തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ബുധനാഴ്ച തീരും. 17 മുതല്‍ സംസ്ഥാന വ്യാപകമായി ലോക്ഡൗണ്‍ ഉണ്ടാകില്ല. രോഗവ്യാപനം കൂടിയ സ്ഥലങ്ങള്‍ മാത്രം അടച്ചിടാനാണ് തീരുമാനം. വ്യാഴാഴ്ച മുതലുള്ള ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് മന്ത്രിസഭായോഗം ഇന്ന് തീരുമാനമെടുക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞ സ്ഥലങ്ങളില്‍ ഓട്ടോ, ടാക്സി സര്‍വ്വീസുകള്‍ക്ക് അനുമതി കിട്ടാന്‍ ഇടയുണ്ട്. കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസുകളുമുണ്ടാകും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ അന്‍പത് ശതമാനത്തില്‍ കൂടുതല്‍ ജീവനക്കാരെ പ്രവേശിപ്പിക്കാനും അനുവാദം നല്‍കാനിടയുണ്ട്. തുണിത്തരങ്ങളും ചെരിപ്പുകളും കണ്ണടയും വില്‍ക്കുന്ന കടകള്‍ക്കും തുറക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകനയോഗത്തില്‍ അനുമതി നല്‍കിയേക്കാം.
അന്തര്‍ജില്ലാ യാത്രകളടക്കം വിലക്കി പൂര്‍ണ്ണമായും അടച്ചിട്ടുള്ള ലോക്ഡൗണ്‍ വ്യാഴാഴ്ചയ്ക്ക് ശേഷം മുന്നോട്ടു പോകാനാകാന്‍ സാധ്യതയില്ല. ടിപിആര്‍ കൂടിയ പ്രദേശങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. തിയേറ്ററുകള്‍. ബാറുകള്‍, ജിം, മള്‍ട്ടിപ്ലക്സുകള്‍ എന്നിവയ്ക്ക് തുറക്കാന്‍ അനുമതി ഈ ഘട്ടത്തില്‍ നല്‍കാനിടയില്ല.
രണ്ടാംതരംഗത്തിന്റെ ഭീഷണി ഒഴിയുന്നുവെന്ന് തന്നെയാണ് വിദഗ്ദാഭിപ്രായം. എന്നാല്‍ മൂന്നാംതരംഗം സാധ്യയുള്ളതിനാല് അതീവ ശ്രദ്ധയോടു കൂടി മാത്രമേ നടപടി സ്വീകരിക്കാന്‍ സാധിക്കൂ. പാളിച്ചയുണ്ടായാല്‍ മൂന്നാംതരംഗം ഗുരുതരമാകും. നിലവിലെ സ്ഥിതിയും വഷളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: