കണ്ണൂര്‍: ക്വട്ടേഷന്മാഫിയ സംഘങ്ങള്‍ക്കും സാമൂഹ്യതിന്മകള്ക്കെതിരെ സിപിഎം നടത്തുന്ന പ്രതിഷേധ സമരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചിന് കണ്ണൂര്‍ ജില്ലയിലെ 3801 കേന്ദ്രങ്ങളിലാണ് പ്രതിഷേധ കൂട്ടായ്മ നടക്കുക. പരിപാടിയില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന് അഭ്യര്‍ത്ഥിച്ചു.
ക്വട്ടേഷന്‍ ഒരു സാമൂഹ്യ തിന്മയാണെന്ന് എംവി ജയരാജന് പറഞ്ഞു. ക്വട്ടേഷന്‍ നാടിനാപത്താണ്. അവരുടെ ലക്ഷ്യം ആര്‍ത്തിയോടെ പണമുണ്ടാക്കുക എന്നതു മാത്രമായതുകൊണ്ട് അവര്‍ക്ക് ഒരു രാഷ്ട്രീയവും ഇല്ല. ഇവര്‍ സാമൂഹ്യദ്രോഹ കുറ്റകൃത്യങ്ങളാണ് ചെയ്യുന്നതെന്ന കാഴ്ചപ്പാടോടുകൂടി വേണം സമൂഹം ആകെ അതിനോട് സമീപിക്കേണ്ടതെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പറഞ്ഞു.
ക്വട്ടേഷന്‍, സ്വര്‍ണക്കടത്ത് മാഫിയകള്‍ പാര്‍ട്ടി ബന്ധം ഉപയോഗിച്ച് നടത്തിയ കൊള്ളകള്‍ പാര്‍ട്ടിയുടെ പ്രതിശ്ചായ നശിപ്പിച്ചു എന്നകണ്ടെത്തലാണ് ഇത്തരത്തില്‍ ഒരു പരിപാടി നടത്താന്‍ സിപിഎം കണ്ണൂര്‍ ജില്ലാഘടകത്തെ പ്രേരിപ്പിച്ചത്. ഡിവൈഎഫ്ഐ നേതാക്കള്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന കണ്ടെത്തല്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സ്വര്‍ണക്കൊള്ളയിലൂടെ ലഭിക്കുന്ന പങ്കില്‍ ഒരു ഭാഗം പാര്‍ട്ടിക്ക് നല്‍കുമെന്നും പ്രതികളില്‍ ചിലര്‍ വെളിപ്പെടുത്തിയിരുന്നു.
കൊള്ളസംഘങ്ങള്‍ക്ക് ലൈക്ക് അടിക്കരുതെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷാജര്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയുന്നു. പിന്നാലെ സ്വര്‍ണ കൊള്ളക്കേസ് മുഖ്യപ്രതി അര്ജുന് ആയങ്കിയും ഷാജറും ഒന്നിച്ചുള്ള ഫോട്ടോകളും പുറത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: