ഓയൂര്‍: അടിയന്തിരപ്രാധാന്യമുള്ള സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ക്ക് പാറ ലഭ്യമാക്കുന്നതിന് ലഭിച്ച പ്രവര്‍ത്തനാനുമതിയുടെ മറവില്‍ അനധികൃതമായി പാറഖനനം തകൃതി. ജില്ലയില്‍ അനുമതി ലഭിച്ച ക്വാറികളിലൊന്നായ പൂയപ്പള്ളി പഞ്ചായത്തിലെ പൊരിയക്കോട് വി.കെ.റോക്സില്നിന്നാണ് നൂറുകണക്കിന്ന് ലോഡുപാറയാണ് സ്വകാര്യക്രഷറുകളിലേക്ക് കടത്തിക്കൊണ്ട് പോകുന്നത്. റവന്യൂ, ജിയോളജി, പോലീസ് വകുപ്പുകളുടെ ഒത്താശയോടെയാണ് ഖനനം നടത്തുന്നത്.
ഇന്നലെ രാവിലെ അഞ്ചിന് തന്നെ ഓട്ടുമല പൊരിയക്കോട് പ്രദേശങ്ങളില്‍ സ്വകാര്യ ക്രഷറുകളുടെ നൂറിലധികം ടിപ്പര്‍ ലോറികളാണ് എത്തിയത്. 10നകം ഈ ലോറികളെല്ലാം വിവിധ ക്രഷറുകളിലേക്ക് പാറ കയറ്റിപ്പോയി. ഓട്ടുമലയിലെ സ്വകാര്യകമ്പനിക്കാണ് ഖനനാനണ്ടുമതി ലഭിച്ചിട്ടുള്ളത്. ഇവിടെ 95 ശതമാനവും പാറഖനനം റവന്യൂഭൂമിയില്‍ നിന്നാണ്. അതിനാലാണ്അനുമതി ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ ഖനനം നടക്കുന്നത് അനുമതി ലഭിച്ച സ്ഥലത്തോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നാണ്.
പോലീസോ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോ പരിശോധനക്കെത്തിയാല്‍ കാണാത്ത രീതിയില്‍ ടിന് ഷീറ്റുകൊണ്ട് ഉയരത്തില്‍ മറച്ച ഭാഗത്ത് ടിപ്പറുകള്‍ ഒളിച്ചിട്ടശേഷം ഖനന മേഖലയിലേക്ക് പത്ത് ലോറികള്‍ വീതമാണ് കയറ്റി വിടുന്നത്. അനധികൃത ഖനനത്തെക്കുറിച്ച് അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: