ന്യൂദല്‍ഹി: തമിഴ്നാട് പാര്‍ട്ടിയെ നയിക്കാന്‍ ‘കര്‍ണാടക സിംഗത്തെ’ നിയോഗിച്ച് ബിജെപി കേന്ദ്ര നേതൃത്വം. കര്‍ണാടക കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു കെ അണ്ണാമെലൈയാണ് തമിഴ്നാട് അധ്യനായി ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനായിരുന്ന എല്‍. മുരുകന് കേന്ദ്രമന്ത്രിയായതോടെയാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തിരിക്കുന്നത്.
കര്‍ണാടക കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു കെ അണ്ണാമെലൈ തെരഞ്ഞെടുപ്പിന് മുമ്പ് ജോലി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഒന്‍പത് വര്‍ഷത്തെ കറ കളഞ്ഞ ജീവിതത്തില്‍ കര്‍ണാടക പൊലീസിലെ സിംഗം എന്ന പേര് സമ്പാദിച്ച അണ്ണാമലൈ സര്‍വ്വീസില്‍ നിന്ന് രാജിവച്ചത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു.
നിലവിലെ സമ്പ്രദായങ്ങളില്‍ മാറ്റം വരുത്താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നായിരുന്നു അണ്ണാമലൈ അന്നു പറഞ്ഞിരുന്നത്. രാജ്യത്തോട് സ്നേഹമുള്ളയാളാണ് താനെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആരാധനയോടെ കാണുന്ന വ്യക്തിയാണ് താനെന്നും അണ്ണാമലൈ വ്യക്തമാക്കിയിരുന്നു. ബിജെപിയില്‍ മാത്രമാണ് സ്വജനപക്ഷപാതമില്ലാത്തതെന്നും അണ്ണാമലൈ പറയുന്നു. ബിജിപിക്ക് വേണ്ടി വിശ്രമമില്ലാതെ ജോലി ചെയ്യാന്‍ തയ്യാറാണെന്നും അദേഹം വ്യക്തമാക്കിയിരുന്നു.
ബെംഗളുരു സൗത്തിലെ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെയാണ് തമിഴ്നാട്ടിലെ കരൂര്‍ സ്വദേശിയായ അണ്ണാമലൈ 2019 മേയ് മാസം രാജി വച്ചത്. അണ്ണാമലൈയെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത് വന്‍ ആഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നത്. തീപ്പൊരി പ്രസംഗത്തിലൂടെ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അണ്ണാമലൈയ്ക്ക് സാധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: