തിരുവനന്തപുരം: ലക്ഷദ്വീപിലെ ഭരണകൂടത്തിനെതിരേ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ടൂള്‍കിറ്റ് അടക്കം തയാറാക്കിയ സിനിമ പ്രവര്‍ത്തക ഐഷ സുല്‍ത്താന കടുത്ത രാജ്യവിരുദ്ധ പരാമര്‍ശവുമായി രംഗത്ത്. ഇന്നസലെ മീഡിയ വണ്‍ നടത്തിയ രാത്രി ചര്‍ച്ചയിലാണ് ലക്ഷദ്വീപ് നിവാസികള്‍ക്കു നേരേ ഭാരത സര്‍ക്കാര്‍ കൊറോണ എന്ന ബയോവെപ്പണ്‍(ജൈവായുധം) പ്രയോഗിച്ചു എന്ന് ഐഷ പറഞ്ഞത്. ഐഷയുടെ പരാമര്‍ശം ഉണ്ടായ ഉടന്‍ അതു പിന്‍വലിക്കണമെന്നും കടുത്ത രാജ്യവിരുദ്ധതയാണ് അവര്‍ പറയുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി പ്രതിനിധി വിഷ്ണു വ്യക്തമാക്കിയിരുന്നു. ഒരു ഭരണകൂടം അവരുടെ പൗരന്മാരുടെ നേര്‍ക്ക് ജൈവായുധം പ്രയോഗിച്ചു എന്ന എങ്ങനെ പറയാന്‍ സാധിക്കുന്നു എന്നും വിഷ്ണു ഐഷയോട് ചോദിച്ചു. എന്നാല്‍, താന്‍ പറഞ്ഞതില്‍ ഉറച്ചു നില്ക്കുന്നു എന്നും ചൈന മറ്റു രാജ്യങ്ങള്‍ക്ക് മേല്‍ പ്രയോഗിച്ച ജൈവായുധമാണ് കൊറോണ എന്നു പറയുന്നതു പോലെയാണ് ഇതെന്നും ഐഷ. കോവിഡ് ഇല്ലാതിരുന്ന നാട്ടില്‍ ഇളവുകള്‍ നല്‍കിയാണ് അഡ്മിനിസ്ട്രേറ്റര്‍ കോവിഡ് രോഗം എത്തിച്ചതെന്നും ഐഷ ആരോപിച്ചു.
പൗരന്മാര്ക്കു നേരേ ജൈവായുധം പ്രയോഗിച്ചു എന്നത് പിന്‍വലിക്കാന്‍ തയാറാകാന്‍ അവതാകരനായ നിഷാദ് റാവുത്തറോട് ബിജെപി പ്രതിനിധി ആവശ്യപ്പെട്ടെങ്കിലും അതിനു മാധ്യമപ്രവര്ത്തകന് തയാറായില്ല. ഐഷ പറഞ്ഞത് അതീവ ഗുരുതര ആരോപണമാണെന്ന് വ്യക്തമാക്കിയ നിഷാദ്, അതു ഏറ്റെടുക്കാനോ തള്ളിക്കളയാനോ താനില്ലെന്നും പറഞ്ഞത് തെളിയിക്കാന്‍ ഐഷ തയാറാണെന്നും വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്നു അഡ്മിനിസ്ട്രേറ്ററുടെ ബയോവെപ്പണ്‍ തന്നെയാണ് കോവിഡെന്നും പലതവണ ഐഷ ആവര്‍ത്തിച്ചു.
ലക്ഷദ്വീപിനെതിരേ വ്യജപ്രചാരണത്തിനായി പ്രത്യേകം തയാറാക്കിയ ടൂള്‍കിറ്റായി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി എത്തിച്ച് നല്‍കിയതിനു പിന്നില്‍ ഐഷ സുല്‍ത്താന ആയിരുന്നു. പിന്നീട് ഇവര്‍ സേവ് ലക്ഷദ്വീപ് എന്ന പേരില്‍ ഇടതു ജിഹാദികളുമായി ചേര്‍ന്ന് വ്യാജപ്രചാരണം അഴിച്ചുവിടുകയായിരുന്നു. ദ്വീപില്‍ നടക്കാത്ത കാര്യങ്ങള്‍കൂടി ഇവര്‍ പര്‍വ്വതീകരിച്ച് കാട്ടിയായിരുന്നു ഇത്. ലക്ഷദ്വീപ് നിവാസികളുടെ ജീവിതം പാശ്ചാത്തലമാക്കി ഐഷ സുല്‍ത്താന സംവിധാനം ചെയ്ത ‘ഫ്ളഷ്’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഈ പ്രചരണം ഉപയോഗിക്കുകയും ചെയ്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: