Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിമോചന സമര തീഷ്ണതയില്‍ ‘സമര പുത്രന്‍’

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെയുള്ള വിമോചന സമരം എന്ന ജനകീയ മുന്നേറ്റം എന്നും കേരള ചരിത്രത്തിന്റെ വിലപ്പെട്ട ഏടുകളില്‍ ഒന്നാണ്. ഈ സമരത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയില്‍ ഇട്ട പേര് കൊണ്ട് വ്യത്യസ്തനാവുകയാണ് ഒരാള്‍. അതാണ് കിഴക്കേ കല്ലടയില്‍, കോയിക്കല്‍, പേഴൂര്‍ വീട്ടില്‍ 'പി.ജി. സമരപുത്രന്‍' എന്ന 62കാരന്‍.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 14, 2021, 09:16 am IST
inKerala

കൊല്ലം: വിമോചന സമരത്തിന് മാത്രമല്ല, സമര പുത്രനുമായി 62 വയസ്സ്… കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെയുള്ള വിമോചന സമരം എന്ന ജനകീയ മുന്നേറ്റം എന്നും കേരള ചരിത്രത്തിന്റെ വിലപ്പെട്ട ഏടുകളില്‍ ഒന്നാണ്. ഈ സമരത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയില്‍ ഇട്ട പേര് കൊണ്ട് വ്യത്യസ്തനാവുകയാണ് ഒരാള്‍. അതാണ് കിഴക്കേ കല്ലടയില്‍, കോയിക്കല്‍, പേഴൂര്‍ വീട്ടില്‍ ‘പി.ജി. സമരപുത്രന്‍’ എന്ന 62കാരന്‍. പേരിലെ കൗതുകം ഈ പേരില്‍ മാത്രം ഒതുങ്ങുന്നതല്ല. എന്‍എസ്എസ് സ്ഥാപകനും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ മന്നത്ത് പദ്മനാഭനാണ് ഈ പേര് അദ്ദേഹത്തിനു സമ്മാനിച്ചത്.

വ്യത്യസ്തമായ പേരിന് പിന്നിലെ മഹിമ ഉള്‍ക്കൊള്ളുന്ന ചരിത്രം ഇതാണ്: കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്‌ക്ക് എതിരെ കോളിളക്കം സൃഷ്ടിച്ച് നടന്ന വിമോചന സമര കാലം. തെക്കന്‍ ജില്ലകളില്‍ ഇത് ഏറെ ശക്തമായിരുന്നത് കൊല്ലം, കിഴക്കേ കല്ലടയില്‍ ആയിരുന്നു. 1959-ല്‍ കല്ലടയിലെ താഴം വാര്‍ഡ് കേന്ദ്രീകരിച്ചുള്ള സമരത്തിന്റെ ഭാഗമായി സംഘര്‍ഷങ്ങള്‍ അരങ്ങേറി. അന്ന് എന്‍എസ്എസ് കരയോഗം സെക്രട്ടറിയായിരുന്നു സമര പുത്രന്റെ അച്ഛന്‍ മട്ടല്ലില്‍ ഗോപാല പിള്ള. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു ഇവിടെ സമരം നടന്നത്. ഈ സമരത്തിന്റെ ഭാഗമായുള്ള ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിനൊടുവില്‍ ഒരു വിഭാഗം ആളുകള്‍ സമീപത്തെ കല്ലടയാറ്റില്‍ ചാടി. ആറ്റില്‍ ചാടിയവരില്‍ പലരും നീന്തി മറുകരയ്‌ക്കെത്തി. എന്നാല്‍ മട്ടല്ലില്‍ ഗോപാലപിള്ള മാത്രം കായലിന്റെ ആഴങ്ങളില്‍പ്പെട്ടുപോയി. തുടര്‍ന്ന് അദ്ദേഹത്തിന് അനുശോചനം അറിയിച്ചു കൊണ്ടും പ്രതിഷേധ സൂചകമായും സമീപത്തുള്ള ചിറ്റുമല മൈതാനിയില്‍ റാലിയും സമ്മേളനവും നടന്നു.

ഗോപാല പിള്ളയുടെ മരണ സമയത്ത് അദ്ദേഹത്തിന്റെ മകന്‍ ജനിച്ചിട്ട് കേവലം 16 ദിവസം മാത്രമേ ആയിരുന്നുള്ളു. ആ പിഞ്ചു കുഞ്ഞിനേയും ഏറ്റുവാങ്ങിയാണ് താഴം ഭാഗത്തുള്ള പ്രതിഷേധക്കാര്‍ അന്ന് ആ സമ്മേളനത്തിന് എത്തിയത്. സമ്മേളന നഗരിയില്‍ മന്നത്തു പദ്മനാഭന്‍ ആ കുഞ്ഞിനെ ഏറ്റുവാങ്ങി നല്‍കിയ പേരാണ് ‘സമര പുത്രന്‍’.

നീണ്ട 62 വര്‍ഷം പിന്നിടുമ്പോഴും പേരിലെ ആ തീഷ്ണത ഇന്നും അദ്ദേഹത്തിന് അലങ്കാരമാണ്. സൈന്യത്തില്‍ നിന്നു വിരമിച്ച അദ്ദേഹത്തോടൊപ്പം അമ്മ ജാനകിയമ്മയും ഭാര്യ കെ.എസ്. പ്രസന്നകുമാരിയും രണ്ടു ആണ്‍മക്കളും ഉണ്ട്. മൂത്ത മകന്‍ അരുണ്‍ കുമാറും കുടുംബവും ദുബായിലും ഇളയ മകന്‍ കിരണ്‍ കുമാര്‍ ബി -ടെക് വിദ്യാര്‍ത്ഥിയുമാണ്. പേരിനു പിന്നിലെ കൗതുകത്തിന് ശക്തമായ ഒരു സമര ചരിത്രത്തിന്റെ പാരമ്പര്യം അവകാശപ്പെടാനുണ്ടെന്ന ചാരിതാര്‍ഥ്യത്തിലാണ് ഈ ‘സമര പുത്രന്‍’.

രഞ്ജിത് മുരളി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.