Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

നെയ്‌മര്‍ ഹീറോ; കോപ്പ അമേരിക്ക ഉദ്ഘാടന മത്സരത്തില്‍ ബ്രസീലിന് വിജയം

നെയ്‌മര്‍ക്ക് പുറമെ മാര്‍ക്വീഞ്ഞോസ്, ബാര്‍ബോസ എന്നിവരും ഗോള്‍ നേടി. കൊവിഡ് പ്രതിസന്ധി മറികടന്നായിരുന്നു വെനസ്വേലയുടെ കളി. ടീമിലെ താരങ്ങളും സ്റ്റാഫും ഉള്‍പ്പെടെ 12 പേര്‍ക്കാണ് മത്സരത്തിന് മുമ്പ് കൊറോണ സ്ഥിരീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2021, 05:00 am IST
inFootball

ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു. ഗോളടിച്ചും അടിപ്പിച്ചും മികച്ച പ്രകടനം നടത്തിയ സൂപ്പര്‍ താരം നെയ്‌മറുടെ കരുത്തിലാണ് ആതിഥേയര്‍കൂടിയായ ബ്രസീല്‍ വിജയത്തോടെ ടൂര്‍ണമെന്റില്‍ അരങ്ങേറിയത്.  ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ പാഴാക്കിയില്ലായിരുന്നെങ്കില്‍ ബ്രസീല്‍ വന്‍ ജയത്തിലേക്കെത്തുമായിരുന്നു.  

നെയ്‌മര്‍ക്ക് പുറമെ മാര്‍ക്വീഞ്ഞോസ്, ബാര്‍ബോസ എന്നിവരും ഗോള്‍ നേടി. കൊവിഡ് പ്രതിസന്ധി മറികടന്നായിരുന്നു വെനസ്വേലയുടെ കളി. ടീമിലെ താരങ്ങളും സ്റ്റാഫും ഉള്‍പ്പെടെ 12 പേര്‍ക്കാണ് മത്സരത്തിന് മുമ്പ് കൊറോണ സ്ഥിരീകരിച്ചത്. മത്സരത്തിലുടനീളം പ്രതിരോധത്തിലൂന്നി കളിച്ചതാണ് വെനസ്വേലയ്‌ക്ക് വിനയായത്. അതേസമയം ബ്രസീല്‍ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചു.  

23-ാം മിനിറ്റില്‍ നെയ്‌മര്‍ എടുത്ത ഫ്രീ കിക്കില്‍ നിന്ന് മാര്‍ക്വീഞ്ഞോസ് ആദ്യ ഗോള്‍ നേടി. നെയ്‌മറുടെ ക്രോസ് വെനസ്വേലയുടെ ബോക്്‌സിലേക്ക് ഊഴ്ന്നിറങ്ങുകയായിരുന്നു. കൃത്യമായി പന്തെടുത്ത റിച്ചാര്‍ലിസനില്‍ നിന്ന് വലക്കുള്ളിലേക്ക് തട്ടിയിടുക മാത്രമായിരുന്നു മാര്‍ക്വീഞ്ഞോസിന്റെ കടമ. ബ്രസീലിനായി താരത്തിന്റെ മൂന്നാം ഗോളുമായിരുന്നു അത്. ആദ്യ പകുതിയില്‍ കൂടുതല്‍ ഗോള്‍ വഴങ്ങാതെ വെനസ്വേല പിടിച്ചു നിന്നെങ്കിലും രണ്ടാം പകുതിയില്‍ ബ്രസീലിന്റെ കളി കടുത്തു. ബ്രസീല്‍ പന്തുമായി ബോക്്‌സിലേക്കടുത്തപ്പോഴെല്ലാം വെനസ്വേല ഒന്നിച്ച് പ്രതിരോധിക്കുകയായിരുന്നു. അനായാസ അവസരങ്ങള്‍ നെയ്‌മര്‍ ഉള്‍പ്പെടെ പാഴാക്കിയെങ്കിലും 64-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബ്രസീലിന്റെ രണ്ടാം ഗോളുമെത്തി.  

ഡാനിലോയെ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റി നെയ്‌മര്‍ ഗോളാക്കി. റിച്ചാര്‍ലിസന് പകരമെത്തിയ ബാര്‍ബോസ മൂന്നാം ഗോളും നേടി. കളി തീരാന്‍ ഒരു മിനിറ്റ് ശേഷിക്കെ ബ്രസീല്‍ നടത്തിയ ശ്രമം ഗോളിലെത്തുകയായിരുന്നു.  

കോളംബിയയ്‌ക്ക് ജയം  

ക്യുയാബ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കോളംബിയയ്‌ക്ക് വിജയത്തുടക്കം. ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. വിജയത്തോടെ ഗ്രൂപ്പ് എയില്‍ ബ്രസീലിന് പിന്നില്‍ കൊളംബിയ രണ്ടാം സ്ഥാനത്തെത്തി. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇക്വഡോറിനോടേറ്റ 6-1ന്റെ തോല്‍വിക്ക് പകരം വീട്ടുക കൂടിയായി കൊളംബിയ. 42-ാം മിനിറ്റില്‍ കാര്‍ഡോണയാണ് കൊളംബിയക്കായി വിജയ ഗോള്‍ നേടിയത്. ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍. വീഡിയോ അസിസ്റ്റന്‍ഡ് റഫറിയുടെ പരിശോധനയ്‌ക്ക് ശേഷമാണ് ഗോള്‍ അനുവദിച്ചത്.  

Tags: america
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

പുതിയ വാര്‍ത്തകള്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.