Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുട്ടികള്‍ കരുത്തരായി വളരാന്‍

ജനിച്ചുവീണ നിമിഷം മുതല്‍ ഓരോന്നില്‍ ബന്ധിച്ചാണ് കുഞ്ഞുങ്ങള്‍ വളരുന്നത്. കുഞ്ഞ് കരഞ്ഞാല്‍ ഉടനെ അമ്മ മുലപ്പാല്‍ കൊടുക്കുന്നു.

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Jul 5, 2021, 05:00 am IST
in Samskriti

മക്കളേ,  

നമ്മുടെ കുഞ്ഞുങ്ങള്‍ ഉത്സാഹവും ഉന്മേഷവും ആരോഗ്യബുദ്ധിയും ഉള്ളവരായി വളരണം. പ്രതികൂലസാഹചര്യങ്ങളെ നേരിടാനുള്ള കരുത്തും ധീരതയും അവര്‍ക്കുണ്ടാകണം. മറ്റുള്ളവരുമായി യോജിച്ചുപോകുവാനും, സമൂഹജീവിതത്തില്‍ ക്രിയാത്മകമായ പങ്കുവഹിക്കുവാനും അവര്‍ക്കു കഴിയണം. അവരുടെ ജീവിതം സന്തോഷവും സംതൃപ്തിയും നിറഞ്ഞതാകണം. എന്നാല്‍ എങ്ങനെയാണ് ഇതെല്ലാം സാധിക്കുക. കുഞ്ഞുന്നാള്‍ മുതല്‍ ശരിയായ ശിക്ഷണവും പരിശീലനവും കുഞ്ഞുങ്ങള്‍ക്കു നല്കിയാല്‍ ഇതെല്ലാം സാധിക്കാവുന്നതേയുള്ളു.

ജനിച്ചുവീണ നിമിഷം മുതല്‍ ഓരോന്നില്‍ ബന്ധിച്ചാണ് കുഞ്ഞുങ്ങള്‍ വളരുന്നത്. കുഞ്ഞ് കരഞ്ഞാല്‍ ഉടനെ അമ്മ മുലപ്പാല്‍ കൊടുക്കുന്നു.  

പിന്നെയും കരഞ്ഞാല്‍ നിപ്പിള്‍ വായില്‍ വെച്ചുകൊടുക്കും. അവര്‍ക്കിഷ്ടമുള്ള മധുരപലഹാരങ്ങള്‍ കൊടുക്കുന്നു. അല്ലെങ്കില്‍ കളിപ്പാട്ടങ്ങള്‍ നല്കും. കൊച്ചു വണ്ടി, കൊച്ചു കാറ്, തുടങ്ങിയ കളിപ്പാട്ടങ്ങള്‍, കളിപ്പാവകള്‍ എന്നിങ്ങനെ ഓരോ വസ്തുക്കളില്‍ സന്തോഷം കണ്ടെത്തിയാണ് കുഞ്ഞു വളരുന്നത്. ഇങ്ങനെ ഇഷ്ടമുള്ളതെല്ലാം അപ്പപ്പോള്‍ സാധിച്ചു വളരുന്നതുകൊണ്ട് ഇഷ്ടങ്ങള്‍ സാധിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നറിയാതെ അവര്‍ തളരുന്നു.  

പാശ്ചാത്യരാജ്യങ്ങളില്‍ കുട്ടികള്‍ക്ക് ചെറുപ്പം മുതലേ വളരെയധികം സ്വാതന്ത്ര്യം കൊടുത്താണ് വളര്‍ത്തുന്നത്. കുട്ടികള്‍ തെറ്റുചെയ്താല്‍ ശിക്ഷിക്കുകയില്ല. സ്‌ക്കൂളില്‍ അദ്ധ്യാപകര്‍ക്കും കുട്ടികളെ ശിക്ഷിക്കാന്‍  പാടില്ല. ഇങ്ങനെ സകലതും സ്വന്തം ഇഷ്ടത്തിനു ചെയ്തു ശീലിക്കുന്ന കുട്ടികളുടെ മനസ്സ് ക്രമേണ ദുര്‍ബ്ബലമാകുന്നു. മനസ്സു ദുര്‍ബ്ബലമായതിനാല്‍ നിസ്സാര  പ്രശ്‌നങ്ങള്‍ വരുമ്പോള്‍ പോലും അവര്‍ അസ്വസ്ഥരാകുന്നു. ആരെങ്കിലും അവരെ വഴക്കു പറയുകയോ പരിഹസിക്കുകയോ ചെയ്താല്‍ അതു താങ്ങാനുള്ള ശക്തിയില്ല. അങ്ങനെയുള്ളവര്‍ ജീവിതത്തിന്റെ പ്രതിസന്ധികളില്‍ തളര്‍ന്നുപോകും. അതിനാല്‍ പാശ്ചാത്യ നാടുകളില്‍ മാനസിക രോഗികളുടെ എണ്ണം കൂടുന്നു. അവരെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരും കൂടുതല്‍ വേണ്ടിവരുന്നു.  

ബ്ലോക്കുചെടികള്‍ക്ക് വെള്ളവും വളവും പരിചരണവും എപ്പോഴും നല്കണം. പ്രതിരോധ ശക്തിയില്ലാത്തതുകൊണ്ട് സമയത്തിനു മരുന്നടിച്ചു കൊടുക്കണം. അല്ലെങ്കില്‍  പുഴു വന്നിട്ട് അതിനെ നശിപ്പിക്കും. കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം ആത്മീയത കൂടി പറഞ്ഞു കൊടുത്തില്ലെങ്കില്‍ അവര്‍ ബ്ലോക്ക് ചെടി പോലെയാകും. എന്നാല്‍ ചിലതരം ചെടികളുണ്ട്, അവയെ നട്ടാല്‍ മാത്രം മതി. സ്വയം വെള്ളവും വളവും വലിച്ചെടുത്ത് അവ തനിയെ വളരും. അതുപോലെ കുഞ്ഞുങ്ങളെ സ്വാശ്രയശീലത്തോടെ വളരാന്‍ പരിശീലിപ്പിക്കണം.  

രണ്ട് അയല്‍ക്കാര്‍ ഒരേ സമയം അവരുടെ മുറ്റത്ത് ഓരോ മാവിന്‍തൈ നട്ടു. ഒരാള്‍ താന്‍ നട്ട ചെടിയ്‌ക്ക് മിതമായി മാത്രം വെള്ളവും വളവും നല്കി. മറ്റെയാള്‍ തന്റെ ചെടിയ്‌ക്ക് ആവശ്യത്തിലധികം വെള്ളവും വളവും നല്കി. ആ മാവിന്‍തൈ വളരെ പെട്ടെന്ന് വളര്‍ന്നു പന്തലിച്ചു. എന്നാല്‍ ആദ്യത്തെയാളുടെ ചെടിയുടെ വളര്‍ച്ച സാവധാനത്തിലായിരുന്നു. അത്ര പന്തലിച്ചതുമില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ശക്തമായ കാറ്റടിച്ചു. രണ്ടാമന്റെ മുറ്റത്തെ മാവ് കടപുഴകി വീണു. ഒന്നാമന്റെ മാവിനാകട്ടെ ഒരപകടവും സംഭവിച്ചില്ല. വെള്ളവും വളവും ആവശ്യത്തിനുമാത്രം നല്കിയതുകൊണ്ട്, മണ്ണില്‍നിന്നും അതിന്റെ വളര്‍ച്ചയ്‌ക്കാവശ്യമായ വെള്ളവും പോഷകാംശവും വലിച്ചെടുക്കുവാനായി ആ മാവിന്റെ വേര് മണ്ണിനടിയില്‍ വളരെ ആഴത്തില്‍ പടര്‍ന്നിരുന്നു. അതുകൊണ്ട് ശക്തമായ കാറ്റിനെ അതിജീവിക്കാന്‍ അതിനു കഴിഞ്ഞു. എന്നാല്‍ രണ്ടാമന്റെ മുറ്റത്തെ മാവിന് വേണ്ടതെല്ലാം മുകളില്‍നിന്നുതന്നെ കിട്ടിയതിനാല്‍ അതിന്റെ വേരുകള്‍ ആഴത്തില്‍ പോയില്ല. അതുകാരണം ആ മരം കാറ്റില്‍ കടപുഴകി വീഴുകയും ചെയ്തു.

നമ്മള്‍ കുട്ടികള്‍ക്ക് തീര്‍ച്ചയായും സ്‌നേഹവും വാത്സല്യവും നല്കണം. എന്നാല്‍ അതോടൊപ്പം ശിക്ഷണവും നിയന്ത്രണവും വേണം. അമിതമായ ലാളനയും എല്ലാ ആഗ്രഹങ്ങളും എപ്പോഴും സാധിച്ചുകൊടുക്കുന്നതും അവരെ ദുര്‍ബ്ബലരാക്കുകയേയുള്ളു. കുട്ടികള്‍ക്ക് ചെറിയ ചെറിയ ഉത്തരവാദിത്വങ്ങള്‍ നല്കണം. ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ചും കര്‍ത്തവ്യങ്ങളെക്കുറിച്ചും അവരെ ബോധവാന്മാരാക്കണം. പ്രശ്‌നങ്ങളെ നേരിടുമ്പോള്‍ ചെറിയ ചെറിയ പരാജയങ്ങളെ ഏറ്റുവാങ്ങാനും ചെറിയ ദുഃഖങ്ങള്‍ സഹിക്കുവാനും അവര്‍ ശീലിച്ചിരിക്കണം. അങ്ങനെയായാല്‍ അവര്‍ ആന്തരികമായി കരുത്തുള്ളവരാകും. ക്രമേണ ഏതു പ്രതിസന്ധിയേയും നേരിടാനും തരണംചെയ്യാനും അവര്‍ക്കു കഴിയും.  

കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം ആത്മീയതയുടെ  പാഠങ്ങള്‍കൂടി പറഞ്ഞുകൊടുക്കണം. ആത്മീയതയെന്നാല്‍ സ്വയംപര്യാപ്തത നേടാനുള്ള മാര്‍ഗ്ഗമാണ്. തന്നില്‍ത്തന്നെ സന്തോഷവും സംതൃപ്തിയും കണ്ടെത്തലാണ് അത്. താന്‍ പരാശ്രയത്തില്‍ കഴിയേണ്ടവനല്ല, തന്നില്‍ എല്ലാമുണ്ട് എന്ന് അവര്‍ മനസ്സിലാക്കണം. മെഴുകുതിരിയുടെ വെളിച്ചത്തെ ആശ്രയിക്കേണ്ടവനല്ല, സ്വയം ജ്വലിക്കുന്ന സൂര്യനാണു താന്‍ എന്ന് ഓരോരുത്തരും തിരിച്ചറിയണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.