ലോക ഒന്നാം നമ്പറായ ബെല്‍ജിയവും ഇറ്റലിയും ഇത് അഞ്ചാം തവണയാണ് ഒരു മേജര്‍ ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടുന്നത്. 1954 ലെ ലോകകപ്പിലും 1980, 2000, 2016 വര്‍ഷങ്ങളിലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലുമാണ് മാറ്റുരച്ചത്. ഇതില്‍ നാലു തവണയും ഇറ്റലി പരാജയം ഒഴിവാക്കി. മൂന്ന് വിജയവും ഒരു സമനിലയും നേടി.
യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അവസാനം കളിച്ച എട്ട് മത്സരങ്ങളില്‍ ഏഴ് എണ്ണത്തിലും വിജയം നേടിയ ടീമാണ് ബെല്‍ജിയം. യൂറോ 2016 ല്‍ വെയ്്ല്‍സിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റ ശേഷം ബെല്‍ജിയം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ തോല്‍വി അറിഞ്ഞിട്ടില്ല.
നിലവലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. തോര്‍ഗാന്‍ ഹസാര്‍ഡാണ് വിജയ ഗോള്‍ നേടിയത്. അവസാന മത്സരങ്ങളില്‍ ബെല്‍ജിയത്തിന് മികച്ച റെക്കോഡാണുള്ളത്. അവസാനം കളിച്ച 34 മത്സരങ്ങളിലും ഗോള്‍ നേടി. അവസാന 27 മത്സരങ്ങളില്‍ 23 ലും ജയം നേടി. യുറോ 2020 ലെ മൂന്ന്് ഗ്രൂപ്പ് മത്സരങ്ങളിലും വിജയം നേടി.
ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടാണ് ഇറ്റലി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. ബെല്‍ജിയത്തെ അട്ടിമറിക്കാനുള്ള പുറപ്പാടിലാണ് ഇറ്റലി. സീറോ ഇമ്മൊബൈല്‍, ഇന്‍സൈന്‍, ബറേല്ല , ജോര്‍ജനിഞ്ഞോ തുടങ്ങിയവരാണ് ഇറ്റലിയുടെ ശക്തി കേന്ദ്രങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: