Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെസ്സി കളംനിറഞ്ഞാടി; ബൊളീവിയയെ തകര്‍ത്ത് അര്‍ജന്റീന

അര്‍ജന്റീനക്കായി മെസ്സി ഇന്നലെ 148-ാം മത്സരത്തിനായാണ് ഇറങ്ങിയത്. 147 കളികളില്‍ ജേഴ്‌സിയണിഞ്ഞ ഹാവിയര്‍ മഷറാനോയുടെ റെക്കോഡാണ് മെസ്സി മറികടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2021, 05:00 am IST
in Football

ബ്രസീലിയ: അര്‍ജന്റീനയ്‌ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡ് സ്വന്തമാക്കാന്‍ ഇറങ്ങിയ സൂപ്പര്‍താരം ലയണല്‍ മെസ്സി കളംനിറഞ്ഞാടിയ മത്സരത്തില്‍ ബൊളീവിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍. രണ്ട് ഗോളടിച്ചും മറ്റൊന്നിന് വഴിയൊരുക്കിയുമാണ് മെസ്സി ഇന്നലെ സൂയിബാബയിലെ സ്‌റ്റേഡിയത്തില്‍ നിറഞ്ഞാടിയത്. കോപ അമേരിക്ക ഫുട്‌ബോളില്‍ ബൊളീവിയയുടെ തുടര്‍ച്ചയായ 12-ാം തോല്‍വിയാണിത്. ക്വാര്‍ട്ടറില്‍ ഇക്വഡോറാണ് അര്‍ജന്റീനയുടെ എതിരാളികള്‍. വിജയത്തോടെ ഗ്രൂപ്പ് എയില്‍ നാലു മത്സരങ്ങളില്‍നിന്ന് 10 പോയിന്റുമായാണ് അര്‍ജന്റീന ഒന്നാമതെത്തിയത്. കളിച്ച നാലു മത്സരങ്ങളും തോറ്റ ബൊളീവിയ പുറത്തായി.  

അര്‍ജന്റീനക്കായി മെസ്സി ഇന്നലെ 148-ാം മത്സരത്തിനായാണ് ഇറങ്ങിയത്. 147 കളികളില്‍ ജേഴ്‌സിയണിഞ്ഞ ഹാവിയര്‍ മഷറാനോയുടെ റെക്കോഡാണ് മെസ്സി മറികടന്നത്.

ബൊളീവിയക്കെതിരെ മെസ്സിക്ക് പുറമേ അലെക്സാന്‍ഡ്രോ ഡാരിയോ ഗോമസും ലോട്ടാറോ മാര്‍ട്ടിനെസും അര്‍ജന്റീനയ്‌ക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ ബൊളീവിയയ്‌ക്കായി എര്‍വിന്‍ സാവേദ്ര ആശ്വാസ ഗോള്‍ നേടി. നാല് ഗോളുകള്‍ വഴങ്ങിയെങ്കിലും ബൊളീവിയന്‍ ഗോള്‍കീപ്പര്‍ ലാംപെ മത്സരത്തില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. ഗോളെന്നുറച്ച അരഡസനോളം ഷോട്ടുകളാണ് താരം രക്ഷപ്പെടുത്തിയത്. അല്ലായിരുന്നെങ്കില്‍ ബൊളീവിയന്‍ പരാജയം കൂടുതല്‍ ദയനീയമായേനെ.

തുടക്കം മുതല്‍ ബൊളീവിയന്‍ പോസ്റ്റിലേക്ക് മുന്നേറ്റങ്ങള്‍ മെനഞ്ഞ അര്‍ജന്റീനയ്‌ക്ക് തുടക്കത്തിലേ രണ്ട് അവസരങ്ങള്‍ ലഭിച്ചു. മൂന്നാം മിനിറ്റില്‍ അഗ്യൂറോയും കൊറിയയും തൊടുത്ത രണ്ട് ഷോട്ടുകള്‍ ബൊളീവിയന്‍ ഗോളി രക്ഷപ്പെടുത്തി. എന്നാല്‍ ആറാം മിനിറ്റില്‍ അര്‍ജന്റീന മത്സരത്തില്‍ ലീഡെടുത്തു. അലെക്സാന്‍ഡ്രോ ഡാരിയോ ഗോമസാണ് അര്‍ജന്റീനയ്‌ക്കായി ഗോള്‍ നേടിയത്. ബൊളീവിയന്‍ പ്രതിരോധ താരങ്ങളുടെ തലയ്‌ക്ക് മുകളിലൂടെ മെസ്സി നല്‍കിയ പാസ് ഗോമസ് അനായാസം വലയിലെത്തിച്ചു. തുടര്‍ന്ന് മെസ്സിയും അഗ്യൂറോയും കോറിയയുമെല്ലാം പലതവണ ബൊളീവിയന്‍ ഗോള്‍മുഖത്ത് ഭീതിപരത്തി. മത്സരത്തിന്റെ തുടക്കത്തില്‍ പതറിയെങ്കിലും പതിയേ ബൊളീവിയയും മത്സരത്തില്‍ പിടിമുറുക്കി. ഇതോടെ മത്സരം ആവേശത്തിലായി.  

31-ാം മിനിറ്റില്‍ പന്തുമായി ബൊളീവിയന്‍ ബോക്സിലേക്ക് മുന്നേറിയ അലെക്സാണ്ടര്‍ ഗോമസിനെ ബോക്സിനുള്ളില്‍ വീഴ്‌ത്തിയതിന് അര്‍ജന്റീനയ്‌ക്കനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത നായകന്‍ മെസ്സിക്ക് പിഴച്ചില്ല. ഗോള്‍കീപ്പര്‍ ലാംപെയെ നിസ്സഹായനാക്കി മെസ്സി അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ അര്‍ജന്റീന 2-0ന്  മുന്നിലെത്തി. 38-ാം മിനിറ്റില്‍ ബൊളീവിയയ്‌ക്ക് ഗോള്‍ മടക്കാന്‍ അവസരം ലഭിച്ചു. അവരുടെ ജേസണ്‍ ചൂറയുടെ ഉഗ്രന്‍ ലോങ്റേഞ്ചര്‍ അര്‍ജന്റീന ഗോള്‍കീപ്പര്‍ അര്‍മാനി മികച്ച ഡൈവിലൂടെ തട്ടിയകറ്റി. 41-ാം മിനിറ്റില്‍ മെസ്സി തന്റെ രണ്ടാം ഗോളും അര്‍ജന്റീനയുടെ മൂന്നാം ഗോളും സ്വന്തമാക്കി. ഇത്തവണ സെര്‍ജിയോ അഗ്യൂറോയുടെ പാസ്സില്‍ നിന്നാണ് മെസ്സി ഗോള്‍ നേടിയത്. ബോക്സിനകത്തേക്ക് മുന്നേറാനൊരുങ്ങിയ മെസ്സിയുടെ കാലിലേക്ക് ബൊളീവിയന്‍ പ്രതിരോധ താരങ്ങള്‍ക്ക് മുകളിലൂടെ കൃത്യമായി പന്തെത്തിക്കാന്‍ അഗ്യൂറോയ്‌ക്ക് കഴിഞ്ഞു. പന്ത് സ്വീകരിച്ച് ബോക്സിന് പുറത്തുനിന്ന് മെസ്സി ഗോള്‍കീപ്പര്‍ ലാംപയുടെ തലയ്‌ക്ക് മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ടു. പിന്നീട് രണ്ട് അവസരങ്ങള്‍ അഗ്യൂറോ നഷ്ടമാക്കിയതിന് പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയിലും അര്‍ജന്റീന ലീഡുയര്‍ത്തുന്നതിന്റെ ഭാഗമായി ആക്രമിച്ചുതന്നെയാണ് കളിച്ചത്. അഞ്ച് പ്രതിരോധതാരങ്ങളെയാണ് ബൊളീവിയ അര്‍ജന്റീന ആക്രമണങ്ങളെ നേരിടാനായി വിന്യസിച്ചത്. എന്നാല്‍ കിട്ടിയ അവസരങ്ങളില്‍ ആക്രമിച്ച് കളിക്കാനും ബൊളീവിയ മറന്നില്ല. 60-ാം മിനിറ്റില്‍ അവര്‍ ഒരു ഗോള്‍ മടക്കുകയും ചെയ്്തു. നായകന്‍ ജസ്റ്റിനിയാനോയുടെ മികച്ച ക്രോസ് സ്വീകരിച്ച സാവേദ്ര ഗോള്‍ കീപ്പര്‍ അര്‍മാനിയെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു. അര്‍ജന്റീന പ്രതിരോധം വരുത്തിയ അലസതയാണ് ഗോളിന് വഴിവച്ചത്. മൂന്നു മിനിറ്റിനുശേഷം അര്‍ജന്റീന ഗോള്‍ പട്ടിക തികച്ചു. 63-ാം മിനിറ്റില്‍ അഗ്യൂറോയ്‌ക്ക് പകരക്കാരനായി ഇറങ്ങിയ മാര്‍ട്ടിനെസാണ് രണ്ട് മിനിറ്റിനു ശേഷം ഗോള്‍ നേടിയത്. ബൊളീവിയന്‍ ബോക്സിനുള്ളില്‍ നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് മാര്‍ട്ടിനെസ് ഗോള്‍ നേടിയത്. തുടര്‍ന്നും ആക്രമിച്ച് കളിച്ച അര്‍ജന്റീനയ്‌ക്ക് വേണ്ടി മെസ്സിയും, മാര്‍ട്ടിനെസും ആല്‍വാരെസും തുടര്‍ച്ചയായി ഷോട്ടുകളുതിര്‍ത്തെങ്കിലും ബൊളീവിയന്‍ ഗോളി ലാംപെ അവതെല്ലാം രക്ഷപ്പെടുത്തി.

Tags: america
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

World

യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ; കനത്ത ജാഗ്രതയിൽ ഗൾഫ് മേഖല, ബഹ്‌റൈന്‍, അബുദാബി, ഖത്തര്‍ എന്നിവിടങ്ങളിൽ ആക്രമണം

World

മിഡിൽ ഈസ്റ്റിൽ സമ്പൂർണ തയാറെടുപ്പിൽ അമേരിക്ക; ഇറാന്റെ ആണവ കേന്ദ്രങ്ങളും മിസൈൽ പദ്ധതിയും തകർക്കുക ലക്ഷ്യം

Vicharam

ഭാരതം-അമേരിക്ക വ്യാപാര കരാര്‍: നയതന്ത്ര വിജയവും സാമ്പത്തിക സാധ്യതകളും

പുതിയ വാര്‍ത്തകള്‍

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.