കൊട്ടാരക്കര: സദാനന്ദപുരം-പനവേലി ഭാഗത്തെ കൃഷിയിടങ്ങളില്‍ പന്നി ശല്യം രൂക്ഷം. സദാനന്ദപുരം ആശ്രമത്തിന്റെ അധീനതയിലുള്ള സ്ഥലങ്ങള്‍ കാടുപിടിച്ചു കിടക്കുന്ന മലയോര മേഖലകളില്‍ നിന്ന് കൂട്ടത്തോടെ ഇറങ്ങുന്ന കാട്ടുപന്നികള്‍ ആശ്രമത്തിന്റെ സമീപ പ്രദേശങ്ങളിലെ ഏലായിലും പനവേലിഭാഗത്തുള്ള കൃഷി തോട്ടങ്ങളിലും വ്യാപകമായി കൃഷി നശിപ്പിക്കുന്ന സ്ഥിതിയാണ്.
ഏത്തവാഴ, ചേന, മരച്ചീനി തുടങ്ങിയ കൃഷികളാണ് ഈ ഭാഗത്തുള്ളത്. ഇവ ഭൂരിഭാഗവും കാട്ടുപന്നികള്‍ നശിപ്പിച്ചു. കര്‍ക്ഷകരെയും വഴിയാത്രക്കാരെയും കാട്ടുപന്നികള്‍ ആക്രമിച്ച സംഭവവും ഉണ്ട്. കര്‍ഷകരും പരിസരവാസികളും ഭീതിയിലാണ് കഴിയുന്നത്. ആശ്രമത്തിന്റ ഭാഗത്തെ മലയിലൂടെ വരുന്ന വലതുകര കനാല്‍ വഴിയായിരിക്കാം കാട്ടുമൃഗങ്ങള്‍ എത്തിയതെന്ന് കരുതുന്നു.
പ്രദേശം വനമേഖല അല്ലാത്തതിനാല്‍ മുന്‍ കാലങ്ങളില്‍ ഇവിടെ കാട്ടുമൃഗ ശല്യം ഇല്ലായിരിന്നു. അതിനാല്‍ കൃഷിവകുപ്പും വനംവകുപ്പും പഞ്ചായത്തും സംയുക്തമായി ചേര്‍ന്ന് നടപടി സീകരിക്കണമെന്നും പന്നികളെ പിടികൂടി വനങ്ങളില്‍ തിരിച്ചയക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കര്‍ക്ഷരെ ഉള്‍പ്പെടുത്തി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: