മുംബൈ: അഭിപ്രായഭിന്നതകളുണ്ടെങ്കിലും ബിജെപിയുമായി സഖ്യം പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ട് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക്. ഉദ്ധവ് താക്കറേയ്‌ക്ക് അയച്ച കത്തിലൂടെയാണ് പ്രതാപ് സര്‍നായിക് ഈ ആവശ്യം ഉന്നയിച്ചത്. റിപ്പബ്ലിക് ടിവി ഈ കത്ത് പുറത്ത് വിട്ടിരുന്നു.
‘കോണ്‍ഗ്രസും എന്‍സിപിയും എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് നിലപാട് എടുത്തിരിക്കുകയാണ്. എന്‍സിപിയാകട്ടെ മറ്റ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുകയാണ്. പല മന്ത്രിമാരും ഉദ്യോഗസ്ഥരും താങ്കളുടെ അനുവാദം ചോദിക്കാതെ തന്നെ ഇഡി കേസന്വേഷണം ഒഴിവാക്കിക്കിട്ടാന്‍ കേന്ദ്രസര്‍ക്കാരിനെ
നേരിട്ട് കാണുന്ന സ്ഥിതിവിശേഷമാണ്,’ പ്രതാപ് സര്‍നായിക് പറഞ്ഞു.
പല ശിവസേന എംഎല്‍എമാരും ഉദ്ധവ്താക്കറെയുടെ പിന്തുണയുണ്ടായിക്കും അവരുടെ ജോലികള്‍ കൃത്യമായി ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൈകോര്‍ത്താല്‍ തനിക്കും മന്ത്രി അനില്‍ പരബിനും രവീന്ദ്ര വെയ്കറിനും എതിരായ പ്രശ്‌നങ്ങള്‍ക്ക് സമാധാനമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെയോ നേതാക്കളുടെയോ പിന്തുണയില്ലാതെ താനും തന്റെ ബന്ധുക്കളും ചേര്‍ന്ന് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ കഴിഞ്ഞ ഏഴ് മാസമായി നിയമയുദ്ധം നടത്തുകയാണ്. മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുകള്‍ അടുത്തവര്‍ഷം വരാനിരിക്കുകയാണ്. ബിജെപിയുമായി സഖ്യമില്ലെങ്കിലും പല ശിവസേനാനേതാക്കള്‍ക്കും ഇപ്പോഴും ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. ഈ ബന്ധം വീണ്ടും ശക്തിപ്പെടുത്തുന്നതാണ് ശിവസേനയുടെ ഭാവിയ്‌ക്ക് നല്ലത്. താങ്കള്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് കരുതുന്നു,’ അദ്ദേഹം പറഞ്ഞു.
ടോപ്‌സ് ഗ്രുപും നാഷണല്‍ സ്‌പോട്ട് എക്‌സേചേഞ്ചുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇഡി അന്വേഷണം നേരിടുന്ന എംഎല്‍എയാണ് പ്രതാപ് സര്‍നായിക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: