Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളിലെ തൃണമൂല്‍ അക്രമം: കേസില്‍ നിന്ന് ഒരു ജഡ്ജി കൂടി പിന്‍മാറി; തൃണമൂല്‍ നേതാക്കള്‍ക്കെതിരായ കേസ് വൈകുന്നതില്‍ ആശങ്ക

ബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപിക്കാര്‍ക്ക് നേരെ നടത്തിയ അക്രമത്തെയും കൂട്ടബലാത്സംഗത്തെയും കുറിച്ചുള്ള കേസ് കേള്‍ക്കുന്നതില്‍ നിന്നും മറ്റൊരു സുപ്രീംകോടതി ജഡ്ജി കൂടി ഒഴിവായി. ജസ്റ്റിസ് അനിരുദ്ധ ബോസാണ് പിന്‍മാറിയത്. വ്യക്തിപരമായ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞാണ് അനിരുദ്ധ ബോസ് കേസില്‍ നിന്നും ഒഴിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2021, 09:30 pm IST
in India

ന്യൂദല്‍ഹി: ബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപിക്കാര്‍ക്ക് നേരെ നടത്തിയ അക്രമത്തെയും കൂട്ടബലാത്സംഗത്തെയും കുറിച്ചുള്ള കേസ് കേള്‍ക്കുന്നതില്‍ നിന്നും മറ്റൊരു സുപ്രീംകോടതി ജഡ്ജി കൂടി ഒഴിവായി. ജസ്റ്റിസ് അനിരുദ്ധ ബോസാണ് പിന്‍മാറിയത്. വ്യക്തിപരമായ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞാണ് അനിരുദ്ധ ബോസ് കേസില്‍ നിന്നും ഒഴിഞ്ഞത്.

നേരത്തെ മറ്റൊരു ജസ്റ്റിസായ ഇന്ദിരാ ബാനര്‍ജിയും ഇതേ കാരണം ഉയര്‍ത്തി കേസില്‍ നിന്നും പിന്മാറിയിരുന്നു. ബംഗാള്‍കാരിയാണ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി.  ഇതോടെ ബംഗാള്‍ അക്രമത്തെക്കുറിച്ചുള്ള കേസിന്റെ വാദം കേള്‍ക്കല്‍ വീണ്ടും വൈകുകയാണ്.

കഴിഞ്ഞ ദിവസം നാരദ അഴിമതിക്കേസ് കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് അനിരുദ്ധ ബോസ് പിന്മാറിയിരുന്നു. ഈ കേസില്‍ നിരവധി തൃണമൂല്‍ മന്ത്രിമാരും നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ട്. തിരിച്ചടി കിട്ടുമോ എന്ന ഭയമുള്ളതിനാല്‍ തൃണമൂല്‍ നേതാക്കള്‍ ഉള്‍പ്പെട്ട കേസുകളില്‍ നിന്നും ജഡ്ജിമാര്‍ പിന്മാറുന്നത് ആശങ്ക ജനിപ്പിക്കുന്നു. കൃത്യമായ കാരണം ചൂണ്ടിക്കാട്ടാതെയുള്ള ഈ പിന്മാറ്റം മൂലം ഈ രണ്ട് കേസുകളും വൈകുകയാണ്.

നിരവധി ബിജെപി കുടുംബങ്ങളാണ് ബംഗാളിലെ കലാപത്തില്‍ അക്രമം ഭയന്ന് അസമിലേക്ക് ഓടി രക്ഷപ്പെട്ടത്. ഇക്കാര്യത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ തന്നെ നേരിട്ട് അക്രമസ്ഥലങ്ങളും അക്രമികളെയും കണ്ട ശേഷം മമതയോടും തൃണമൂലിനോടും രാഷ്‌ട്രീയ അക്രമം നിര്‍ത്തണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. തൃണമൂല്‍ അക്രമങ്ങളെ സൂചിപ്പിച്ച് ബംഗാളില്‍ ജനാധിപത്യം മരിയ്‌ക്കുകയാണെന്നും രവീന്ദ്രനാഥ ടാഗൂറിന്റെ വരികള്‍ ഉദ്ധരിച്ച് കൊണ്ട് ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ സുപ്രീംകോടതിയില്‍ കേസ് കേള്‍ക്കാന്‍ ജഡ്ജിമാരില്ലാതെ ഈ കേസ് നീളുകയാണ്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയോട് അടുത്ത ചൊവ്വാഴ്ചയെങ്കിലും കേസ് കേള്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. നിശ്ചയിച്ച ജഡ്ജി ഒഴിവായതിനാല്‍ കേസ് കേള്‍ക്കാന്‍ ഒരു തീയതി നിശ്ചയിക്കാതിരിക്കുന്നത് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുള്ള നല്ല കീഴ് വഴക്കമല്ലെന്നും തുഷാര്‍ മേത്ത വിമര്‍ശിച്ചിരുന്നു.

തൃണമൂല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബംഗാള്‍ ബിജെപിയിലെ അംഗമായ അവിജിത് സര്‍ക്കാരിന്റെ സഹോദരന്‍ ബിശ്വജിത് സര്‍ക്കാരാണ് സിബി ഐ ബംഗാള്‍ അക്രമത്തില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. തൃണമൂല്‍ അക്രമത്തില്‍ കൊല്ലപ്പെട്ട മറ്റൊരു ബിജെപി പ്രവര്‍ത്തകനും നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബൂത്ത് ഏജന്‍റുമായ ഹരണ്‍ അധികാരിയുടെ ഭാര്യ സ്വര്‍ണ്ണലത അധികാരിയും സിബി ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. പരാതിക്കാര്‍ രണ്ട് പേര്‍ അക്രമത്തിന് ദൃക്‌സാക്ഷികളാണെന്നും പറയുന്നു. ബിജെപി അനുഭാവികളായ 60കാരിയും 17 വയസ്സുകാരിയും സുപ്രീംകോടതിയെ ഇതേ കേസില്‍ സമീപിച്ചിട്ടുണ്ട്. ബിജെപിയെ ഇവരുടെ കുടുംബം പിന്തുണച്ചതിനാല്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി എന്നതാണ് ഇവരുടെ പരാതി. ഒരു പ്രത്യേക അന്വേഷണസംഘത്തെ രൂപവല്‍ക്കരിച്ച് കേസ് അന്വേഷിക്കണമെന്നതാണ് ഇവരുടെ പരാതി.

ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, എം.ആര്‍. ഷാ എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് ഈ കേസ് വാദം കേള്‍ക്കേണ്ടിയിരുന്നത്. ഇതില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ഇന്ദിര ബാനര്‍ജി ഒഴിഞ്ഞതോടെ ഇനി കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാന്‍ ഇനിയും സമയമെടുത്തേക്കും. അതിനിടെ മറ്റൊരു ജസ്റ്റിസായ അനിരുദ്ധ് ബോസും പിന്മാറിയിരിക്കുകയാണ്. മെയ് 18നാണ് ഈ കേസില്‍ സുപ്രീംകോടതി എതിര്‍കക്ഷിയായ തൃണമൂല്‍ സര്‍ക്കാരിനോട് എതിര്‍ സത്യവാങ്മൂലം നല്‍കണമെന്നാവശ്യപ്പെട്ടത്. മെയ് 25ന് ബംഗാള്‍ സര്‍ക്കാരിന് കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അനുവാദം നല്‍കി. ഇത്രയും രാഷ്‌ട്രീയപ്രാധാന്യമുണ്ടായിട്ടുകൂടി  ഒരു മാസത്തിലധികമായിട്ടും സുപ്രിംകോടതിയില്‍ കേസ് വാദത്തിനെടുത്തിട്ടില്ല.  

Tags: violenceതൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിWest Bengal violenceഇന്ദിരാ ബാനര്‍ജിജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിബംഗാള്‍ അക്രമംജസ്റ്റിസ് അനിരുദ്ധ ബോസ്അനിരുദ്ധ ബോസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അക്രമം, ലൈംഗികത.. മൊബൈല്‍ ഫോണുകളില്‍ തരംഗമായി മാറിയ മൈക്രോ ഡ്രാമകള്‍ നിയന്ത്രിക്കാന്‍ ചൈനീസ് സര്‍ക്കാര്‍

India

മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും അക്രമം: നിരവധി വീടുകൾ അഗ്നിക്കിരയായി, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

Kerala

ലഹരി വാങ്ങാൻ പണം നൽകിയില്ല; ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു, വെട്ടുകത്തികൊണ്ട് ആക്രമിക്കപ്പെട്ട മുനീറ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു

World

ബംഗ്ലാദേശിൽ കലാപം: ഗായകൻ ജെയിംസിന്റെ സംഗീത പരിപാടിക്ക് നേരെ ജനക്കൂട്ട ആക്രമണം, 20 പേർക്ക് പരിക്ക്

World

ഗ്രേറ്റർ ബംഗ്ലാദേശ് ഭൂപടം പുറത്തിറക്കിയ ഒസ്മാൻ ഹാദിയെ അജഞാതൻ കൊലപ്പെടുത്തിയതിൽ നടുങ്ങി ബംഗ്ലാദേശ് ; രാത്രി മുതൽ കലാപം തുടരുന്നു

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

ഹരിലാൽ അനുസ്മരണം നടത്തി

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.