കവരത്തി : രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംവിധായികയും നടിയുമായ ഐഷ സുല്‍ത്താനയെ ഇന്ന് കവരത്തി പോലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്. ഇന്ന് വൈകിട്ട് നാലരയോടെ ഐഷ പോലീസ് സ്റ്റേഷനില്‍ എത്തും.
ചോദ്യം ചെയ്യലിന് ഹാജരാകാനായി ഐഷ അഭിഭാഷകനൊപ്പം ശനിയാഴ്ച കവരത്തിയില്‍ എത്തിയിരുന്നു. കേസില്‍ അറസ്റ്റ് ചെയ്താല്‍ ഐഷക്ക് ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ ചോദ്യം ചെയ്ത് വിട്ടയച്ചേക്കും.
അതേസമയം തനിക്ക് നീതിപീഠത്തില്‍ പൂര്‍ണ വിശ്വാസം ഉണ്ട്. പോലീസ് അറസ്റ്റ് ചെയ്താലും ദ്വീപിലെ ജനങ്ങള്‍ക്കായി പോരാടുമെന്നാണ് ഐഷ സുല്‍ത്താന പ്രതികരിച്ചത്. ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് നേരെ കേന്ദ്രസര്‍ക്കാര്‍ ബയോവെപ്പണ്‍ പ്രയോഗിച്ചെന്ന ചാനല്‍ചര്‍ച്ചയ്ക്കിടെ രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയതിനാണ് ഐഷ സുല്‍ത്താനയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: