ന്യൂദല്‍ഹി: സിനിമാലോകത്തിന്റെ പ്രകാശബിംബമായി ദിലീപ് കുമാര്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്.
‘താരതമ്യമില്ലാത്ത പ്രതിഭയാല്‍ അനുഗൃഹീതനാണ് അദ്ദേഹം. അതുകൊണ്ടാകാം വിവിധ തലമുറയില്‍പ്പെട്ട പ്രേക്ഷകര്‍ അദ്ദേഹത്തെ ആഘോഷിച്ചത്. നമ്മുടെ സാംസ്കാരികലോകത്തിന് അദ്ദേഹത്തിന്റെ വേര്‍പാട് നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സൃഹൃത്തുക്കള്‍ക്കും അസംഖ്യം വരുന്ന ആരാധകര്‍ക്കും അനുശോചനം’- പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.
ദിലീപ്കുമാറിന്റെ ഭാര്യ സൈറാബാനുവുമായും പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ച് അനുശോചനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: