ആലപ്പുഴ: സിപിഎം ജില്ലാ കമ്മിറ്റിയില്‍ ജി.സുധാകരനെതിരെ രൂക്ഷ വിമര്‍ശനം. ആലപ്പുഴ മണ്ഡലത്തില്‍ തോമസ് ഐസക് മുഴുവന്‍ സമയം പ്രവര്‍ത്തിച്ചതു പോലെ അമ്പലപ്പുഴയില്‍ സുധാകരന് പ്രവര്‍ത്തിച്ചില്ല. തിരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാന്‍ സഹകരിച്ചില്ലെന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന എച്ച്. സലാം കുറ്റപ്പെടുത്തി. തന്നെ എസ്ഡിപിഐക്കാരനായി ചിത്രീകരിക്കാന്‍ ശ്രമം നടന്നിട്ടും തടയാന്‍ ശ്രമിച്ചില്ലെന്ന് സലാം കുറ്റപ്പെടുത്തി. സീറ്റ് നിഷേധിക്കപ്പെട്ടതിലുള്ള എതിര്‍പ്പ് മറ്റു രീതികളിലൂടെ പ്രകടിപ്പിച്ചു.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ സുധാകരന്റെ പ്രവര്‍ത്തനത്തെപ്പറ്റി സംസ്ഥാന നേതൃത്വത്തിന് ചില പരാതികള്‍ ലഭിച്ചെന്ന് എ.വിജയരാഘവന് ജില്ലാ കമ്മിറ്റിയില്‍ വ്യക്തമാക്കി. മുസ്ലിം സ്ഥാനാര്‍ത്ഥി ആയി ചിത്രീകരിച്ചിട്ടും അതിനെ എതിര്‍ത്തില്ല. കുടുംബയോഗങ്ങളില്‍ ശരീരഭാഷയിലൂടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചതായും സലാം പറഞ്ഞു
എ.എം.ആരിഫ് എം പിയാണ് സുധാകരനെതിരായ വിമര്‍ശനം തുടങ്ങി വച്ചത്. തെരഞ്ഞെടുപ്പില്‍ സുധാകരന്റെ ഓഫീസും പിന്തുണ നല്‍കിയില്ല, വികസന രേഖ പുറത്തിറക്കിയില്ല. തനിക്കെതിരായ പോസ്റ്ററിനു പിന്നിലും സുധാകര അനുകൂലികള്‍ ഉണ്ടോയെന്ന് സംശയിക്കുന്നതായും സലാം പറഞ്ഞു.
കമ്മറ്റിയില്‍ എ.എം.ആരിഫിനെതിരെയും വിമര്‍ശനം ഉണ്ടായി. പാര്‍ട്ടി അനുവാദമില്ലാതെ സ്വന്തം ചിത്രം വച്ച് പോസ്റ്റര്‍ അടിച്ചതാണ് വിമര്‍ശനത്തിനിടയാക്കിയത്. ജില്ലാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം സുധാകരന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ അമ്പലപ്പുഴയില്‍ നശിപ്പിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഏരിയ കമ്മിറ്റിക്ക് നിര്‍ദേശം നല്കി. യോഗത്തില്‍ സുധാകരന് പങ്കെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: