Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മരം മാഫിയയ്‌ക്ക് പിന്നില്‍ ഉന്നതര്‍; ഹൈക്കോടതി ഉത്തരവും പൂഴ്‌ത്തി

സര്‍ക്കാരിന്റെ വിവാദ ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്നും പട്ടയഭൂമിയിലെ മരങ്ങള്‍ മുറിക്കാനാവില്ലെന്നുമുള്ള ഹൈക്കോടതി വിധി വന്നത് 2020 ഡിസംബര്‍ 15 ന്

സി.രാജbyസി.രാജ
Jun 14, 2021, 08:31 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ മരംമുറി മാഫിയയ്‌ക്ക് കോടികള്‍ കൊയ്യാന്‍ അവസരമൊരുക്കിയതിനു പിന്നില്‍ ആസൂത്രിത നീക്കം. ഉത്തരവിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നതരും മന്ത്രിയുടെ ഓഫീസിലെ പ്രമുഖനും വയനാട്ടില്‍ മരംമുറി മാഫിയയുമായി ബന്ധമുള്ളവരെ സന്ദര്‍ശിച്ചു. വിവാദ ഉത്തരവ് അടിസ്ഥാനമാക്കി മരംമുറിക്കാനാവില്ലെന്ന് ഹൈക്കോടതി വിധിയുണ്ടായിട്ടും വനം, റവന്യു  വകുപ്പുകള്‍ ഒന്നരമാസക്കാലം ഈ വിധി കണ്ടില്ലെന്ന് നടിച്ച് വനം മാഫിയയ്‌ക്ക് സൗകര്യമൊരുക്കി.

 വിവാദ ഉത്തരവിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്‍ ഏപ്രില്‍ മാസത്തില്‍ മുട്ടില്‍ മരംമുറി കേസില്‍പ്പെട്ടവരെ കണ്ടിരുന്നുവെന്നു ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഒരു മന്ത്രിയുടെ ഓഫീസിലെ പ്രധാനി  വിവാദ മരംമുറി നടക്കുന്ന സമയത്ത് വയനാട്ടിലുണ്ടായിരുന്നു. തൃശൂരില്‍ മരംമുറിക്ക് പാസ് അനുവദിക്കുന്നതിന് തടസം നിന്നതിന്റെ പേരില്‍ തൃശൂര്‍ ഡിവിഷനില്‍ പട്ടിക്കാട് റേഞ്ചില്‍ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഡിഎഫ്ഒയുടെ എതിര്‍പ്പു മറികടന്നു പോലും സ്ഥലംമാറ്റി. മുന്‍ എംഎല്‍എയുടെ ഇടപെടലിലായിരുന്നു ഇത്.

 ലോകത്തില്‍ ജൈവവൈവിധ്യ സംരക്ഷണത്തിന് ഊര്‍ജിത പരിഗണന നല്‍കേണ്ടതില്‍ ഏഴാം സ്ഥാനത്തുനില്‍ക്കുന്ന പശ്ചിമഘട്ടത്തിലെ അവശേഷിക്കുന്ന ഏഴു ശതമാനം വരുന്ന വനമേഖലയോടടുത്ത് സ്ഥിതിചെയ്യുന്ന പരിസ്ഥിതിസംരക്ഷണ മേഖലയിലുള്‍പ്പെടുന്ന റിസര്‍വ് ഭൂമിയിലടക്കമുള്ള മരങ്ങള്‍ വന്‍തോതില്‍ മരംമാഫിയയ്‌ക്ക് മുറിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവിനെ പോലും പൂഴ്‌ത്തിവയ്‌ക്കാന്‍ ഉന്നതര്‍ തയാറായി. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലകിന്റെ വിവാദ ഉത്തരവിന്റെ അടിസ്ഥാനത്തില്‍  മരംമുറിക്ക് അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സര്‍ക്കാരിന്റെ വിവാദ ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്നും പട്ടയഭൂമിയിലെ മരങ്ങള്‍ മുറിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി 2020 ഡിസംബര്‍ 15ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി. ആശ ഉത്തരവിട്ടത്.  ഈ വിധിയുണ്ടായിട്ടുണ്ടെന്നും വിവാദ ഉത്തരവ് റദ്ദാക്കിയത് ഫെബ്രുവരി രണ്ടിന്റെ തീയതി വച്ച് ഫെബ്രുവരി അഞ്ചിനും.  

 തൊടുപുഴ ഉടുമ്പന്നൂരിലെ ഏഴു പേര്‍ തങ്ങളുടെ ഭൂമിയില്‍ നിന്നും മരംമുറിക്കാന്‍ നല്‍കിയ അപേക്ഷയില്‍ കോതമംഗലം ഡിഎഫ്ഒ പി.ആര്‍. സുരേഷ് അനുമതി നിഷേധിച്ചു. തുടര്‍ന്ന് അപേക്ഷകര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അപേക്ഷകരില്‍ രണ്ടു പേരുടെ ഭൂമി 1977 ജനുവരി 1 ന് മുമ്പ് വനഭൂമി കൈയേറിയത് സാധൂകരിച്ച് നല്‍കിയ പട്ടയഭൂമിയായിരുന്നു.  കാലങ്ങളായി കൈവശം വയ്‌ക്കുന്ന ഭൂമിയാണെന്നും തൊട്ടടുത്ത പട്ടയമേളയില്‍ പട്ടയംലഭിക്കുമെന്നും മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ വിവാദ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മരം മുറിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ 1964ലെ ഭൂ പതിവുചട്ടങ്ങളില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളില്‍ സര്‍ക്കുലറുകളിലൂടെയോ ഉത്തരവുകളിലൂടെയോ വെള്ളം ചേര്‍ക്കാനാവില്ലെന്നു പറഞ്ഞ കോടതി പട്ടയം ലഭിക്കുന്നവര്‍ പട്ടയവ്യവസ്ഥകള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നു ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കക്ഷിയായി ഇങ്ങനെ ഒരു ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഉടനടി വിവാദ ഉത്തരവനുസരിച്ചുള്ള നടപടികള്‍ നിര്‍ത്തിവയ്‌ക്കാന്‍ വനംവകുപ്പോ റവന്യു വകുപ്പോ യാതൊരു നടപടിയും കൈക്കൊണ്ടില്ല. വേണ്ടപ്പെട്ടവര്‍ക്ക് മരങ്ങള്‍ മുറിച്ചുമാറ്റാനും മുറിച്ചുമാറ്റിയവ കടത്താനും വീണ്ടും ഒന്നരമാസം കൂടി ഉന്നതര്‍ അനുവദിച്ചുനല്‍കുകയായിരുന്നു.

Tags: keralaകേരള ഹൈക്കോടതിഅഴിമതിMuttil Forest Looting Case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.