Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യയുടെ സൈനികന്‍ എന്നതിനേക്കാള്‍ അഭിമാനം നിനക്ക് വേറെ എവിടെ നിന്നും കിട്ടുമെടാ…? സൈനികനെ തിരിച്ചയച്ചതിൽ മനം നിറഞ്ഞ് റൈറ്റർ വിൻസെന്റ്

പലദിവസങ്ങളിലുള്ള സംസാരത്തിനിടയില്‍ സൈനികന്‍ തന്റെ മനപ്രയാസങ്ങള്‍ ഓരോന്നായി വിന്‍സെന്റിനോട് തുറന്നു പറഞ്ഞു. ചിലപ്പോഴൊക്കെ അയാളുടെ കണ്ണുകള്‍ നിറഞ്ഞു, ആരും കാണാതെ അയാള്‍ വിങ്ങിപ്പൊട്ടി.

അനിജാമോള്‍ കെ. പി. by അനിജാമോള്‍ കെ. പി.
Jun 17, 2021, 05:11 pm IST
in Kerala

തൃശൂര്‍: കഴിഞ്ഞ ദിവസം ജില്ലാ പോലീസ് ഓഫീസില്‍ തപാല്‍ മാര്‍ഗം ഒരു കത്ത് ലഭിച്ചു.  ഉള്ളടക്കം പരിശോധിച്ചപ്പോള്‍ അത് കരസേനയുടെ ഒരു ഓഫീസില്‍ നിന്നുമുള്ളതാണെന്ന് മനസ്സിലായി. ആ കത്തിലെ വിവരങ്ങള്‍ ഇങ്ങനെ. കരസേനയുടെ ആര്‍ട്ടിലറി വിഭാഗത്തില്‍ ജോലിചെയ്യുന്ന കുന്ദംകുളം സ്വദേശിയായ സൈനികന്‍ 2021 മാര്‍ച്ച് മാസത്തില്‍ അവധിയില്‍ പോയതിനുശേഷം തിരിച്ച് ജോലിയില്‍ പ്രവേശിച്ചിട്ടില്ല. സൈനികനെ കണ്ടെത്തി, റിപ്പോര്‍ട്ട് നല്‍കണം. ഇതായിരുന്നു ആ കത്തിലെ വിവരങ്ങള്‍.  

കത്ത് കുന്ദംകുളം പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. സ്റ്റേഷനില്‍ നിന്നും നടത്തിയ അന്വേഷണത്തില്‍ സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 20 വയസ്സുകാരന്‍ സൈനികനെ കണ്ടെത്തുകയുണ്ടായി. പോലീസ് അന്വേഷിച്ചു ചെന്നപ്പോള്‍ കണ്ട സൈനികന്റെ മാനസികാവസ്ഥ അത്രകണ്ട് സുഖകരമായിരുന്നില്ല. അയാളുടെ മാനസിക നിലയില്‍ എന്തോ പന്തിക്കേട് തോന്നി. ഇനി കരസേനയിലേക്ക് തിരിച്ചു പോകുന്നില്ല’ പോലീസുദ്യോഗസ്ഥരോട് അയാള്‍ തീര്‍ത്തു പറഞ്ഞു. സംസാരത്തിനിടയില്‍ പോലീസുദ്യോഗസ്ഥര്‍ അയാളെ നല്ലപോലെ മനസ്സിലാക്കി. പിറ്റേന്ന് സ്റ്റേഷനില്‍ ഹാജരാകുവാന്‍ നിര്‍ദ്ദേശിച്ച് തിരിച്ചു പോന്നു.  

പിറ്റേന്ന് രാവിലെ അച്ഛനുമായി സൈനികന്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി. ഇന്‍സ്‌പെക്ടര്‍ എന്‍.എ. അനൂപ് കുറേ നേരം അയാളോട് സംസാരിച്ചു. തിരിച്ചയച്ചു. പോലീസ് സ്റ്റേഷന്‍ റൈറ്റര്‍ വിന്‍സെന്റ് അയാളുടെ മൊബൈല്‍ നമ്പര്‍ കുറിച്ചെടുത്തു. വിന്‍സെന്റിന്  അയാള്‍ പറഞ്ഞ കാര്യങ്ങള്‍ വല്ലാതെ വിഷമിപ്പിച്ചു. പിറ്റെ ദിവസം അയാളെ കാണാനായി  പോയി. സാധാരണ നിലയില്‍ സൈനികനായ ഉദ്യോഗസ്ഥന്‍ ജോലിക്ക് ഹാജരാകാന്‍ താല്‍പ്പര്യപ്പെടുന്നില്ലെങ്കില്‍ അക്കാര്യം പറഞ്ഞ് മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി ഫയല്‍ ക്ലോസ് ചെയ്യാം. എന്നാല്‍ വിന്‍സെന്റ് അതു ചെയ്തില്ല. കാലതാമസം വന്നാലും സാരമില്ല, ആ ഫയല്‍ വിന്‍സെന്റിന്റെ മേശപ്പുറത്തു തന്നെ ഇരുന്നു. കുറേ  നേരം സംസാരിച്ചതോടെ സൈനികന്‍ വിന്‍സെന്റിന്റെ ഒരു സുഹൃത്തായി മാറി.

പലദിവസങ്ങളിലുള്ള സംസാരത്തിനിടയില്‍ സൈനികന്‍ തന്റെ മനപ്രയാസങ്ങള്‍ ഓരോന്നായി വിന്‍സെന്റിനോട് തുറന്നു പറഞ്ഞു. ചിലപ്പോഴൊക്കെ അയാളുടെ കണ്ണുകള്‍ നിറഞ്ഞു, ആരും കാണാതെ അയാള്‍ വിങ്ങിപ്പൊട്ടി. വിന്‍സെന്റിന് അയാളുടെ മനസ്സിലേക്ക് കയറിച്ചെല്ലാന്‍ കഴിഞ്ഞു. ഒരു ഇന്ത്യന്‍ സൈനികന് സമൂഹത്തില്‍ നിന്നും ലഭിക്കുന്ന ബഹുമാനവും ആദരവും,  അവന്‍ എങ്ങിനെയാണ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാകുന്നതെന്നും വിന്‍സെന്റ് അയാളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. പതിയെപ്പതിയെ അവന്റെ മനസ്സ് വിന്‍സെന്റിനോട് അടുത്തു. ഒരു പോലീസുദ്യോഗസ്ഥന്റേയും സൈനികന്റേയും ഡ്യൂട്ടികള്‍ എങ്ങിനെ പൊരുത്തപ്പെടുന്നുവെന്ന് സൗഹൃദത്തിലൂടെ അവര്‍ പരസ്പരം മനസ്സിലാക്കി. വെറുത്തുപോയ സൈനിക സേവനത്തിലേക്ക് അവന്‍ പതിയെ തിരിച്ചു നടക്കാന്‍ തുടങ്ങി. അങ്ങനെ അയാള്‍ സൈനികഡ്യൂട്ടിയില്‍ തിരികെ പ്രവേശിക്കുവാന്‍ തീരുമാനിച്ചു.  

എന്നാല്‍ ഒരു ആശങ്ക കൂടി ബാക്കിയുണ്ട്. സാധാരണ നിലയില്‍ അവധിയില്‍ പോന്ന സൈനികന്‍ നിശ്ചിത സമയത്ത് തിരികെ പ്രവേശിച്ചില്ലെങ്കില്‍, പിന്നീട് പ്രവേശിക്കപ്പെടുമ്പോള്‍ കര്‍ശനമായ ശിക്ഷാ നടപടികളായിരിക്കും അനുഭവിക്കേണ്ടി വരിക. ഇനിയുമൊരു ശിക്ഷാനടപടി അനുഭവിക്കാനുള്ള ശേഷി അവന് ഇല്ല. വിന്‍സെന്റ് ഇക്കാര്യം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എ അനൂപിനെ ധരിപ്പിച്ചു. ഉടന്‍ തന്നെ, പോലീസ് സ്റ്റേഷനില്‍ നിന്നും സൈനികന്റെ മേലുദ്യോഗസ്ഥരായ ഓഫീസര്‍മാരെ ടെലിഫോണില്‍ ബന്ധപ്പെട്ട് ഇതിനും പരിഹാരമുണ്ടാക്കി. പിറ്റേന്നു തന്നെ, സൈനികന്‍ വിമാനമാര്‍ഗ്ഗം തന്റെ സൈനികാസ്ഥാനത്ത് എത്തി, ഡ്യൂട്ടിയില്‍ പ്രവേശിച്ചു.

തന്റെ വഴികാട്ടിയും, ആത്മസുഹൃത്തുമായ പോലീസുദ്യോഗസ്ഥന്‍ വിന്‍സെന്റിനെ അയാള്‍ മറന്നില്ല.   ഡ്യൂട്ടിയില്‍ പ്രവേശിച്ച വിവരം അയാള്‍ വാട്‌സ് ആപ്പിലൂടെ വിന്‍സെന്റിനെ അറിയിച്ചു. സര്‍, ഞാന്‍ ഇന്ന് ഡ്യൂട്ടിയില്‍ പ്രവേശിച്ചു. ലഡാക്കിലേക്കാണ് ഞാന്‍ പോകുന്നത്. ഇനി ആറു മാസക്കാലം അവിടെയാണ് പോസ്റ്റിങ്ങ്. ചിലപ്പോള്‍ അവിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയില്ല. എല്ലാത്തിനും വളരെ നന്ദിയുണ്ട്……” കൂടെ യൂണിഫോം ധരിച്ച ഒരു ഫോട്ടോയും. വാട്‌സ് ആപ്പ് സന്ദേശത്തിന് വിന്‍സെന്റ് നല്‍കിയ മറുപടി ഇങ്ങനെ. ഇന്ത്യയുടെ സൈനികന്‍ എന്നതിനേക്കാള്‍ അഭിമാനം നിനക്ക് വേറെ എവിടെ നിന്നും കിട്ടുമെടാ…? ‘

ചാരിതാര്‍ത്ഥ്യമായ മനസ്സോടെ വിന്‍സെന്റ് തന്റെ മേശപ്പുറത്തുള്ള മറ്റ് ഫയലുകളിലേക്ക് മുഴുകി. പോലീസ് സ്റ്റേഷനുകളിലെ ഓരോ ഫയലുകളും ഓരോ ജീവിതങ്ങളാണ്, ആ ജീവിതങ്ങളിലൂടെയാണ് ഓരോ പോലീസുദ്യോഗസ്ഥന്റേയും ദൈനംദിന ഡ്യൂട്ടികള്‍ കടന്നുപോകുന്നത്.

Tags: Thrissurപോലീസ്militaryഎ വിന്‍സന്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.