Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുളികന്‍ എന്ന ഉഗ്രശക്തി

ജ്യോതിര്‍ ഗമനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2021, 04:55 pm IST
inSamskriti

കേരളീയ ജ്യോതിഷത്തിന്റെ അനേകം വേറിട്ട വിശേഷങ്ങളിലൊന്നാണ് ഗുളികന്‍ എന്ന പ്രതിഭാസം. മറ്റ് സംസ്ഥാനങ്ങളില്‍ ഗുളികനെക്കുറിച്ച് കാര്യമായ ചിന്തയില്ല. ഗ്രഹനിലയില്‍ ഗുളികനെ അടയാളപ്പെടുത്താറുമില്ല. നമ്മുടെ നാട്ടില്‍ ജാതകപ്രശ്നാദികളിലെല്ലാം ഗുളികസാന്നിധ്യം പരിഗണിക്കുന്നു. മുഹൂര്‍ത്തവിഷയത്തില്‍ ഒമ്പത് കാര്യങ്ങള്‍ ഒഴിവാക്കും. അതിനെ ‘നവദോഷങ്ങള്‍’ എന്നാണ് പറയുക. ഗുളികനും നവദോഷങ്ങളില്‍ ഒന്നാണ്.

ഗ്രഹനിലയില്‍ ‘മാ’ എന്ന പേരില്‍ ആണ് ഗുളികനെ അടയാളപ്പെടുത്തുന്നത്. മന്ദന്‍ എന്നത് ശനിയുടെ പേരാകയാല്‍ ‘മ’ എന്ന അക്ഷരം ശനിയെ കുറിക്കാന്‍ ഉപയോഗിക്കുന്നു. ശനിയുടെ മകനാണ് ഗുളികന്‍ എന്നാണ് വിശ്വാസം. അതിനാല്‍ ‘മന്ദന്റെ മകന്‍’ എന്ന അര്‍ത്ഥത്തില്‍ ‘മാന്ദി’  എന്ന് ഗുളികനെ വിളിക്കുന്നു. അങ്ങനെ ആ പേരിലെ  ആദ്യാക്ഷരമായ ‘മാ’ എന്നത് ഗുളികനെ രേഖപ്പെടുത്തുന്ന അക്ഷരവുമായി മാറി.    

‘ഗുളികോല്പത്തി’ എന്ന ഒരു ലഘുകാവ്യമുണ്ട്. സംസ്‌കൃതരചനയാണ്. ഗുളികന്റെ ജനനം അതില്‍ വിവരിക്കുന്നു. ഒരിക്കല്‍ ശനിയും വ്യാഴവും തമ്മില്‍ ഉഗ്രയുദ്ധമുണ്ടായി. നെറ്റിയില്‍ ശരമേറ്റ് നിലംപതിച്ച ശനിയെ ബ്രഹ്മദേവന്‍ പിടിച്ചെഴുന്നേല്‍പ്പിക്കുകയും ശരം വലിച്ചെടുക്കുകയും ചെയ്തു. അപ്പോള്‍ ശനിയുടെ നെറ്റിയില്‍ നിന്നും കടുംനീലനിറത്തിലുള്ള ഒരുതുള്ളിച്ചോര താഴെ വീണു. ആ ചോരത്തുള്ളിയില്‍ നിന്നും നീലദേഹത്തോടുകൂടിയ ഒരു ഭയങ്കരരൂപം ഉയിരാര്‍ന്നുവന്നു. സര്‍പ്പാകൃതിയും പേടിപ്പിക്കുന്ന നോട്ടവും ഉഗ്രവീര്യവുമൊത്ത അവനെ ശനിപുത്രനായി ബ്രഹ്മാവ് പ്രഖ്യാപിച്ചു. വിഷ്ണുവാണ് ‘മാന്ദി’ എന്ന പേരുനല്‍കിയത്. കുറിയരൂപമാവണം ഗുളികന്‍ എന്ന പേരിനാസ്പദം. വിഷ്ണു അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു: ‘സമസ്ത ജന്തുക്കളെയും മരിപ്പിക്കുവാന്‍ ഇവന് ജന്മായത്തമായ കഴിവുള്ളതിനാല്‍ മൃത്യു എന്ന പേരിലും അറിയപ്പെടും.’ ശനിയുടെ ഉപഗ്രഹം എന്ന പദവിയും ദേവന്മാരാണ് ഗുളികന് നല്‍കിയത്. (ഗുളികന്റെ ജനനകഥ വേറെ വിധത്തിലും പ്രചാരത്തിലുണ്ട്)

ഗുളികന്‍ ഏതു ഭാവത്തിലും ഒട്ടൊക്കെ ദോഷപ്രദനാണ്, പതിനൊന്നാമെടം ഒഴികെ. ശനിയുമായി ചേരുമ്പോഴാണ് ഗുളികന്റെ ദോഷശക്തി ഒരു ‘സുനാമി’യായി മാറുന്നത്. ഗുളികന്‍ നില്‍ക്കുന്ന ഭാവം മാത്രമല്ല മലിനമാകുന്നത്, ആ രാശിയുടെ അധിപനും, ആ അധിപഗ്രഹം ചെന്നു നില്‍ക്കുന്ന രാശിയും/ഭാവവും അശുഭമാകുന്നു. ‘ഗുളികഭവനാധിപത്യം’ എന്ന വാക്കിന്റെ അര്‍ത്ഥം ഇതാണ്. ‘ഗുളികസ്ഥിത രാശീശന്‍/നിന്ന ഭാവമനിഷ്ടദം’ എന്ന ശ്ലോകാര്‍ദ്ധത്തിലും ഇപ്പൊരുളുണ്ട്.    

ഗുളികോദയം പകലും രാത്രിയും വ്യത്യസ്തരീതിയില്‍ കണക്കാക്കുന്നു. സൂര്യോദയം മുതല്‍ അസ്തമയം വരെയുള്ള പകല്‍വേളയെ എട്ട് സമഭാഗമാക്കുമ്പോള്‍ ഒന്നരമണിക്കൂര്‍വീതം കിട്ടുമല്ലോ? (ശരാശരി). ആ ഒന്നരമണിക്കൂര്‍ സൂര്യാദിഗ്രഹങ്ങളുടെ ഉദയകാലമാണ്. എട്ടാമത് വീണ്ടും ആദ്യഗ്രഹം തന്നെ വരും. (ചിലരുടെ പക്ഷത്തില്‍ എട്ടാമത് രാഹുവിന്റെ ഉദയവേള. ഇതില്‍ കേതുവിനെ ചേര്‍ക്കുകയുമില്ല) വാരാധിപനാണ് ആദ്യം ഉദിക്കുക. ഞായറാഴ്ചയെങ്കില്‍ സൂര്യനാദ്യം. തിങ്കള്‍, ചൊവ്വാ എന്നിങ്ങനെ ഓരോ ദിവസത്തിന്റെയും അധിപഗ്രഹങ്ങളുടെ ഉദയകാലമാണ് ക്രമത്തില്‍. എട്ടാമത് ആദ്യഗ്രഹത്തിന്റെ അവര്‍ത്തനം, അല്ലെങ്കില്‍ രാഹുവിന്റെ ഉദയം. ഇതില്‍ ഓരോ ദിവസവും ശനിയുടെ ഉദയവേള വരുമ്പോഴാണ് മിക്കവാറും ഗുളികോദയവും (ഗുളികകാലവും) വരിക. അത് ഞായറാഴ്ച 26 നാഴികയ്‌ക്ക്, തിങ്കള്‍ 22 നാഴികയ്‌ക്ക്, ചൊവ്വ 18 നാഴികയ്‌ക്ക്, ബുധന്‍ 14 നാഴികയ്‌ക്ക്, വ്യാഴം 10 നാഴികയ്‌ക്ക്, വെള്ളി 6 നാഴികയ്‌ക്ക് എന്നിങ്ങനെ 4 നാഴികവീതം കുറഞ്ഞു വരും. ശനിയാഴ്ച 2 നാഴികയ്‌ക്കാവും ഗുളികോദയം. അപ്പോള്‍ മേടം മുതലുള്ള പന്ത്രണ്ട് രാശികളില്‍ ഏത് രാശിയാണോ ഉദിച്ച് നില്‍ക്കുക ആ രാശിയില്‍ ഗുളികനെ അടയാളപ്പെടുത്തും.  

രാത്രിയിലെ ഗുളികോദയം പകലിന്റെ അഞ്ചാം രാശിയിലാവും. അതായത് ഞായറാഴ്ച രാത്രിയിലെ ഗുളികോദയ സമയം ഞായറിന്റെ അഞ്ചാം ആഴ്ചയായ വ്യാഴത്തിന്റെ സമയത്താവും (10നാഴികയ്‌ക്ക്). അസ്തമയാല്പരം അപ്പോള്‍ ഏത് രാശിയാണോ ഉദിച്ചുനില്‍ക്കുക അതില്‍ ഗുളികനെ രേഖപ്പെടുത്തും.    

പേരില്‍ മാത്രമാണ് ഗുളികത്വം കാണുക. കാര്യചിന്തയില്‍ വാമനന്‍ ത്രിവിക്രമനാകുന്ന മഹാവൈഭവം ഗുളികനുണ്ട്. ഇതുപോലെ ഒരു ചെറുകുറിപ്പിലൊന്നും ഗുളികതത്ത്വം പറഞ്ഞുതീരില്ല. ജ്ഞാനികളായ ദൈവജ്ഞന്മാരില്‍ നിന്നും ആവേദനം ചെയ്തറിയേണ്ട കാര്യങ്ങളാണ്. ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു പരിചായകം എന്ന നിലയിലാണ് ഈ ഹ്രസ്വലേഖനം.

ജ്യോതിഷ ഭൂഷണം

എസ്. ശ്രീനിവാസ് അയ്യര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

Cricket

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

Entertainment

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

New Release

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.