പാരീസ്: ഇന്ത്യന്‍ അമ്പെയ്‌ത്ത് താരം ദീപിക കുമാരി ലോക റാങ്ക് വീണ്ടെടുത്തു. ലോകകപ്പ്് സ്‌റ്റേഡ് മൂന്നില്‍ ഹാട്രിക്ക്് സ്വര്‍ണ്ണം സ്വന്തമാക്കിയതോടെയാണ് ദീപിക വീണ്ടും ലോക ഒന്നാം നമ്പറിലേക്ക്് ഉയര്‍ന്നത്. 2012 നുശേഷം ആദ്യമായാണ് ഒന്നാം റാങ്കിലെത്തുന്നത്.
ഇരുപത്തിയേഴുകാരിയായ ദീപിക ലോകകപ്പില്‍ റീകര്‍വിന്റെ മൂന്ന് ഇനങ്ങളിലാണ് സ്വര്‍ണ്ണം നേടിയത്. വനിതകളുടെ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും മിക്‌സഡ് പെയറിലുമാണ് ദീപിക സുവര്‍ണ്ണ വിജയം നേടിയത്്. ഹാട്രിക്ക് സ്വര്‍ണ്ണം സ്വന്തമാക്കിയ ദീപിക പുതിയ റാങ്കില്‍ ഒന്നാം സ്ഥാനം നേടുമെന്ന്് ലോക അമ്പെയത്ത് സംഘടന ട്വീറ്റ്് ചെയ്തു.
വനിതാ ടീം ഇനത്തില്‍ അങ്കിത ഭക്ത്, കൊമളിക ബാരി എന്നിവര്‍ക്കൊപ്പം ഒന്നാം സ്ഥാനം നേടിയ ദീപിക ഭര്‍ത്താവ് അതനു ദാസിനൊപ്പം മിക്‌സഡ് പെയറിലും ഒന്നാം സ്ഥാനം നേടി. ഹോളണ്ട് ടീമിനെയാണ് തോല്‍പ്പിച്ചത്. വ്യക്തിഗത ഇനത്തിന്റെ ഫൈനലില്‍ ദീപിക റഷ്യയുടെ എലന ഒസിപ്പോവയെ പരാജയപ്പെടുത്തി.
















