ചേര്‍ത്തല: സബ്സിഡി മണ്ണെണ്ണയില്ല. മത്സ്യബന്ധന മേഖല പ്രതിസന്ധിയില്‍. മത്സ്യബന്ധന ബോട്ടുകള്‍ക്കായി സബ്സിഡി നിരക്കില്‍ സിവില്‍ സപ്ലൈസ് ഫിഷറീസ് വകുപ്പ് വഴി പെര്‍മിറ്റ് അടിസ്ഥാനത്തില്‍ നല്കുന്ന മണ്ണെണ്ണ ലഭ്യമാകാത്തത് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. ഫെബ്രുവരിയില്‍ 129 ലിറ്റര്‍ മണ്ണെണ്ണ ലഭിച്ചെങ്കിലും മാര്‍ച്ച് മുതല്‍ അളവ് ഗണ്യമായി കുറഞ്ഞതായാണ് തൊഴിലാളികള്‍ പറയുന്നത്. മാസത്തിന്റെ ആദ്യ ആഴ്ച്ചകളില്‍ ലഭിച്ചിരുന്ന മണ്ണെണ്ണ വിതരണം അവസാന ആഴ്ചകളിലേക്ക് മാറ്റിയത് കരിഞ്ചന്തക്കാരെ സഹായിക്കാനാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
മത്സ്യ തൊഴിലാളികള്‍ക്ക് 25 രൂപ നിരക്കില്‍ മണ്ണെണ്ണ ലഭ്യമാക്കാന്‍ കഴിഞ്ഞ ബജറ്റില്‍ 60 കോടി രൂപ നീക്കിവച്ചെങ്കിലും സമയ ബന്ധിതമായി മണ്ണെണ്ണ വിതരണം നടക്കാത്തത് ബാഹ്യ ഇടപെടല്‍ മൂലമാണെന്നാണ് ആക്ഷേപം. മത്സ്യഫെഡിന്റെ പമ്പുകള്‍ വഴി സബ്സിഡി നിരക്കില്‍ 25 രൂപക്ക് വിതരണം ചെയ്യുന്ന മണ്ണണ്ണക്ക് കഴിഞ്ഞ മാസങ്ങളില്‍ വില ഗണ്യമായി വര്‍ധിച്ചു. കരിചന്തയെക്കാള് വില കൂടുകയും സബ്സിഡി ലഭിക്കാതിരിക്കുകയും ചെയ്തതോടെ മത്സ്യ തൊഴിലാളികള്‍ എണ്ണക്കായി വന്‍തുക ചെലവാക്കി ഇടനിലക്കാരെ ആശ്രയിക്കേണ്ട സ്ഥിതിയായി.
കോവിഡ് വ്യാപന പ്രതിസന്ധിയും ദുരന്തനിവാരണ അതോറിറ്റിയുടെ നിയന്ത്രണങ്ങളും മത്സ്യ ലഭ്യത കുറവും തൊഴിലാളികളെ ദുരിതത്തിലാക്കിയതിനിടെ മണ്ണണ്ണ ദൗര്‍ലഭ്യം കടുത്ത ബുദ്ധിമുട്ടാണ് സൃഷിക്കുന്നത്. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ യഥാസമയം നടപ്പാക്കത്തതും പ്രതിസന്ധിയുടെ ആക്കംകൂട്ടി. മണ്ണണ്ണ ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: