ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയില്‍ അറുപത്തിരണ്ടാമത്തെ തവണ പൈപ്പ് പൊട്ടുകയും കുടിവെള്ള വിതരണം നിലക്കുകയും ചെയ്ത പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ആവശ്യപ്പെട്ടു. ഇടയ്ക്കിടയ്ക്ക് പൈപ്പ് പൊട്ടുന്നത് മൂലം ആലപ്പുഴ നഗരത്തിലും അമ്പലപ്പുഴ താലൂക്കിലെ എട്ട് പഞ്ചായത്തുകളിലും ജനങ്ങള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതി കമ്മീഷന് ചെയ്ത് നാലുവര്‍ഷത്തിനിടയില്‍ ഇത്രയും തവണ പൈപ്പ് പൊട്ടിയ അനുഭവം മറ്റൊരു പദ്ധതിയ്ക്കുമില്ലെന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു. ഉദ്യോഗസ്ഥരും കോണ്ട്രാക്റ്ററും ഒത്തു കളിച്ച് അഴിമതി നടത്തുകയും ഗുണനിലവാരം കുറഞ്ഞ പൈപ്പുകള്‍ ഇടുകയും ചെയ്തതിന്റെ പേരിലുള്ള ദുരിതം ജനങ്ങള്‍ പേറേണ്ട അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: