Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

എസ്.ബി. കോളജ് ശതാബ്ദിയുടെ നിറവില്‍

ചങ്ങനാശ്ശേരിയില്‍ ബിഷപ്പായിരുന്ന മാര്‍ തോമസ് കുര്യാളശ്ശേരിയുടെ ഉത്സാഹത്തിലാണ് 1922 ജൂണ്‍ 19ന് സെന്റ് ബര്‍ക്ക്മാന്‍സ് കോളേജ് ആരംഭിച്ചത്. നൂറ്റിയിരുപത്തിയഞ്ച് വിദ്യാര്‍ത്ഥികളും ആറ് അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. ചങ്ങനാശ്ശേരി രൂപതയിലെ ആദ്യ ബിരുദാനന്തരബിരുദധാരിയായ റവ.ഫാ. മാത്യു പുരയ്‌ക്കല്‍ ആദ്യ പ്രിന്‍സിപ്പലായി. ഇന്ന് എസ്.ബിയില്‍ മൂവായിരം വിദ്യാര്‍ത്ഥികളാണ് ഉള്ളത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 19, 2021, 05:00 am IST
inArticle

സി.എന്‍. പുരുഷോത്തമന്‍

(എസ്.ബി. കോളേജ്, റിട്ട. പ്രൊഫസര്‍)

ഇന്ന്  ചങ്ങനാശ്ശേരി എസ്.ബി കോളേജിന് നൂറാം പിറന്നാള്‍. എസ്.ബി എന്ന ചുരുക്കപേരില്‍ പ്രസിദ്ധമായ സെന്റ് ബര്‍ക്ക്മാന്‍സ് കോളേജ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അഭിമാനമാണ്. അവിടെ ഏഴു വര്‍ഷം വിദ്യാര്‍ത്ഥിയായും ഇരുപത്തിയേഴു വര്‍ഷം മലയാളം  അദ്ധ്യാപകനായും കഴിഞ്ഞ എനിക്ക് ഇക്കാര്യത്തില്‍ ഒട്ടും സംശയമില്ല. പഠിച്ച കോളേജില്‍ പഠിപ്പിച്ച അദ്ധ്യാപകരോടൊപ്പം അദ്ധ്യാപകനായി പ്രവര്‍ത്തിക്കാന്‍ സാധിക്കുക എന്ന അസുലഭമായ ഭാഗ്യമാണ് എനിക്കുണ്ടായത്. ഇന്ന് എസ്.ബി ശതാബ്ദിയില്‍ എത്തി നില്‍ക്കുമ്പോള്‍ അതില്‍ അത്യധികം ആഹ്ലാദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ ഒരാളാണ് ഞാനും. ഞങ്ങള്‍ സഹോദരന്മാര്‍ നാലു പേരും പഠിച്ച കോളേജ് ആയതിനാല്‍ ഒരു കുടുംബകോളേജ് എന്ന അടുപ്പവും എനിക്ക് എസ്.ബി.യോടുണ്ട്.

ചങ്ങനാശ്ശേരിയില്‍ ബിഷപ്പായിരുന്ന മാര്‍ തോമസ് കുര്യാളശ്ശേരിയുടെ ഉത്സാഹത്തിലാണ് 1922 ജൂണ്‍ 19ന് സെന്റ് ബര്‍ക്ക്മാന്‍സ് കോളേജ് ആരംഭിച്ചത്. നൂറ്റിയിരുപത്തിയഞ്ച് വിദ്യാര്‍ത്ഥികളും ആറ് അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. ചങ്ങനാശ്ശേരി രൂപതയിലെ ആദ്യ ബിരുദാനന്തരബിരുദധാരിയായ റവ.ഫാ. മാത്യു പുരയ്‌ക്കല്‍ ആദ്യ പ്രിന്‍സിപ്പലായി. ഇന്ന് എസ്.ബിയില്‍ മൂവായിരം വിദ്യാര്‍ത്ഥികളാണ് ഉള്ളത്. നൂറില്‍പരം അദ്ധ്യാപകരും അതിനടുത്ത് അനദ്ധ്യാപകരും. പത്തൊന്‍പത് വിഷയങ്ങളില്‍ ബിരുദാനന്തരബിരുദ ഡിഗ്രി കോഴ്‌സുകളും പതിനേഴു വിഷയങ്ങളില്‍ ഡിഗ്രി കോഴ്‌സുകളും മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റില്‍ എം.ഫില്‍. കോഴ്‌സും പത്തു ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഗവേഷണ സൗകര്യങ്ങളും ഉള്ള സ്വയംഭരണ കോളേജാണ് ഇന്ന് എസ്.ബി. വിശാലമായ കാമ്പസ്, വിസ്തൃതമായ കളിസ്ഥലങ്ങള്‍, അതിമനോഹരമായ മന്ദിര സമുച്ചയങ്ങള്‍, എം.സി റോഡിന് അഭിമുഖമായി കോളേജിന്റെ ഉന്നതമായ ഗോപുരം ഇതെല്ലാം കോളേജിനെ ആകര്‍ഷകമാക്കുന്ന ഭൗതിക സൗകര്യങ്ങളാണ്. ശതാബ്ദി കൊണ്ടാടുമ്പോള്‍ കോളേജിലെ പ്രിന്‍സിപ്പലിന്റെയും വൈസ്പ്രിന്‍സിപ്പലിന്റെയും കസേരകളില്‍ എന്റെ ശിഷ്യന്മാരാണുള്ളത് എന്ന സന്തോഷവും പങ്കുവയ്‌ക്കട്ടെ.

നൂറു വര്‍ഷത്തിനിടയ്‌ക്ക് എസ്.ബി. കോളേജിന് ലഭിച്ച പുരസ്‌ക്കാരങ്ങളും അംഗീകാരങ്ങളും കുറച്ചൊന്നുമല്ല. കേരളത്തിലെ ഏറ്റവും മികച്ച പ്രൈവറ്റ് കോളേജിനുള്ള ആര്‍.ശങ്കര്‍ അവാര്‍ഡ് തുടര്‍ച്ചയായി രണ്ട് വര്‍ഷം ലഭിച്ചു. ‘നാക് ‘ ന്റെ വിലയിരുത്തലില്‍ ഏറ്റവും ഉന്നതമായ ഗ്രേഡ് പലതവണ ലഭിച്ചു. മാമ്പഴത്തിന്റെ രുചികൊണ്ട് മാവിന്റെ മേന്മ വിലയിരുത്താം എന്നു പറയുന്നതുപോലെ, എസ്.ബി. കോളേജില്‍ പഠിച്ചിറങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്രചാര്‍ത്തിയവരെ ശ്രദ്ധിച്ചാല്‍ കോളേജിന്റെ മഹത്വം ബോദ്ധ്യപ്പെടും. പ്രേംനസീര്‍, മുട്ടത്തു വര്‍ക്കി, വിഷ്ണുനാരായണന്‍ നമ്പൂതിരി, ജസ്റ്റിസ് സിറിയക് തോമസ്, രാജു നാരായണസ്വാമി, സി.വി ആനന്ദബോസ്, ഡോ. ജാന്‍സി ജെയിംസ്, ഡോ. ബാബു സെബാസ്റ്റ്യന്‍, സിബി മാത്യൂസ്, ടോമിന്‍ തച്ചങ്കരി, മാര്‍ ജോസഫ് പൗവ്വത്തില്‍, മാര്‍ മാത്യു ആലഞ്ചേരി, മാര്‍ മാത്യു അറയ്‌ക്കല്‍, പി.പരമേശ്വരന്‍, പി.കെ നാരായണപ്പണിക്കര്‍, കെ.എം ജോര്‍ജ്, പി.ടി ചാക്കോ, ഉമ്മന്‍ ചാണ്ടി, പി.ജെ ജോസഫ്, സി.എഫ് തോമസ്, പി.സി തോമസ്, ജോബ് മൈക്കിള്‍ എന്നിവര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ചിലരാണ്. പ്രഗത്ഭരായ അദ്ധ്യാപകരുടെ പട്ടികയും ചെറുതല്ല. എം.പി പോള്‍, പി.ശങ്കരന്‍ നമ്പ്യാര്‍, സി.എ ഷെപ്പേര്‍ഡ്, പി.ആര്‍ കൃഷ്ണയ്യര്‍, പി.വി ഉലഹന്നാന്‍ മാപ്പിള, കെ.വി രാമചന്ദ്ര പൈ, കെ.പി ശങ്കരന്‍, ജോസഫ് അഞ്ചനാട്ട്, സി. ഇസഡ്. സ്‌കറിയ, എസ്.എല്‍. തോമസ് തുടങ്ങിയവര്‍ അദ്ധ്യാപകരില്‍ ചിലര്‍.

എസ്.ബി.യിലെ അദ്ധ്യാപകരില്‍ ഭൂരിഭാഗവും അവിടെത്തന്നെ പഠിച്ചവരാണ്. ആദ്യം വിദ്യാര്‍ത്ഥിയായി പിന്നീട് അദ്ധ്യാപകനായി അതേ കലാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് ആ സ്ഥാപനത്തോടുണ്ടാകുന്ന വൈകാരികമായ ബന്ധവും കോളേജിന്റെ മികവിലെ പ്രധാനപ്പെട്ട ഘടകമാണ്. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും എസ്.ബി ഒരു വികാരമാണ്-സംസ്‌ക്കാരമാണ്. അദ്ധ്യാപക – വിദ്യാര്‍ത്ഥി ബന്ധത്തിലും ഈ വൈകാരികതയുടെ അംശം കാണാം. ഓരോ ഡിപ്പാര്‍ട്ട്‌മെന്റും ഓരോ കുടുംബം എന്നു പറയുന്നതാവും ശരി. ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന മലയാളം വിഭാഗത്തില്‍ അദ്ധ്യാപകര്‍ എല്ലാവരും തന്നെ അവിടെ പഠിച്ചവരായിരുന്നു. ചങ്ങനാശ്ശേരി അരമനയുടെ കീഴിലാണു കോളജ് പ്രവര്‍ത്തിക്കുന്നത്. ആര്‍ച്ച് ബിഷപ്പ് രക്ഷാധികാരിയും വികാരി ജനറല്‍ മാനേജരുമാണ്. മാനേജ്‌മെന്റിന്റെ വിശാലമായ കാഴ്‌ച്ചപ്പാടും തുറന്ന സമീപനവും കോളേജിന്റെ മികവിനു പ്രധാനഘടകമായതായി തോന്നുന്നു. അവിടെ അദ്ധ്യാപകനായതിനു ശേഷമാണ് ഞാന്‍ കുട്ടികളുടെ സാംസ്‌കാരിക പ്രസ്ഥാനമായ ബാലഗോകുലത്തിന്റെയും രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ സജീവമായത്.  പക്ഷേ അതിന്റെ പേരില്‍ കോളേജ് മാനേജ്‌മെന്റിനോ അദ്ധ്യാപകര്‍ക്കോ യാതൊരുതരത്തിലുള്ള അസ്വാരസ്യവും എന്നോടുണ്ടായിട്ടില്ല. ഈ ബന്ധം പ്രയോജനപ്പെടുത്തി കോളേജിലെ ചില സെമിനാറുകളില്‍ ആര്‍.എസ്.എസിന്റെയും ബി.ജെ.പി യുടേയും മുതിര്‍ന്ന നേതാക്കളെ പങ്കെടുപ്പിക്കുകയാണ് കോളേജ് ചെയ്തത്. അങ്ങനെയാണ് കേന്ദ്രമന്ത്രിയായിരിക്കെ ഒ.രാജഗോപാലും  ബി.ജെ.പി യുടെ മുതിര്‍ന്ന നേതാവ് കെ രാമന്‍പിള്ളയും കോളേജില്‍ വന്നത്. ആര്‍.എസ്.എസിന്റെ പ്രചാരകനും ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടറും കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ അദ്ധ്യക്ഷനും ആയിരുന്ന  പി. പരമേശ്വരന്‍ എസ്.ബി.യിലെ വിദ്യാര്‍ത്ഥിയായിരുന്നു എന്നുള്ളത് അധികം ആരും അറിഞ്ഞിട്ടുണ്ടാവില്ല. 1944-46 -ല്‍ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിയായിരുന്നു. റവ.ഫാ വില്യം ആയിരുന്നു അന്നത്തെ പ്രിന്‍സിപ്പല്‍ എന്ന് പരമേശ്വര്‍ജി തന്നെ പറഞ്ഞിട്ടുണ്ട്. ആ രണ്ട് വര്‍ഷവും കോളേജ് മാഗസിനില്‍ കവിതയും എഴുതിയിട്ടുണ്ട്. ‘കവിത ‘ എന്ന പേരില്‍ത്തന്നെയുള്ള ഒരു കവിത അദ്ദേഹത്തിന്റെ കവിതാസമാഹാരമായ ‘യജ്ഞപ്രസാദ’ത്തില്‍ ചേര്‍ത്തിട്ടുണ്ട്.

രണ്ട് തവണ വിദ്യാഭ്യാസസമ്മേളനങ്ങളില്‍ പങ്കെടുക്കാനായി പരമേശ്വര്‍ജി കോളേജില്‍ എത്തി. 1993-ല്‍ കോളേജില്‍ നടത്തിയ പ്രഭാഷണം ആ വര്‍ഷത്തെ കോളേജ് മാഗസിനില്‍ ‘ മൂല്യവിദ്യാഭ്യാസത്തിന്റെ പ്രസക്തിയും സാദ്ധ്യതയും ‘ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.എസ്.ബി. കോളേജില്‍ ഞാന്‍ അദ്ധ്യാപകനായിരിക്കെ ഉണ്ടായ ഒരു അനുഭവം കൂടി സൂചിപ്പിക്കട്ടെ. കോട്ടയം വിഭാഗിന്റെ പ്രചാരകനായിരുന്ന എം. നാരായണ്‍ജി ഒരു ദിവസം എന്നെ വിളിച്ച് ചോദിച്ചു, പരമേശ്വര്‍ജിക്ക് ചങ്ങനാശ്ശേരിയിലെ ബിഷപ്പുമായി ഒന്നു സംസാരിക്കണം അതിനുള്ള സൗകര്യം ഉണ്ടാക്കാമോ എന്ന്. ഫിസിക്‌സ് ഡിപ്പാര്‍ട്‌മെന്റിലുണ്ടായിരുന്ന റവ.ഫാ. ഗ്രിഗറി പരുവപ്പറമ്പില്‍ ആയിരുന്നു ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തിലിന്റെ സെക്രട്ടറി. അദ്ദേഹവുമായി സംസാരിച്ച് കൂടിക്കാഴ്‌ച്ചയ്‌ക്കുള്ള  ദിവസം നിശ്ചയിച്ചു. നിശ്ചിത ദിവസം പരമേശ്വര്‍ജിയോടൊപ്പം നാരായണ്‍ജിയും ഞാനും കൂടി ചങ്ങനാശ്ശേരി അരമനയിലെത്തി. പരമേശ്വര്‍ജിയും പൗവ്വത്തില്‍ തിരുമേനിയും തമ്മിലുള്ള സംഭാഷണം ഏതാണ്ട് രണ്ട് മണിക്കൂര്‍ ഉണ്ടായിരുന്നു. മാര്‍ ജോസഫ് പൗവത്തിലിന്റെ മെത്രാഭിഷേക രജത ജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ‘സത്യത്തിലും സ്‌നേഹത്തിലും ‘ എന്ന പുസ്തകം അദ്ദേഹം ഞങ്ങള്‍ക്കു മൂന്നു പേര്‍ക്കും ഉപഹാരമായി തന്നു. അന്നത്തെ സാമൂഹിക രാഷ്‌ട്രീയ സാഹചര്യങ്ങളില്‍ പ്രസക്തമായ കാര്യങ്ങള്‍ സ്പര്‍ശിച്ചുകൊണ്ടുള്ള ഗൗരവപൂര്‍ണമായ അവരുടെ സംഭാഷണം കേള്‍ക്കാനിടയായത് എന്റെ കോളേജ് ജീവിതത്തിലെ സുപ്രധാന അനുഭവമായാണ് ഞാന്‍ കാണുന്നത്. ഞാന്‍ വിരമിക്കുന്ന സമയത്ത് യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പൗവ്വത്തില്‍ തിരുമേനി എത്തിയപ്പോള്‍ എന്നോട് പരമേശ്വര്‍ജിയുടെ ക്ഷേമം അന്വേഷിക്കാന്‍ മറന്നില്ല.നൂറാം പിറന്നാളിന്റെ ഈ ധന്യമുഹൂര്‍ത്തത്തില്‍, എസ്.ബി.യുടെ മുന്നേറ്റത്തിന് വഴിതെളിച്ച മാനേജ്‌മെന്റിനേയും പ്രിന്‍സിപ്പല്‍മാരെയും അദ്ധ്യാപകരെയും അനദ്ധ്യാപകരെയും അനുസ്മരിച്ചു കൊണ്ട്, അവരുടെ മുന്നില്‍ പ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് കോളേജിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

India

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

India

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

Kerala

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

India

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.