പത്തനംതിട്ട: വര്‍ഗീയ സംഘടനയായ എസ്്ഡിപിഐ കൊലക്കത്തിക്കിരയായി വീരമൃത്യു വരിച്ച എസ് എഫ് ഐ നേതാവ് അഭിമന്യുവിന് അനുസ്മരണ പരിപാടിയുമായി ബിജെപി.
കോട്ടാങ്ങല്‍ പഞ്ചായത്ത് കമ്മറ്റി അധ്യക്ഷന്‍ ഹരികുമാര്‍ കോട്ടാങ്ങല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ബിജെപിയുടെ 5 ജനപ്രതിനിധികളും പങ്കെടുത്തു.
അഭിമന്യൂ വധക്കേസ് പ്രതി ഫറൂഖ് അമാനിയുടെ സ്വന്തം പഞ്ചായത്താണ് കോട്ടാങ്ങല്‍. ഇവിടെ എസ്്ഡിപിഐ – സിപിഎം സഖ്യമാണ് പഞ്ചായത്ത് ഭരിക്കുന്നത്. അഭിമന്യു വധത്തെ തുടര്‍ന്ന് കേരളത്തിലെ മുഴുവന്‍ മതിലുകളിലും ‘വര്‍ഗീയത തുലയട്ടെ ‘ എന്ന് എഴുതിയ സിപിഎം നും ഡിവൈഎഫ്ഐയ്ക്കും കോട്ടാങ്ങലില്‍ സഖാവ് അഭിമന്യുവിന്റെ പേര് പറയാന്‍ മടിയാണ്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോസ്റ്റിട്ട ഡിവൈഎഫ്ഐ ഭാരവാഹി രാഹുലിനെ കഴിഞ്ഞ മാസം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി എസ്്ഡിപിഐ വിധേയത്വം ഉറപ്പിച്ച സിപിഎംന് അഭിമന്യുവിനെ സ്മരിക്കാന്‍ സ്വാഭാവികമായും ബുദ്ധിമുട്ട് ഉണ്ടാവും. ഫറൂഖ് അമാനിയുടെ വീടിന് മുന്നിലൂടെയുള്ള റോഡിന് അഭിമന്യുവിന്റെ പേര് നല്‍കണം എന്നാവശ്യപ്പെട്ട് ബിജെപി ജനപ്രതിനിധികള്‍ സമര്‍പ്പിച്ച നിവേദനം സ്വീകരിക്കാതെ പഞ്ചായത്ത് പ്രസിഡന്റും ജിഹാദി വിധേയത്വം അരക്കിട്ടുറപ്പിച്ചു.
എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊച്ചി മഹാരാജാസ് കോളേജില്‍ സംഘടിപ്പിച്ച അഭിമന്യൂ രക്തസാക്ഷിത്വ ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത എസ്എഫ്ഐ ദേശീയ, സംസ്ഥാന നേതാക്കള്‍ അഭിമന്യുവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഘടനകളുടെ പേരു പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം, കഴക്കൂട്ടം, അടക്കമുള്ള മണ്ഡലങ്ങളില്‍ സിപിഎമ്മിന് പിന്തുണ നല്‍കിയതായി എസ്ഡിപിഐ വ്യക്തമാക്കിയിരുന്നു. കേരളത്തിലുടനീളം എസ്ഡിപിഐയുമായി പരസ്യ- രഹസ്യ ബാന്ധവം തുടരുന്ന സിപിഎമ്മും യുവജന പ്രസ്ഥാനങ്ങളും എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് സംഘടനകളുടെ അക്രമത്തെക്കുറിച്ച് എങ്ങിനെ പറയുമെന്നാണ് വിര്‍ശകരുടെ ചോദ്യം.
ആദിവാസി വിഭാഗത്തില്‍ പെട്ട അഭിമന്യു എറണാകുളം മഹാരാജാസ് കോളേജില്‍ വെച്ചാണ് എസ്്ഡിപിഐ കുത്തിക്കൊന്നത്. അഭിമന്യുവിന്റെ ചിത്രം വെച്ച് സിപിഎം വ്യാപക പ്രചാരണം നടത്തിയെങ്കിലും കേസിലെ പ്രതികളെ പിടിക്കാന്‍ താല്പര്യം കാട്ടിയില്ല.. അഭിമന്യുവിനെ കൊലപ്പെടുത്തിയ കത്തി കണ്ടെത്താന്‍ മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പോലീസിനു ഇതുവരെ സാധിച്ചിട്ടില്ല. കേസിലെ പ്രധാനപ്രതി കൊവിഡ് ലോക്ഡൗണിന്റെ മറവില്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. കേസ് അന്വേഷണത്തിന്റെ ആദ്യം മുതല്‍ തന്നെ സിപിഎം-എസ്ഡിപിഐ ഒത്തുകളി ആരോപണം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: