കാസര്‍കോട്: മഞ്ചേശ്വരത്ത് മത്സരരംഗത്തുനിന്ന് പിന്മാറാന്‍ ബിജെപി കോഴ നല്‍കിയെന്ന് പറയിപ്പിക്കാന്‍ ഒരു ചാനല്‍ മൂന്നു ലക്ഷം രൂപ സുന്ദരയ്‌ക്ക് നല്‍കിയോ? രൂപയും ക്യാമറയുമായി ചിലര്‍ വന്നുവെന്ന് സുന്ദരയുടെ നാട്ടുകാര്‍ ഇപ്പോള്‍ അടക്കം പറയുകയാണ്. കെ. സുരേന്ദ്രനില്‍ നിന്ന് രണ്ടര ലക്ഷം കിട്ടിയ ശേഷമാണ് താന്‍ പിന്‍വാങ്ങിയതെന്നാണ് സുന്ദരയുടെ ആദ്യമൊഴി. പിന്നീട് മറ്റ് ചാനലുകളില്‍ കണ്ടത് രണ്ട് ലക്ഷം എന്നാണ്. സുരേന്ദ്രന്‍ പണം നല്‍കി എന്ന് സുന്ദര പറയുന്നേയില്ല. ആര് തന്നു, ആരുടെയൊക്കെ പേര് പറയണം തുടങ്ങിയ കാര്യങ്ങള്‍ സിപിഎമ്മും പോലീസും സുന്ദരയെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കേസ് ക്രൈംബ്രാഞ്ചിന് വിടുകയും ചെയ്തു.
സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി. രമേശനാണ് സുന്ദരയേയും കൂട്ടി ബദിയടുക്ക പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പരാതിയില്‍ എന്തൊക്കെ പറയണമെന്ന് നിര്‍ദ്ദേശിച്ചത് പോലീസാണ്. സിപിഎം ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. പരാതിക്കുശേഷം സുന്ദര നാട്ടിലെത്തിയിട്ടില്ല. പെര്‍ള പഞ്ചായത്തിലെ അജ്ഞാത കേന്ദ്രത്തില്‍ സിപിഎം പാര്‍പ്പിച്ചതായാണ് വിവരം. എന്‍മകജെ പഞ്ചായത്ത് ഭരണം സിപിഎമ്മിന്റെ നേതൃത്വത്തിലാണ്. പെര്‍ളയിലെ അവികസിത പ്രദേശമായ വാണിനഗറിലാണ് സുന്ദര താമസിക്കുന്നത്.
2016ലെ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥി തപ്പിപ്പിടിച്ചാണ് ഇയാളെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്. നല്ലൊരു തുക ലീഗ് ഇയാള്‍ക്കായി നല്‍കിയെന്നത് രഹസ്യമല്ല. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സമര രരംഗത്ത് സജീവമായുണ്ടായ സുരേന്ദ്രനെതിരെ നൂറുകണക്കിന് കേസുകളുണ്ട്. അതുപോലെ തെരഞ്ഞെടുപ്പിന്റെ പേരിലും വിവിധ സ്ഥലങ്ങളില്‍ കേസുണ്ടാക്കാനുള്ള തകൃതിയായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മഞ്ചേശ്വരത്തേതുപോലെ കണ്ണൂര്‍ അഴീക്കോട്ടെ ഒരു സ്ത്രീയും ഫോണ്‍ സംഭാഷണമെന്ന പേരില്‍ ഇല്ലാക്കഥ പ്രചരിപ്പിക്കുന്നുണ്ട്. സിപിഎമ്മിന്റെ മുന്‍ എംഎല്‍എയാണ് അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്. കഴിഞ്ഞ ദിവസം രണ്ടു ചാനലുകാരാണ് സുന്ദരയുടെ വീട്ടില്‍ ചെന്ന് മൊഴി പഠിപ്പിച്ച് പറയിപ്പിച്ചത്. പാര്‍ട്ടി ചാനല്‍ ആദ്യം വാര്‍ത്ത നല്‍കേണ്ടതില്ലെന്ന തീരുമാനപ്രകാരം പണം നല്‍കിയ ചാനല്‍ അത് സ്വന്തം വാര്‍ത്തയാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: