Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുറത്താകുന്നത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പങ്ക്; ചാരക്കേസില്‍ അറസ്റ്റുകള്‍ ഐബി പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്; ആര്‍.ബി. ശ്രീകുമാറിന്റെ പങ്കും വ്യക്തം

നമ്പി നാരായണനെയും രമണ്‍ ശ്രീവാസ്തവയേയും അറസ്റ്റു ചെയ്യാനും ഐബി നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ചില ഐബി ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചാരക്കേസില്‍ അന്വേഷണം തുടങ്ങിയത്. ചാരക്കേസ് യഥാര്‍ഥമാണ്, മറിയം റഷീദയും ഫൗസിയ ഹസനും നടത്തിയ ചെയ്തികള്‍ക്ക് ശാസ്ത്രജ്ഞര്‍ കൂട്ടുനില്‍ക്കുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 7, 2021, 03:27 pm IST
inKerala

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ മറിയം റഷീദയെ  അറസ്റ്റു ചെയ്തത് ഇന്റലിജന്‍സ് ബ്യൂറോയുടെ കടുത്ത സമ്മര്‍ദ്ദം മൂലമായിരുന്നുവെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ്. അന്ന് ഐബിയിലായിരുന്ന ആര്‍.ബി. ശ്രീകുമാറാണ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നതെന്നും സിബി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. ഇതോടെ നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും അന്നത്തെ ഐബിക്കും ഐപിഎസ് ഉദ്യോഗസ്ഥനായ ആര്‍.ബി. ശ്രീകുമാറിനും ചാരക്കേസിലുള്ള പങ്കാണ് പുറത്താകുന്നത്.

നമ്പി നാരായണനെയും രമണ്‍ ശ്രീവാസ്തവയേയും അറസ്റ്റു ചെയ്യാനും ഐബി നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ചില ഐബി ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചാരക്കേസില്‍ അന്വേഷണം തുടങ്ങിയത്. ചാരക്കേസ് യഥാര്‍ഥമാണ്, മറിയം റഷീദയും ഫൗസിയ ഹസനും നടത്തിയ ചെയ്തികള്‍ക്ക് ശാസ്ത്രജ്ഞര്‍ കൂട്ടുനില്‍ക്കുകയായിരുന്നു.  

ആര്‍.ബി. ശ്രീകുമാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് മറിയം റഷീദയെ പേട്ട സിഐയായിരുന്ന എസ്. വിജയന്‍  അറസ്റ്റ് ചെയ്തത്. സിറ്റി പോലീസ് കമ്മീഷണര്‍ രാജീവന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കേരളാ പോലീസിന് നല്‍കിയിരുന്നത് ഐബിയുടേയും റോയുടേയും ഉദ്യോഗസ്ഥരാണ്. ഓരോ ഘട്ടത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ടും ഐബിക്ക് നല്‍കിയിരുന്നു.  

മാലി വനിതകളെ ചോദ്യം ചെയ്യുമ്പോഴാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ പങ്ക് തെളിഞ്ഞത്. അതിനുള്ള തെളിവുകളും മൊഴികളിലുണ്ട്. ഈ മൊഴികള്‍ വച്ച് നമ്പി നാരായണനേയും രമണ്‍ ശ്രീവാസ്തവയേയും അറസ്റ്റ് ചെയ്യാന്‍ ഐബി സമ്മര്‍ദ്ദം ചെലുത്തി. വലിയ  ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും ഐബി പറഞ്ഞിരുന്നു.

തിരുവനന്തപുരം, ചെന്നൈ, കൊളംബോ കേന്ദ്രീകരിച്ച് ഒരു ചാരവലയം ഉണ്ടായിരുന്നു. ഇക്കാര്യം ഫൗസിയ ഹസന്റെ മൊഴിയിലുണ്ട്. അതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് നമ്പി നാരായണന് ഇതില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് സിബിഐ എടുത്ത ഗൂഢാലോചനക്കേസില്‍ നാലാം പ്രതിയാണ് സിബി മാത്യൂസ്. അദ്ദേഹം തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

Tags: congressspyഐഎസ്ആര്‍ഒ ചാരക്കേസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

India

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

India

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

Kerala

പിഎം ശ്രീ നടപ്പാക്കുന്നതില്‍ കെപിസിസി ഭാരവാഹി യോഗത്തില്‍ എതിര്‍പ്പ്, മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിഡി സതീശന്‍

India

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.