ഇസ്താംബുള്‍ : ഹാഗിയ സോഫിയ പള്ളിയെ മസ്ജിദ് ആക്കിമാറ്റിയതും തുര്‍ക്കിയുടെ സാമ്രാജ്യത്വ പാരമ്പര്യവും ഓര്‍മ്മിപ്പിച്ച് എര്ദോഗാന്. അദാന്‍ (മോസ്ക്കില്‍ നിന്നുയരുന്ന പ്രാര്‍ഥനയ്ക്കുള്ള ആഹ്വാനം) മുഴങ്ങുന്ന ഒരു ദേശത്തും ഒരു വിദേശ പതാക പാറാതിരിയ്ക്കാനാണ് നമ്മള് കഷ്ടപ്പെടുന്നത്’ ഒരു മസ്ജിദ് ഉദ്ഘാടന ചടങ്ങില്‍ തുര്‍ക്കി പ്രസിഡണ്ടിന്റെ വികാരാവേശത്തോടെ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ കത്തീഡ്രലുമായിരുന്ന ഹാഗിയ സോഫിയ ആരാധനാലയം കഴിഞ്ഞ വര്‍ഷം മുസ്ലിം പള്ളിയായി പ്രഖ്യാപിച്ച് ആരാധനയ്ക്കായി തുറന്നു കൊടുത്തിരുന്നു.
‘ഈ നാടുകള്‍ എല്ലാം നമ്മുടേതാക്കി മാറ്റിയത് നമ്മുടെ രക്തവും, നമ്മുടെ പതാകയും, മസ്ജിദുകളില്‍ നിന്നുള്ള പ്രാര്‍ഥനകളും കൊണ്ടാണ്. അതുകൊണ്ടാണ് ഹാഗിയ സോഫിയ ഒരു മസ്ജിദായി വീണ്ടും തുറന്നു കൊടുത്തത് പ്രധാനമാകുന്നത്. അത് നമ്മുടെ വിജയ ചരിത്രത്തിന്റെ ഭാഗമാണ്’ തുര്‍ക്കി പ്രസിഡണ്ട് പ്രസ്താവിച്ചു.
തുര്‍ക്കിയിലെമ്പാടും മോസ്ക്കുകള്‍ പണിയുമെന്ന് ചടങ്ങില്‍ വച്ച് വാഗ്ദാനം ചെയ്യാനും എര്ദോഗാന് മറന്നില്ല.
ഓട്ടോമന്‍ സാമ്രാജ്യ ദിനങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് 2018 ഫെബ്രുവരിയില്‍ ഏര്ദോഗാന് ഇങ്ങനെ പറഞ്ഞിരുന്നു
‘നൂറു വര്‍ഷം മുമ്പ് കണ്ണീരോടു കൂടി പിന്‍വാങ്ങിയപ്പോള്‍ ആ നാടുകള്‍ (സിറിയ, ഇറാക്ക്, ഗ്രീസ്) നമ്മുടെ ഹൃദയത്തില്‍ നിന്ന് നമ്മള് മായ്ച്ചു കളഞ്ഞു എന്നു ചിന്തിയ്ക്കുന്നവര്ക്ക് തെറ്റു പറ്റി’
‘ഭൂപടത്തിലെ സിറിയയും, ഇറാക്കും മറ്റു പ്രദേശങ്ങളും നമ്മുടെ ഹൃദയത്തില്‍ തന്നെ ഉണ്ടെന്നും, അവ നമ്മുടെ സ്വന്തം ജന്മദേശത്തില് നിന്നും ഒട്ടും തന്നെ വ്യത്യാസമുള്ളതല്ലെന്നും കിട്ടുന്ന എല്ലാ അവസരങ്ങളിലും നമ്മള് പറയാറുണ്ട്.’
‘ഇന്ഷാ അള്ളാ, ഭാവിയിലേക്ക് നമ്മള് ആസൂത്രണം ചെയ്യുന്ന പരിശ്രമങ്ങളും ആക്രമണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതുവരെ ചെയ്തവ വളരെ നിസ്സാരമാണ്’
സിറിയന്‍ നഗരമായ അഫ്രിനിലേക്ക് തുര്‍ക്കി നടത്തിയ കടന്നു കയറ്റത്തെ, മതകാര്യങ്ങള്‍ക്കുള്ള സര്‍ക്കാര്‍ വകുപ്പിന്റെ മേധാവി വിശേഷിപ്പിച്ചത് ജിഹാദ് എന്നാണ്.
തുര്‍ക്കിയിലെ ഭരണ കക്ഷിയായ ജസ്റ്റീസ് അന്റ് ഡെവലപ്മെന്റ് പാര്‍ട്ടിയും പ്രതിപക്ഷത്തുള്ള കൂടുതല്‍ പേരും ഗ്രീസിന്റെ അധീനത്തിലുള്ള ദ്വീപുകള്‍ പിടിച്ചെടുക്കണം എന്ന അഭിപ്രായക്കാരാണ്. അവയെല്ലാം തുര്‍ക്കിയുടെ പ്രദേശങ്ങള്‍ ആണെന്നാണ് അവരുടെ അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: