തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗണിന് ഇന്ന് മുതല്‍ ഇളവ്. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാല് തലങ്ങളായി തിരിച്ചാണ് മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതുഗതാഗത സൗകര്യങ്ങള്‍ക്ക് ചില നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പോലീസ് പെട്രോളിങ് ഉണ്ടാകും.
പൊതു പരീക്ഷകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. രോഗതീവ്രത കുറഞ്ഞ ഇടങ്ങളില്‍ എല്ലാ കടകളും തുറക്കാം. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഒന്നര മാസത്തോളം നീണ്ട അടച്ചിടലുകള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20നും 30നും ഇടയിലുള്ള സ്ഥലങ്ങളില്‍ നേരിയ ഇളവും 8നും 20നും ഇടയിലുള്ള സ്ഥലങ്ങളില്‍ ഭാഗിക ഇളവും നല്‍കും. എട്ട് ശതമാനത്തിന് താഴെയുള്ളയിടത്ത് കൂടുതല്‍ ഇളവുകളുണ്ടാകും. ഈ സ്ഥലങ്ങളില്‍ അവശ്യ വസ്തുക്കളുടെ കടകള്‍ 7 മുതല്‍ വൈകിട്ട് 7 വരെ തുറക്കാം. മറ്റ് കടകള്‍ തിങ്കള്‍ ബുധന്‍ വെള്ളി രാവിലെ 7 മുതല്‍ വൈകിട്ട്7 വരെ പ്രവര്‍ത്തിക്കാം. 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളൂ. എന്നാല്‍ മാളുകള്‍ക്ക് പ്രവര്്ത്തനാനുമതി ഇല്ല.
ബാറുകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. പാഴ്സല്‍ സര്‍വ്വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി. ടിപിആര്‍ നിരക്ക് 20 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ബെവ്കോ, കണ്‍സ്യമര്‍ഫെഡ് ഔട്ട്ലെറ്റുകളും ബാറുകളും വഴി രാവിലെ ഒന്‍പത് മണി മുതല്‍ആവശ്യക്കാര്‍ക്ക് നേരിട്ട് മദ്യം വാങ്ങാം. ബെവ്കോ നിരക്കില്‍ ബാറുകളില്‍ നിന്ന് മദ്യം ലഭ്യമാകും. രാവിലെ 9 മുതല്‍ വൈകിട്ട് ഏഴ് മണിവരെയാണ് പ്രവര്‍ത്തനാനുമതി.
വിവാഹം മരണം നിലവില്‍ ഉള്ളത് പോലെ 20 പേര് മാത്രം. മറ്റ് പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല. ആള്‍കൂട്ടം സംഘടിക്കുന്ന പരിപാടികള്‍ക്കും അനുമതി ഉണ്ടാകില്ല. പൊതു പരീക്ഷ അനുവദിക്കും. ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല. ഹോം ഡെലിവറി ടേക്ക് എവേ മാത്രമാണ് ഉണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: