Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുഎസില്‍ കശ്മീര്‍ പ്രശ്‌നമുയര്‍ത്തി ഇസ്ലാമിക സംഘടന; യുഎസിലെ മണ്ണിലിരുന്ന് കശ്മീരിലേക്ക് ലോകശ്രദ്ധയാകര്‍ഷിക്കാനുള്ള പാക് ഗൂഢശ്രമം

യുഎസിലെ ഉന്നത ഔദ്യോഗിക തലങ്ങളിലേക്ക് കശ്മീര്‍ പ്രശ്‌നം എത്തിക്കാനായി പാകിസ്ഥാന്‍ പിന്തുണയോടെ സംഘനടകള്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തല്‍. ടെക്‌സാസ് ആസ്ഥാനമായ ഫ്രന്‍റ്സ് ഓഫ് കശ്മീര്‍ എന്ന സംഘടന ഈ പരിശ്രമങ്ങളുടെ മുന്‍പന്തിയില്‍ നിലകൊള്ളുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2021, 06:49 pm IST
inWorld
പാകിസ്ഥാന്‍ അനുകൂലിയുമായ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഫ്രന്‍റ്സ് ഓഫ് കാശ്മീരിന്‍റെ മേധാവി ഖസാല ഹബീബ്

പാകിസ്ഥാന്‍ അനുകൂലിയുമായ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഫ്രന്‍റ്സ് ഓഫ് കാശ്മീരിന്‍റെ മേധാവി ഖസാല ഹബീബ്

ന്യൂദല്‍ഹി: യുഎസിലെ ഉന്നത ഔദ്യോഗിക തലങ്ങളിലേക്ക് കശ്മീര്‍ പ്രശ്‌നം എത്തിക്കാനായി പാകിസ്ഥാന്‍ പിന്തുണയോടെ സംഘനടകള്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തല്‍. ടെക്‌സാസ് ആസ്ഥാനമായ ഫ്രന്‍റ്സ് ഓഫ് കശ്മീര്‍ എന്ന സംഘടന ഈ പരിശ്രമങ്ങളുടെ മുന്‍പന്തിയില്‍ നിലകൊള്ളുന്നു.

കശ്മീരിലെ പ്രതിസന്ധിയെക്കുറിച്ച് ഈ സംഘടന 2020 ആഗസ്ത് അഞ്ചിന് ഒരു ഓണ്‍ലൈന്‍ സംവാദം നടത്തിയിരുന്നു. പാകിസ്ഥാന്‍ അനുകൂലിയുമായ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഖസാല ഹബീബാണ് ഫ്രന്‍റ്സ് ഓഫ് കാശ്മീരിന്റെ മേധാവി.

ഈ സംഘടനയുടെ മേലുള്ള പാകിസ്ഥാന്‍ ഭരണത്തിലെ വളരുന്ന സ്വാധീനം ചര്‍ച്ചയില്‍ പങ്കെടുത്തവ്യക്തികളില്‍ നിന്നു തന്നെ മനസ്സിലാക്കാം. പാക് ഭരണ കശ്മീര്‍ പ്രസിഡന്‍റ്, യുഎസ് കോണ്‍ഗ്രസിലെ പാകിസ്ഥാന്‍ അനുകൂല വിഭാഗത്തിലെ രണ്ട് സഹഅധ്യക്ഷന്‍മാര്‍, യുഎസിലെ പാകിസ്ഥാന്‍ അംബാസഡര്‍, ഹൂസ്റ്റണിലെ പാകിസ്ഥാന്‍ കോണ്‍സല്‍ ജനറല്‍ എന്നിവരാണ് ഈ ചര്‍ച്ചയില്‍ പങ്കെടുത്തത്. യുഎസ് കോണ്‍ഗ്രസ് അംഗം എഡ്ഡി ബെര്‍നീസ് ജോണ്‍സണ്‍, ടെക്‌സസിലെ പ്രതിനിധികളായ റോണ്‍ റെയ്‌നോള്‍ഡ്‌സ്, ടെറി മെസ്സ എന്നിവരും ചര്‍ച്ചയില്‍ സംസാരിച്ചു. ഈ പ്രമുഖരുമായി ഓണ്‍ലൈന്‍ വേദി പങ്കിട്ടവരില്‍ പലരും കശ്മീരിലെ ഭീകരവാദത്തെ തുറന്ന് പിന്തുണയ്‌ക്കുന്നവരാണ്.

2019ല്‍ കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ ശേഷം ഇമ്രാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ‘ചൂഷണത്തിന്റെ ദിനം’എന്ന വാര്‍ഷിക പരിപാടിയുടെ ഭാഗമായിട്ടാണ് വെബിനാര്‍ നടന്നത്. അമേരിക്കന്‍ പാകിസ്ഥാനി ടെലിവിഷന്‍ ചാനലായ ടിവി വണ്‍ യുഎസ്എയില്‍ ഈ വെബിനാര്‍ സംപ്രേഷണം ചെയ്തിരുന്നു. യുഎസ് കോണ്‍ഗ്രസിലെ പാകിസ്ഥാന്‍ ഗ്രൂപ്പിന്റെ ഉപാധ്യക്ഷരായ യുഎസ് പ്രതിനിധികളായ ജിം ബാങ്ക്‌സും ഷീല ജാക്‌സണും അന്തസ്സുള്ള പരാമര്‍ശങ്ങളാണ് നടത്തിയത്. പൊതുവേ സൗത്ത് എഷ്യയിലെ ഇസ്ലാമിക സംഘടനകളെ വിമര്‍ശിക്കുന്ന ജിം ബാങ്ക്‌സ് പറഞ്ഞത് തന്റെ ഉദ്ദേശ്യം കശ്മീരില്‍ എന്താണ് നടക്കുന്നതെന്നതിലേക്ക് ശ്രദ്ധയാകര്‍ഷിക്കുകയാണെന്നാണ്. സുരക്ഷയ്‌ക്കും മനുഷ്യാവകാശത്തിനും പിന്തുണ നല്‍കിയുള്ള പ്രതികരണമായിരുന്നു ജാക്‌സണ്‍ ലീയുടെ ഭാഗത്ത് നിന്നുണ്ടായത്.

അതേ സമയം എജെകെ പ്രസിഡന്‍റ് ഖാന്‍ ഈ പരിപാടി നടത്തിയതിന് ഫ്രണ്ട്‌സ് ഓഫ് കശ്മീരിന്റെ ഖസാല ഹബീബിനെ അഭിനന്ദിച്ചു. അദ്ദേഹം രൂക്ഷമായി ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനമുന്നയിക്കുകയും ചെയ്തു. കറാച്ചിയിലും ഇസ്ലാമബാദിലും ഓഫീസുകളുള്ള ഫ്രണ്ട്‌സ് ഓഫ് കശ്മീര്‍ യുഎസ് ആധാരമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്‌ട്ര രാഷ്‌ട്രീയേതര സംഘടനയാണെന്നും കശ്മീര്‍ പ്രശ്‌നത്തിലേക്ക് ലോകശ്രദ്ധ ആകര്‍ഷിക്കുകയാണ് അതിന്റെ ലക്ഷ്യമെന്നും പറയപ്പെടുന്നു. ഫ്രന്റ്‌സ് ഓഫ് കശ്മീരിന്റെ പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാന്‍ സര്‍ക്കാരിന്റെ അറിവോടെയാണെന്ന് വ്യക്തമാണ്. ഇതിന്റെ മേധാവിയായ ഖസാല ഹബീബിന് പാകിസ്ഥാനുമായി അടുത്തബന്ധവുമുണ്ട്. തങ്ങള്‍ക്ക് കോണ്‍സുലേറ്റിന്റെ വാതില്‍ 24-7 തുറന്ന് തന്നതിന് പാകിസ്ഥാന്‍ സര്‍ക്കാരിന് വെബിനാറിനിടെ ഖസാല ഹബീബ് നന്ദി പറയുന്നുമുണ്ട്.

ഫ്രന്റ്‌സ് ഓഫ് കശ്മീരിന് ഹൂസ്റ്റണ്‍ ആസ്ഥാനമായ പല ഇസ്ലാമിക സംഘടനകളുമായും ബന്ധമുണ്ട്. എപിപിഎന്‍എ, പിഎകെപിഎസി, പാകിസ്താന്റെ സീനിയര്‍ എച്എച്ആര്‍ഡി ഉദ്യോഗസ്ഥന്‍ ഇല്യാസ് ചൗധരി എന്നിങ്ങനെ പലരുമായും ബന്ധമുണ്ട്. ജാക്‌സണ്‍ ലീ എന്ന യുഎസ് കോണ്‍ഗ്രസ് പ്രതിനിധിയ്‌ക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുന്ന താഹിര്‍ ഭട്ടി, എം.ജെ. ഖാന്‍ എന്നിവരും ഖസാല ഹബീബുമായി അടുത്ത് പ്രവര്‍ത്തിക്കുന്നു. നൂറുകണക്കിന് മുസ്ലിങ്ങളെയും സിഖുകാരെയും മോദിക്കെതിരെ ഹൂസ്റ്റണില്‍ പ്രകടനത്തിന് അണിനിരത്തിയ ഇന്റണ്‍നാഷണല്‍ ഹുമാനിറ്റേറിയന്‍ ഫൗണ്ടേഷനും ഫ്രന്‍റ്സ് ഓഫ് കശ്മീരിന് ബന്ധമുണ്ട്. അന്ന് ആ മോദി വിരുദ്ധ റാലിയില്‍ ഫ്രന്‍റ്സ് ഓഫ് കശ്മീര്‍ പ്രതിനിധികളും പങ്കെടുത്തു.

ഫ്രന്‍റ്സ് ഓഫ് കശ്മീരിന്റെ അമേരിക്കന്‍ കോണ്‍ഗ്രസിലെ നേതാക്കളുടെ മേലുള്ള ധനപരവും ആശയപരവുമായ സ്വാധീനം പാകിസ്ഥാന്റെ ഇന്ത്യയ്‌ക്കെതിരായ നിഴല്‍ യുദ്ധത്തിന്റെ ഒരു ഉദാഹരണം മാത്രമാണ്. അപ്പോള്‍ അമേരിക്കയിലെ മറ്റ് നഗരങ്ങളില്‍ എന്തൊക്കെ ഗൂഢതന്ത്രങ്ങളായിരിക്കും പാകിസ്ഥാന്‍ നടത്തുന്നുണ്ടാവുക?

Tags: Houstonഫ്രന്‍റ്സ് ഓഫ് കാശ്മീര്‍ഖസാല ഹബീബ്ജമ്മു കശ്മീര്‍article 370pakistanimran khanislamistsഇസ്ലാമിക തീവ്രവാദംകശമീര്‍imrankhan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.