ലണ്ടന്‍: മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ ഇഗ സ്വയ്‌ടെക്ക്് വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഏഴാം സീഡായ ഇഗ മൂന്നാം റൗണ്ടില്‍ ഇറിന കമിലിയ ബേഗുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 6-1, 6-0.
കരോളിന പ്ലിസ്‌കോവയും നാലാം റൗണ്ടിലേക്ക്് മുന്നേറി. എട്ടാം സീഡായ പ്ലിസ്‌കോവ നേരിട്ടുള്ള സെറ്റുകള്‍ക്ക്് തെരേസ മാര്‍ട്ടിന്‍കോവയെ പരാജയപ്പെടുത്തി. സ്്്‌കോര്‍: 6-3,6-3.
പുരുഷന്മാരുടെ ഇരുപത്തിയഞ്ചാം സീഡായ കരേന്‍ ഖചന്‍കോവയും പ്രീ ക്വാര്‍ട്ടറിലെത്തി. റഷ്യന്‍ താരം കരേന്‍ ഖചന്‍കോവ നേരിട്ടുള്ള സെറ്റുകള്‍ക്ക് അമേരിക്കയുടെ ഫ്രാന്‍സെസ് ടിയാഫോയെ പരാജയപ്പെടുത്തി. സ്‌കോര്‍: 6-3, 6-4, 6-4. അഞ്ചാം സീഡായ ആന്ദ്രെ റുബലേവ് മൂന്നാം റൗണ്ടില്‍ ഇരുപത്തിയാറാം റാങ്കുകാരനായ ഫാബിയോ ഫോഗ്്‌നിനിയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 6-3, 5-7, 6-4, 6-2.
ഏയ്ഞ്ചലിക് കെര്‍ബറും ഡാനില്‍ മെദ് വദെവും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. മുന്‍ വിംബിള്‍ഡണ്‍ ചാമ്പ്യനായ കെര്‍ബര്‍ അണ്‍സീഡായ സാറാ സോറിബസിനെ തോല്‍പ്പിച്ചാണ് മൂന്നാം റൗണ്ടിലെത്തിയത്. മൂന്ന്്
മണിക്കൂര്‍ പത്തൊമ്പത് മിനിറ്റ് നീണ്ട് പോരാട്ടത്തില്‍ 7-5, 5-7, 6-4 എന്ന സ്‌കോറിനാണ് കെര്‍ബര്‍ വിജയിച്ചത്.
രണ്ടാം സീഡായ ഡാനില്‍ മെദ്‌വദെവ് രണ്ടാം റൗണ്ടില്‍ സ്പാനിഷ് താരമായ കാര്‍ലോസ്് അല്‍കറാസിനെ പരാജയപ്പെടുത്തി. സ്്‌കോര്‍: 6-4, 6-1, 6-2.
















