പത്തനാപുരം: ഭീകരരുടെ രഹസ്യതാവളമായി കിഴക്കന്‍മേഖല മാറുന്നതിന് ഒടുവിലത്തെ തെളിവാണ് പാടത്ത് കണ്ടത്. കിഴക്കന്‍മേഖലയില്‍ ഇത് ആദ്യമായല്ല, കൃത്യമായ തെളിവുകള്‍ മതമൗലികവാദികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ലഭിക്കുന്നത്.
മധുര മീനാക്ഷി ക്ഷേത്രം തകര്‍ക്കാന്‍ പദ്ധതിയിട്ട പറവൈ ബാദുഷയെ പിടികൂടിയത് കുളത്തൂപ്പുഴയില്‍ നിന്നാണ്. ഒരുവര്‍ഷം മുമ്പാണ് പാക്കിസ്ഥാന് നിര്‍മിത വെടിയുണ്ടകള്‍ കിഴക്കന്‍മേഖലയിലെ വനാന്തരത്തില്‍ നിന്നും ലഭിച്ചത്. ജന്മഭൂമി നിരവധി തവണ കിഴക്കന്‍മേഖലയിലെ തീവ്രവാദികളുടെ രഹസ്യസാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്.
ഏഴ് മാസമായി കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്റെയും എടിഎസിന്റെയും നിരീക്ഷണത്തിലായിരുന്നു പാടം വനമേഖലയും പത്തനംതിട്ട ജില്ലയിലെ കൂടല്‍ വനമേഖലയും. ഈ പ്രദേശങ്ങളില്‍ ഭീകരവാദബന്ധമുള്ള ആളുകള്‍ എത്തിയിരുന്നുവെന്ന വിവരം തമിഴ്നാട് ക്യൂബ്രാഞ്ചാണ് കേരള പോലീസിനെ അറിയിച്ചത്.
രണ്ട് മാസം മുമ്പ് തമിഴ്നാട് ക്യൂ ബ്രാഞ്ച് ഇവിടെയത്തി പരിശോധനയും നടത്തിയിരുന്നു. യുപിയില്‍ പിടിയിലായ പന്തളം സ്വദേശിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ഭീകരവാദ ബന്ധമുള്ള ആളുകള്‍ വന്നതായുള്ള വിവരവും ക്യൂ ബ്രാഞ്ചിന് ലഭിച്ചിരുന്നു. എന്‍ഐഎ സംഘം പത്തനാപുരത്ത് എത്തുമെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: