കോട്ടയം: പുതുതലമുറയ്ക്ക് ഭാരതീയ സംസ്കാരം, പ്രകൃതിസംരക്ഷണം, മാതൃഭാഷാബോധം, ദേശഭക്തി എന്നിവ പകര്‍ന്നു നല്കി അവരുടെ വ്യക്തിത്വം രാഷ്ട്രനന്മക്ക് ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് ബാലഗോകുലമെന്ന് പ്രശസ്ത പിന്നണി ഗായകന് ജി. വേണുഗോപാല്‍.
ബാലഗോകുലം കോട്ടയം ജില്ലാ സമ്മേളനം ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ അധ്യക്ഷന്‍ എന്‍. മനു അധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന നിര്‍വാഹക സമിതിയംഗം എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കാര്യദര്‍ശി പ്രതീഷ് മോഹന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്, മേഖലാ ഭാരവാഹികളായ വി.എസ്. മധുസൂദനന്, പി.സി. ഗിരീഷ് കുമാര്‍, ബി. അജിത്കുമാര്‍, എം.ബി. ജയന് എന്നിവര്‍ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായി കെ.എസ്. സാവിത്രി (രക്ഷാധികാരി), പ്രതീഷ് മോഹന്‍ (അധ്യക്ഷന്‍), എസ്.സന്ദീപ് (ഉപാധ്യക്ഷന്‍), മനു കൃഷ്ണ (കാര്യദര്‍ശി), എസ്. ശ്രീജിത്ത് (സംഘടനാ കാര്യദര്‍ശി), ശ്രീകുമാര്‍ ഗോപാലകൃഷ്ണന് (ഖജാന്‍ജി), ജി. ഗായത്രി (ഭഗിനി പ്രമുഖ) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: