തൃശൂര്‍: സംസ്ഥാനത്ത് സിപിഎം ഭരണത്തിന്റെ തണലില്‍ മതഭീകരവാദ സംഘടനകള്‍ പിടിമുറുക്കുന്നതായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. പത്തനാപുരത്ത് വന്‍ തോതില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തതും വടക്കാഞ്ചേരിയിലെ പ്രവര്‍ത്തനരഹിതമായ ക്വാറിയില്‍ വന്‍ സ്ഫോടനം നടന്നതും ശരിയായി അന്വേഷിക്കണം. രണ്ട് സംഭവങ്ങളിലും ഇസ്ലാമിക തീവ്രവാദ സംഘടനയ്ക്ക് പങ്കുണ്ടെന്ന് വ്യക്തമാണ്.
ഭീകരപരിശീലനം നടന്ന പത്തനാപുരത്തിന് സമീപം കടശേരി മുക്കലം പാടത്ത് നിന്നും കഴിഞ്ഞ ആഗസ്റ്റ് 19 മുതല്‍ കാണാതായ രാഹുലിന്റെ തിരോധാനത്തിന് പിന്നിലും തീവ്രവാദസംഘടനകളാണ്. ഭീകരസംഘടനകളെ സഹായിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. അതുകൊണ്ടാണ് ഈ സംഭവങ്ങളിലൊന്നും അന്വേഷണം നടക്കാത്തത്.
രാമനാട്ടുകരയില്‍ സ്വര്‍ണക്കടത്തിനിടെ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ട സംഭവത്തിനു പിന്നിലും തീവ്രവാദ സ്വഭാവമുമുള്ള സംഘടനകളുണ്ട്. പ്രണയവും മതപരിവര്‍ത്തനവും ഭീകരപ്രവര്‍ത്തനത്തിന് ആയുധമാക്കുകയാണ്.
നിമിഷ ഫാത്തിമയെ ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ടതില്ല എന്ന് പോസ്റ്റിട്ട ഡിവൈഎഫ്ഐ പ്രവര്ത്തകന് പി.ആര്.രാഹുലിനേയും, ഭാര്യയേയും മകളേയും ഇസ്ലാമിലേക്ക് മതംമാറ്റിയതിനെ ചോദ്യം ചെയ്ത സിഐടിയു പ്രവര്ത്തകന് ഗില്‍ബര്‍ട്ടിനേയും സിപിഎം പുറത്താക്കിയത് സിപിഎമ്മിന്റെ മതഭീകരവാദ സംഘടനകളുമായുള്ള ബന്ധം തെളിയിക്കുന്നതാണ്.
കേരളത്തില്‍ തഴച്ചുവളരുന്ന ഇസ്ലാമിക ഭീകര സംഘടനകളുടെ പ്രവര്‍ത്തനം എന്‍ഐഎ അന്വേഷിക്കണം. മതതീവ്രവാദികളുടെ തടവറയിലാണ് സംസ്ഥാന സര്‍ക്കാരെന്നും ശശികലടീച്ചര്‍ കുറ്റപ്പൈടുത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന്, ജില്ലാസെക്രട്ടറി ഹരി മുള്ളൂര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: