മുംബൈ: ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചാല്‍ ഒബിസി സംവരണം നടപ്പാക്കുമെന്നും അതിന് സാധിച്ചില്ലെങ്കില്‍ രാഷ്‌ട്രീയം വിടുമെന്നും ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫഡ്‌നാവിസ്. നാഗ്പൂരില്‍ ഒബിസി സംവരണം ആവശ്യപ്പെട്ടുള്ള വഴിതടയല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫഡ്‌നാവിസ്.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ഒബിസി സംവരണം ഉടന്‍ നടപ്പാക്കണമെന്ന് അദ്ദേഹം മഹാവികാസ് അഘാദി സര്‍ക്കാരിലെ ഒബിസി മന്ത്രിമാരോട് ആവശ്യപ്പെട്ടു. ‘മഹാവികാസ് അഘാദിയില്‍ പെട്ട എല്ലാ ഒബിസിയില്‍ പെട്ട മന്ത്രിമാരോടും ഞാന്‍ പറയുന്നു, ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുത ഇല്ല. ഒബിസിക്കാരുടെ ആവശ്യങ്ങളോട് നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ പാര്‍ട്ടി ഭിന്നതകള്‍ മാറ്റവെച്ച് നിങ്ങളോടൊപ്പം നില്‍ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. അടുത്ത മൂന്ന് നാല് മാസങ്ങള്‍ക്കുള്ളില്‍ നമുക്ക് ഒബിസി സംവരണം നടപ്പാക്കാം. നിങ്ങള്‍ ഞങ്ങള്‍ക്ക് അധികാരം തന്നാല്‍ ഒബിസി സംവരണം കൊണ്ടുവരും. അതിന് കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ രാഷ്‌ട്രീയം വിടും,’ ഫഡ്‌നാവിസ് പറഞ്ഞു.
‘സംസ്ഥാനത്തിന് തന്നെ ഒബിസി സംവരണം നടപ്പാക്കാം. അതിന് നിയമം കൊണ്ടുവരണമെന്നേയുള്ളൂ. മഹാരാഷ്‌ട്രയില്‍ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഒബിസി സംവരണത്തിന് പ്രധാന്യമുള്ളത് അതുകൊണ്ടാണ്,’ അദ്ദേഹം പറഞ്ഞു.
സമരത്തെതുടര്‍ന്ന് നാഗ്പൂര്‍ പൊലീസ് ഫഡ്‌നാവിസിനെ അറസ്റ്റ് ചെയ്തു. മഹാരാഷ്‌ട്രയില്‍ 1,000 സ്ഥങ്ങളില്‍ ഒബിസി സംവരണം ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധിച്ചു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 27 ശതമാനം സംവരണം ഒബിസി വിഭാഗത്തിന് നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. ജൂലായ് 19ന് മഹാരാഷ്‌ട്രയിലെ അഞ്ച് ജില്ലാപഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ധുലെ, നന്ദുര്‍ബാര്‍, അകോല, വാഷിം, നാഗ്പൂര്‍ എന്നീ ജില്ലാപഞ്ചായത്തുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: