ന്യൂദല്‍ഹി: ഇസ്ലാമിക മതപണ്ഡിതനും തീവ്രവാദിയുമായ സക്കീര്‍ നായിക് ഇന്ത്യയിലെയും വിദേശത്തെയും അനുയായികള്‍ക്ക് നല്‍കിയ ആഹ്വാനമായിരുന്നു ഹിജ്‌റ. ഹിജ്‌റ എന്നാല്‍ കുടിയേറ്റം എന്നാണര്‍ത്ഥം. മുസ്ലിങ്ങള്‍ക്ക് ശക്തിയുള്ള കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്ത് ചെന്ന് അവിടെ ഇസ്ലാമിന്റെ കരങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരുക എന്നതാണ് ഹിജ്റ കൊണ്ടുദ്ദേശിക്കുന്നത്.
ഇസ്ലാമിക് സ്റ്റേറ്റിന് (ഐഎസ്) സ്വാധീനമുള്ള രാഷ്‌ട്രങ്ങളില്‍ നിന്നും ധാരാളം വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ഉപരിപഠനത്തിന് അപേക്ഷിച്ചതിന് പിന്നില്‍ സക്കീര്‍ നായിക്കിന്റെ ഹിജ്‌റ എന്ന ആശയം കേരളത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമാണോ എന്ന് സംശയിക്കപ്പെടുന്നു. മുസ്ലിങ്ങള്‍ എണ്ണത്തില്‍ കൂടുതലുള്ള, ബിജെപിയ്‌ക്ക് സ്വാധീനമില്ലാത്ത കേരളത്തിലേക്ക് പോയി അവിടുത്തെ ജനസംഖ്യാഘടന മാറ്റിമറിക്കൂ എന്നതാണ് സക്കീര്‍ നായിക്ക് കേരളത്തിന് പുറത്തുള്ള, ഇന്ത്യയ്‌ക്ക് പുറത്തുള്ള മുസ്ലിങ്ങള്‍ക്ക് നല്‍കുന്ന ആഹ്വാനം. അതുവഴി ബിജെപി സര്‍ക്കാരിനെ ഫലപ്രദമായി എതിര്‍ക്കാന്‍ സാധിക്കുമെന്നതാണ് സക്കീര്‍ നായിക്കിന്റെ വാദം. കേരളത്തിലേക്കുള്ള വിദേശ മുസ്ലിം വിദ്യാര്‍ത്ഥികളുടെ കേരളത്തിലേക്കുള്ള ഈ അഭൂതപൂര്‍വ്വമായ ഒഴുക്ക് ഇത്തരമൊരു നീക്കത്തിന്റെ ഭാഗമാണോ എന്നതാണ് സംശയം.
ഐഎസ് ശക്തികേന്ദ്രങ്ങളായ രാഷ്‌ട്രങ്ങളില്‍ നിന്നും കേരളത്തിലേക്കെത്താന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ മൗലികവാദികളായി മാറിക്കഴിഞ്ഞവരാണോ അതോ കേരളത്തിലെ മുസ്ലിം ചെറുപ്പക്കാരെ മതമൗലികവാദികളാക്കുക എന്ന അജണ്ടയുമായി എത്തുന്നവരാണോ എന്നറിയുന്നില്ല. ഈയിടെ കേരളത്തില്‍ സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം പുറത്തുവരികയാണ്. പലയിടങ്ങളിലും നടക്കുന്ന രഹസ്യസ്ഫോടനപരമ്പരകള്‍ ഇതിന്റെ ഭാഗമാണെന്ന് പറയപ്പെടുന്നു.
ഇസ്ലാമിക മൗലികവാദ സംഘടനകള്‍ കേരളത്തില്‍ ആയുധ പരിശീലന കാമ്പുകള്‍ നടത്തിവരുന്നതായ പല സംഭവങ്ങളും അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ എന്ന മറയില്‍ കേരളത്തിലേക്കെത്തുന്നവര്‍ കേരളത്തിലെ തീവ്രവാദികളായ മുസ്ലിംയുവാക്കള്‍ക്ക് ബോംബ് നിര്‍മ്മാണവും മറ്റും പഠിപ്പിക്കാനാണോ വരുന്നത് എന്ന സംശയവും ബാക്കി നില്‍ക്കുന്നു. ഇന്ത്യയിലുടനീളം ഇസ്ലാമിക തീവ്രവാദം പ്രചരിപ്പിക്കാനുള്ള നീക്കം സജീവമായ ഈ ഘട്ടത്തില്‍ കേരളത്തിലേക്ക് ഐഎസ് രാഷ്‌ട്രങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് എത്തുന്നത് രഹസ്യ ഏജന്‍സികള്‍ സജീവമായി പഠിച്ചുവരികയാണ്.
കേരളസര്‍വ്വകലാശാലയിലേക്ക് വിവിധ ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകള്‍, എംഫില്‍, പിഎച്ച്ഡി എന്നിവ പഠിക്കാനായി 1042 വിദ്യാര്‍ത്ഥികള്‍ എത്തുന്നുണ്ട്. ഐഎസിന് സ്വാധീനമുള്ള സിറിയ, ഇറാഖ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ എത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വെറും 120 വിദേശ വിദ്യാര്‍ത്ഥികള്‍ മാത്രമുള്ളിടത്ത് നിന്നാണ് ഈ കുതിച്ച് ചാട്ടം. പൊടുന്നനെ എണ്ണത്തിലുണ്ടായ ഈ കുതിച്ചുചാട്ടമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സംശയമുണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: