ഇടുക്കി: ദുര്‍ബലമായി തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ എത്തി ഒരു മാസം പിന്നിടുമ്പോള്‍ 39 ശതമാനം കുറവ്. സംസ്ഥാനത്താകെ ശരാശരി 67.17 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് കിട്ടിയത് 40.97 സെ.മീറ്റര്‍. കോട്ടയത്ത് മാത്രമാണ് സാധാരണ തോതിലുള്ള മഴ ലഭിച്ചത്. ഇവിടെയും 15 ശതമാനം മഴ കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയിലധികമായി മണ്‍സൂണ്‍ മഴയില്‍ ഇടവേള വന്നതും മഴ കുറയാന്‍ കാരണമായി. തിരുവനന്തപുരം -56, പാലക്കാട് -53, തൃശൂര്‍ -46, ആലപ്പുഴ – 45, കണ്ണൂര്‍ -44, വയനാട്- 43, കാസര്‍ഗോഡ് -42, കോഴിക്കോട്, മലപ്പുറം- 41 വീതം, കൊല്ലം -40, എറണാകുളം- 34, ഇടുക്കി- 29, പത്തനംതിട്ട-23 ശതമാനം വീതമാണ് മഴ കുറഞ്ഞത്.
വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യതയുള്ളത്. ഐഎംഡിയുടെ നിരീക്ഷണം പ്രകാരം ആദ്യവാരം കുറയുന്ന മഴ രണ്ടാം വാരത്തോടെ ശക്തമാകും. ഈ വാരം അതി തീവ്രമഴക്ക് സാധ്യത പ്രവചിക്കുന്നില്ല. ചിലയിടങ്ങളില്‍ ഇടിയോട് കൂടി മഴ എത്തും. ജൂലൈയില്‍ രാജ്യത്തെമ്പാടും ശരാശരി മഴ ലഭിക്കും. സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ജില്ലകളില്‍ മഴ കുറയാനാണ് സാധ്യത. മറ്റ് ജില്ലകളില്‍ ശരാശരിയോ അതില്‍ കൂടുതലോ മഴ കിട്ടും. എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ മഴ കൂടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: