തിരുവനന്തപുരം: വൈ കാറ്റഗറി സുരക്ഷയിലുള്ള കേന്ദ്രമന്ത്രി വി. മുരളീധരന്് എസ്കോര്‍ട്ടും പൈലറ്റ് വാഹനവും മനപ്പൂര്‍വ്വം നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. ശനിയാഴ്ച കേരളത്തിലെത്തിയപ്പോഴാണ് സാധാരണയായി മുരളീധരന് കേരളത്തില്‍ നല്‍കിയിരുന്ന സുരക്ഷ യാതൊരു മുന്നറിയിപ്പുമില്ലാതെ സംസ്ഥാനം ഒഴിവാക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് എസ്കോര്‍ട്ട് ഉണ്ടായിരുന്നില്ലെങ്കിലും വി. മുരളീധരന് പൈലറ്റ് വാഹനം അനുവദിച്ചിരുന്നു. എന്നാല്‍ ഇന്ന് കേരളത്തില്‍ എത്തിയപ്പോള്‍ അപ്രതീക്ഷിതമായി സുരക്ഷാ വാഹനങ്ങള്‍ സംസ്ഥാനം നല്‍കാതിരിക്കുകയായിരുന്നെന്നും ബിജെപി പറഞ്ഞു.
ഇതിനെ തുടര്‍ന്ന് സംസ്ഥാനം നല്കിയ ഗണ്‍മാനെ വേണ്ടെന്ന് വി. മുരളീധരന് തീരുമാനിച്ചെന്നാണ് വിവരം. സുരക്ഷാ പിന്‍വലിക്കുന്നതായി സംസ്ഥാനത്തിന്റെ ഭാഗത്തു നിന്നും യാതൊരു അറിയിപ്പും ഉണ്ടായിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചു.
അതേസമയം ബ്രണ്ണന്‍ കോളേജ് വിഷയത്തില്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയും പ്രതിപക്ഷവും നടത്തുന്നത് ആസൂത്രിതമായ വാര്‍ത്താ സമ്മേളനമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. മരംമുറി, കൊറോണ, സാമ്പത്തിക പ്രതിസന്ധി എന്നിവ മറിച്ചു വെയ്ക്കാന്‍ പ്രതിപക്ഷം പിണറായിയെ സഹായിക്കുകയാണ്. പരോക്ഷമായിട്ട് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കൊലവിളി നടത്തി കേരളത്തെ അപമാനിക്കരതുന്നൊണ് തനിക്ക് ഇവരോട് ആവശ്യപ്പെടാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: