Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വാളയാര്‍ മോഡലില്‍ വണ്ടിപ്പെരിയാറും അട്ടിമറിക്കാന്‍ നീക്കം: യുവമോര്‍ച്ച

വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിയുടെ കൊലപാതകം സാംസ്‌കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ്. പിഞ്ചു കുഞ്ഞിനോട് പോലും ലൈഗിക അതിക്രമം കാണിച്ച നരാധമനും ഡിവൈഎഫ്‌ഐ നേതാവാണ് എന്നത് ആ പ്രസ്ഥാനം ഇന്നെത്തി നില്‍ക്കുന്ന ക്രിമിനല്‍വത്കരണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും പ്രഫുല്‍കൃഷ്ണന്‍ ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2021, 10:07 am IST
in Idukki
ബിജെപിയുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍ ടൗണില്‍ നടന്ന പ്രതിഷേധ ജ്വാല

ബിജെപിയുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍ ടൗണില്‍ നടന്ന പ്രതിഷേധ ജ്വാല

വണ്ടിപ്പെരിയാര്‍ : വാളയാര്‍ക്കേസ് അട്ടിമറിച്ചത് പോലെ വണ്ടിപ്പെരിയാറും അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍. ഡിവൈഎഫ്‌ഐ നേതാവായ പ്രതിയെ ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ സ്ഥലം എംഎല്‍എ  രക്ഷിക്കാന്‍ നോക്കിയെന്ന പ്രദേശവാസികളുടെ ആരോപണം ഗുരുതരമാണ്. ഒരൊറ്റ സംസ്ഥാന മന്ത്രി പോലും സംഭവസ്ഥലം സന്ദര്‍ശിച്ചിട്ടില്ല എന്നത് ലജ്ജാകരമാണ്. വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിയുടെ കൊലപാതകം സാംസ്‌കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ്. പിഞ്ചു കുഞ്ഞിനോട് പോലും ലൈഗിക അതിക്രമം കാണിച്ച നരാധമനും ഡിവൈഎഫ്‌ഐ നേതാവാണ് എന്നത് ആ പ്രസ്ഥാനം ഇന്നെത്തി നില്‍ക്കുന്ന ക്രിമിനല്‍വത്കരണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും പ്രഫുല്‍കൃഷ്ണന്‍ ആരോപിച്ചു. ഈയിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മിക്കവാറും എല്ലാ അസാന്മാര്‍ഗിക ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും പ്രതികളായവരുടെ കൊടിയുടെ കളര്‍ ചുവപ്പു തന്നെയാണ്.

നിറം ചുവപ്പായാല്‍ പ്രതികരണ ശേഷി നഷ്ടപ്പെടുന്ന സാംസ്‌ക്കാരിക നായകന്മാരുള്ള നാടാണിത്. സെലക്ടീവ് പ്രതികരണം നടത്തുന്ന സാംസ്‌ക്കാരിക നായകരുടെ മൂഖംമൂടികള്‍ വലിച്ചു കീറപ്പെടണം. നട്ടെല്ലും നാവും ഇടത് പക്ഷത്തിന് പണയം വെച്ച സാംസ്‌കാരിക നായകര്‍ കേരളത്തിന് അപമാനമാണ്. വണ്ടിപ്പെരിയാറിലെ പ്രതിയായ  നേതാവിനെ തള്ളിപ്പറയാന്‍ പോലും ഡിവൈഎഫ്‌ഐ ഇതുവരെയും തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ന് സംസ്ഥാന വ്യാപകമായി യുവമോര്‍ച്ച പ്രതിഷേധാഗ്‌നി തെളിയിക്കും. വരും ദിവസങ്ങളില്‍ വണ്ടിപ്പെരിയാറിലെ ദാരുണ സംഭവത്തില്‍പ്പോലും മൗനം പാലിച്ച സാംസ്‌ക്കാരിക നായകരുടെ വീടുകള്‍ക്ക് മുന്നിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറിനൊപ്പമാണ് പ്രഫുലും സംഘവും കുട്ടിയുടെ വീട് സന്ദര്‍ശിച്ചത്.

ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി. സംസ്ഥാന സമിതി അംഗം ബിനു ജെ. കൈമള്‍, ജില്ലാ ജനറല്‍ സെക്രട്ടറി സി. സന്തോഷ് കുമാര്‍, മേഖല സെക്രട്ടറി ജെ. ജയകുമാര്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്യാംരാജ്, യുവമോര്‍ച്ച ജില്ല പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, സെല്‍ കോര്‍ഡിനേറ്റര്‍ എ.വി.മുരളി, ജില്ലാ വൈസ് പ്രസിഡന്റ് കെ. കുമാര്‍,ജില്ലാ സെക്രട്ടറി പ്രിയ റെജി, മണ്ഡലം പ്രസിഡണ്ട് കെ.ജി.അജേഷ് കുമാര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അയ്യപ്പദാസ്, മഹിള മോര്‍ച്ച പ്രസിഡന്റ്  രമ്യ രാജേഷ്, ലതിക അനില്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി വി.സി.വര്‍ഗ്ഗീസ്, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. അനീഷ് കുമാര്‍ ഗോകുല്‍, ഹരീഷ് പി.എ, അംബിയില്‍ മുരുകന്‍, ആര്‍. രാജേന്ദ്രന്‍, സൗന്ദര്‍രാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tags: യുവമോര്‍ച്ചവണ്ടിപ്പെരിയാര്‍Valayar Case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: രാം നാരായണിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

Kerala

രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം: വാളയാർ കേസിലെ പ്രതി അറസ്റ്റിൽ

Kerala

വാളയാർ കേസ്: പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സിബിഐ കോടതി, അടുത്ത മാസം 25ന് ഹാജരാകണം

Kerala

വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ; ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കുറ്റപത്രം

Main Article

ചര്‍ച്ച ചെയ്യേണ്ടത് വാളയാറും അഴിമതിയും

പുതിയ വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.