ഡോ.ജ്യോതിലക്ഷ്മി കെ.സി
കേരളത്തില്‍ ഒരു കാലത്തുണ്ടായിരുന്ന ജീര്‍ണ്ണിച്ച ജാതിവ്യവസ്ഥ ചരിത്രത്തിലെ അടഞ്ഞ അധ്യായമാണ്. എന്നാല്‍ കേരളത്തിലെ ആരോഗ്യരംഗത്ത് ഇന്നും പഴയ അയിത്തവ്യവസ്ഥ പുതിയരീതിയില്‍ തുടരുന്നു. അലോപ്പതിക്കാര് (മോഡേണ്‍ മെഡിസിന്) എന്ന ഓമനപ്പേരില്‍ ഉള്ളവര്‍) ”സവര്‍ണ്ണരും”, ബാക്കി ആയുഷ് വിഭാഗത്തിലുള്ളവര്‍ (ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോ) ”അവര്‍ണ്ണരു”മായാണ് കേരളത്തിലെ സര്‍ക്കാര്‍ കരുതുന്നത്.
അനാട്ടമിയും ഫിസിയോളജിയും,പത്തോളജിയും മൈക്രോബയോളജിയും പ്രാക്ടീസ് ഓഫ് മെഡിസിനും ഗൈനക്കോളജിയും സര്‍ജറിയും ഫോറന്‍സിക് മെഡിസിനും എല്ലാം ഒന്ന് തന്നെയാണ് (അഞ്ചരകൊല്ലം കൊണ്ട്) ‘സവര്‍ണ്ണരും’ ‘അവര്‍ണ്ണരും’ പഠിക്കുന്നത്. ഔഷധങ്ങളും ചികിത്സാരീതികളും മാത്രമേ വ്യത്യസ്തമായിട്ടുള്ളൂ. ഈ പറഞ്ഞ വിഷയങ്ങള്‍ കൂടാതെ ഹോമിയോപ്പതിക്കാര്‍ക്ക്, മൂന്ന് ഹോമിയോവിഷയങ്ങള് കൂടി പഠിക്കാനുമുണ്ട്.
കൊവിഡെന്ന മഹാമാരിക്ക് അലോപ്പതിയില്‍ മരുന്നില്ലെന്ന് അവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഹോമിയോപ്പതിയില്‍ കൊവിഡിന്റെ പ്രതിരോധത്തിനും ചികിത്സയ്ക്കും മരുന്നുണ്ട്. മരുന്നില്ലാത്തവരെ കൊണ്ട് ചികിത്സിപ്പിക്കുകയും മരുന്നുള്ളവരെ മാറ്റിനിര്‍ത്തുകയും ചെയ്യുന്നു. എന്തൊരു വിരോധാഭാസമാണ്! എന്തിനാണിങ്ങനെ ഭ്രഷ്ട് കല്പിക്കുന്നത്? മനുഷ്യരാശിയുടെ നന്മയും വേഗത്തിലുള്ള രോഗമുക്തിയുമല്ലേ ഹോമിയോപ്പതി ചികിത്സനല്കുന്നുത്. ഗുരുതരമല്ലാത്ത സാഹചര്യത്തില്‍ ഹോമിയോ ചികിത്സയാകാം എന്ന കോടതി വിധിയെപ്പോലുംവകവയ്ക്കാതെ ആരോഗ്യവകുപ്പ് എന്തിനുള്ള പുറപ്പാടാണ്?
തമിഴ്നാട്, ദല്‍ഹി, ഗുജറാത്ത് പോലുള്ള പല സംസ്ഥാനങ്ങളിലും കൊവിഡ് വാര്‍ഡുകള്‍ ഗവണ്മെന്റ് ഹോമിയോ ആശുപത്രികളില്‍ തുടങ്ങിയട്ടും കേരള സര്‍ക്കാര്‍ ഹോമിയോപ്പതിയെ കണ്ടില്ലെന്നു നടിക്കുന്നു. കൊവിഡ് ചികിത്സയ്ക്ക് ഹോമിയോപ്പതി സ്വീകരിച്ച ഒരു രോഗിക്ക് പോലും സ്ഥിതി ഗുരുതരമായിട്ടില്ല. ന്യുമോണിയയോ ഓക്സിജന്റെ കുറവോ, ഫംഗല്‍ ഇന്‍ഫെക്ഷനോ രോഗാനന്തര. പ്രശ്നങ്ങളോ ഒന്നുംതന്നെ ഉണ്ടായിട്ടില്ല. മാത്രമല്ല, വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് (3, 5 ദിവസങ്ങള്‍) രോഗമുക്തിനേടുവാനും കഴിയുന്നു.
കൊവിഡ് ബാധിച്ചിട്ട് ഒരു മാസമായിട്ടും നെഗറ്റീവ് ആകാത്തപല രോഗികളും ഒന്നോ രണ്ടോ ഡോസ് ഹോമിയോ മരുന്ന് കൊണ്ട് നെഗറ്റീവ് ആകുന്നുണ്ട്. കൂടാതെ അലോപ്പതി ചികിത്സയെടുത്ത് ന്യുമോണിയായ കേസുകളും ഓക്സിജന്‍ കൊടുത്തിട്ടുപോലും എസ്പിഒ2 കൂടാത്ത കേസുകളിലുമൊക്കെ ഹോമിയോ മരുന്നുകള്‍ അത്ഭുതാവഹമായ മാറ്റമാണ് രോഗിയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
മുംബൈയില്‍ കൊവിഡിന് സ്റ്റിറോയ്ഡ് ചികിത്സ നല്കിയ 3 കുട്ടികള്‍ക്ക് പിന്നീട് ബ്ലാക് ഫംഗസ് ബാധയുണ്ടായെന്നും അവരുടെ കണ്ണുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തുവെന്നും പത്രവാര്‍ത്ത ഉണ്ടായിരുന്നു. അത്യന്തം വേദനാജനകമായ ഒരു വാര്‍ത്ത. ബാല്യത്തിന്റെ നിറങ്ങള്‍ ആസ്വദിക്കും മുമ്പേ അവര്‍ക്ക് ജീവിതം അന്ധകാരപൂര്‍ണ്ണമായി. ‘ശാസ്ത്രീയത’ ഉദ്ഘോഷിക്കുന്ന ചികിത്സാരീതിയുടെ പരിണത ഫലമാണിതൊക്കെ. കൊവിഡിന് അലോപ്പതിയില്‍ മരുന്നില്ല, പക്ഷെ അവര്‍ സ്റ്റിറോയ്ഡ് കൊടുക്കുന്നു, തത്ഫലമായി രോഗികള്‍ക്ക് പ്രമേഹമുണ്ടാകുകയും രോഗപ്രതിരോധശേഷി നഷ്ടപ്പെടുകയും തുടര്‍ന്ന് ഫംഗല്‍ രോഗബാധയും ഉണ്ടാകുന്നു.
എത്രനാള്‍ ലോക്ഡോണ്‍ നടത്താനാവും? സാധാരണക്കാരുടെ ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും രോഗങ്ങളുമായി മനുഷ്യര്‍ ദുരിതമനുഭവിക്കുന്നു. കൊവിഡിനെ നിയന്ത്രിക്കാനും ചികിത്സിക്കാനും സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ഹോമിയോചികിത്സ പ്രോത്സാഹിപ്പിച്ചാല്‍ ഈ മഹാമാരിയില്‍ നിന്ന് കേരളത്തിന് എത്രയും വേഗം കരകയറാനാകൂമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
അലോപ്പതി ചികിത്സാരീതിയെ മാത്രം പ്രോത്സാഹിപ്പിക്കാതെ ഇതരവൈദ്യശാസ്ത്രശാഖകളെക്കൂടി കൊവിഡ് ചികിത്സയില്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു സമഗ്രചികിത്സാരീതി ആണ് ഇപ്പോള്‍ അനിവാര്യമായത്. കാരണം ഒരു ചികിത്സാ ശാസ്ത്രവും പൂര്‍ണ്ണമല്ല, അപ്പോള്‍ സമഗ്രചികിത്സയിലൂടെ എത്രയും പെട്ടെന്ന് നമ്മുടെ നാടിനെ രക്ഷിക്കുക എന്ന ലക്ഷ്യമാകണം നല്ല ഭരണകര്‍ത്താക്കള്‍ക്ക് ഉണ്ടാകേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: