎന്‍എമ്മിന് ഒരു സീറ്റുപോലും നേടാനായില്ല. പാര്‍ട്ടിയുടെ മുഖവും എല്ലാമെല്ലാമായ കമല്ഹാസന് കോയമ്പത്തൂരില്‍ ബിജെപി സ്ഥാനാര്‍ത്തിയോട് പരാജയപ്പെടുകയും ചെയ്തിരുന്നു.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കന്നിയംഗത്തിനിറങ്ങിയ എംഎന്‍എമ്മിന് 3.78 ശതമാനം വോട്ട് ലഭിച്ചെങ്കിലും 37 ല്‍ ഒരു സീറ്റില്‍ ഒന്നില്‍പ്പോലും കാര്യമായ പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചില്ല. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ശതമാനം 2.62 ശതമാനമായി കുറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: