കൊച്ചി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (എന്‍സിപി) പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് അധ്യക്ഷന്‍ പി.സി. ചാക്കോ. കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതൃപദവികളില്‍ നിന്ന് എന്‍സിപിയില്‍ എത്തിയ അഡ്വ.പി.എം. സുരേഷ് ബാബു (കോഴിക്കോട്), ലതിക സുഭാഷ് (കോട്ടയം) എന്നിവര്‍ക്ക് വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ നല്കി.
കെഎസ്യു (എസ്) മുന്‍ പ്രസിഡന്റും എന്എസ്എസ്എച്ച്ആര് വിഭാഗം മുന്‍ മേധാവിയുമായ കെ.ആര്. രാജന് (കോട്ടയം), തൃശൂര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എ.വി. വല്ലഭന് (തൃശൂര്‍), പിഎസ്സി മുന്‍ മെമ്പറും ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് മലയാള വിഭാഗം മുന്‍ മേധവിയുമായ പ്രൊഫ. ജോബ് കാട്ടൂര്‍ (കോഴിക്കോട്), സുബാഷ് പുഞ്ചക്കോട്ടില്‍ (കോട്ടയം), വി.ജി. രവീന്ദ്രന് (എറണാകുളം), ഡോ.സി.പി.കെ. ഗുരുക്കള്‍ (മലപ്പുറം), മാത്യൂസ് ജോര്‍ജ്ജ് (പത്തനംതിട്ട), സാഖ് മൗലവി (പാലക്കാട്), എം. അലിക്കോയ (കോഴിക്കോട്), ആലീസ് മാത്യൂ (മലപ്പുറം), എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. എന്‍സിപി ദേശീയ സെക്രട്ടറി എന്‍.എ. മുഹമ്മദ്കുട്ടി ട്രഷററുടെ ചുമതല വഹിക്കും.
പുന:സംഘടിപ്പിച്ച സംസ്ഥാന സമിതിയുടെ ആദ്യയോഗം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് ഓണ്‍ലൈനില്‍ ചേരുമെന്ന് പ്രസിഡന്റ് പി.സി. ചാക്കോ അറിയിച്ചു. പാര്‍ട്ടി നേതൃത്വത്തില്‍ അഴിച്ചുപണികള്‍ നടത്തി വ്ശ്യവസ്തരെ സുപ്രധാന പദവികളില്‍ നിയമിച്ച് എന്‍സിപി സംസ്ഥാന ഘടകത്തെ കൈയ്യിലൊതുക്കുകയാണ് മാസങ്ങള്‍ക്ക് മുന്‍പ് മാത്രം പാര്‍ട്ടിയിലെത്തിയ പിസി ചാക്കോ. കേന്ദ്ര നേതൃത്വത്തിന്റെ അകമഴിഞ്ഞ പിന്തുണയോടെ നടക്കുന്ന പരിഷ്കാരങ്ങളില്‍ പാര്‍ട്ടിയില്‍ മുമ്പ് ഉണ്ടായവരില്‍ നിന്നും പ്രതിഷേധം ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: