ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉന്നതനേതൃത്വത്തിന് നവ്ജോത് സിംഗ് സിദ്ദുവിനോട് ‘അതൃപ്തി’. അദ്ദേഹത്തിന് ‘അന്ത്യശാസനം’ നല്‍കിയതായി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ‘റിപ്പബ്ലിക്വേള്ഡ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. പഞ്ചാബില്‍ സിദ്ദുവും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള ഉള്‍പ്പാര്‍ട്ടി പോര് രൂക്ഷമായിരിക്കെ, തര്‍ക്കങ്ങള്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ് രൂപീകരിച്ച മൂന്നംഗ സമിതി കഴിഞ്ഞയാഴ്ച രാഹുല്‍ ഗാന്ധിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. സിദ്ദുവിന്റെ കാര്യത്തില്‍ കേന്ദ്രനേതൃത്വത്തിന് അസ്വസ്ഥതയുണ്ടെന്ന് യോഗത്തിനുശേഷം പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ‘ഒന്നുകില്‍ രേഖയ്ക്കുള്ളില്‍ നില്‍ക്കുകയോ അല്ലെങ്കില്‍ പുറത്തുപോകുകയോ ചെയ്യണം’ എന്ന് ആവശ്യപ്പെട്ടു.
മുന്‍ പഞ്ചാബ് മന്ത്രികൂടിയായ സിദ്ദു ഉപയോഗിച്ച അണ്‍പാര്‍ലമെന്ററി വാക്കുകളില്‍ ഹൈക്കമാന്റിന് നീരസമുണ്ടെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി. സിദ്ദുവിനോടുള്ള താത്പര്യക്കുറവ് ഇടലാക്കാല അധ്യക്ഷ സോണിയാ ഗാന്ധി നിയോഗിച്ച മൂന്നംഗ സമിതിയോട് അമരീന്ദര്‍ സിംഗ് കഴിഞ്ഞദിവസം വ്യക്തമക്കിയതായാണ് സൂചന. മൂന്നംഗ എഐസിസി സമിതിയുമായി അമരീന്ദര്‍ സിംഗ് ഇന്ന് ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഒപ്പം പ്രശ്ന പരിഹാരത്തിന് മുന്കയ്യെടുക്കുന്ന രാഹുലിനെയും പ്രിയങ്കാ ഗാന്ധിയെയും കണ്ടു.
കോണ്‍ഗ്രസിലെ സിദ്ദുവിന്റെ നിലപാടില്‍ അന്തിമ തീരുമാനം എടുത്ത് തര്‍ക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ 13-നായിരുന്നു അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്‍പായി പഞ്ചാബ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ രൂപം നല്കിയ മൂന്നംഗ സമിതി രാഹുല്‍ ഗാന്ധിയെ അദ്ദേഹത്തിന്റെ വസതിയില്‍ കണ്ടത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള സമിതിയിൽ പഞ്ചാബിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്, ജെ പി അഗര്‍വാള്‍ എന്നിവര്‍ അംഗങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: