തിരുവനന്തപുരം : കേന്ദ്രമന്ത്രി വി. മുരളീധരന്റെ പൈലറ്റ് സുരക്ഷ വീണ്ടും പുനസ്ഥാപിച്ച് വിവാദങ്ങളില്‍ നിന്നും തലയൂരാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രമന്ത്രി ശനിയാഴ്ച കേരളത്തില്‍ എത്തിയപ്പോള്‍ ഒരു അറിയിപ്പും കൂടാതെ സംസ്ഥാന സര്‍ക്കാര്‍ എസ്കോട്ടും പൈലറ്റ് വാഹനങ്ങളും പിന്‍വലിച്ചിരുന്നു.
വെ കാറ്റഗറി സുരക്ഷയുള്ള കേന്ദ്രമന്ത്രി എത്തുമ്പോള്‍ പൈലറ്റും രാത്രിയില്‍ എസ്കോര്‍ട്ടും നല്‍കാനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണ്. എന്നാല്‍ യാതൊരു അറിയിപ്പും നല്‍കാതെയാണ് സംസ്ഥാനം സുരക്ഷ പിന്‍വലിച്ചതെന്ന് വി. മുരളീധരന് അറിയിച്ചു. ഇതിനെ തുടര്‍ന്ന് സംസ്ഥാനം നല്കിയ ഗണ്‍മാനെ മന്ത്രി തന്നെ വേണ്ടാന്ന് വെയ്ക്കുകയും ചെയ്തു. സര്‍ക്കാരിന്റെ സുരക്ഷ കണ്ടല്ല താന്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി അറിയിച്ചു. കേന്ദ്രമന്ത്രിക്കുള്ള സുരക്ഷ പിന്‍വലിച്ചത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് മന്ത്രിയുടെ ഓഫീസും ബിജെപിയും വിമര്‍ശിച്ചിരുന്നു.
സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് വീണ്ടും പൈലറ്റും എസ്കോട്ടും നല്കി വിവാദത്തില്‍ നിന്നും നിന്നും തലയൂരാന്‍ സംസ്ഥാനം ശ്രമം തുടങ്ങിയത്. കൊച്ചിയിലേക്ക് ഇന്ന് പോകുന്ന മന്ത്രിക്ക് എസ്കോര്‍ട്ടും പൈലറ്റും അനുവദിച്ചിട്ടുണ്ട്. അതേസമയം സുരക്ഷ പിന്‍വലിക്കാനുള്ള നിര്‍ദേശമില്ലെന്നാണ് ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് രാവിലെ സുരക്ഷ പുനഃസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: