Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പൂതംകുളം

കുറച്ചു പഴക്കമുണ്ട്. ഒരു പെരുമഴക്കാലത്ത് പൂതംകുളം കരകവിഞ്ഞൊഴുകിയത്രെ! ആ ആണ്ടിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇട്ട്യേശന്റെ ഞാവായത്തൊടി വെള്ളം കേറി കിടന്നു. തെക്കേക്കണ്ടത്തിലെ കൃഷി പൂര്‍ണമായും നശിച്ചത്രേ. ഇടമുറിയാതെ പെയ്ത മഴയില്‍ ഞാവായത്തൊടിയിലേക്ക് വെള്ളം ഇരച്ചുകയറിയപ്പോള്‍, കുളക്കരയോടു ചേര്‍ന്നുള്ള ഇടവഴിയും തോടായി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2021, 05:00 am IST
inVaradyam

രജനി സുരേഷ്

കുറച്ചു പഴക്കമുണ്ട്. ഒരു പെരുമഴക്കാലത്ത് പൂതംകുളം കരകവിഞ്ഞൊഴുകിയത്രെ! ആ ആണ്ടിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇട്ട്യേശന്റെ ഞാവായത്തൊടി വെള്ളം കേറി കിടന്നു. തെക്കേക്കണ്ടത്തിലെ കൃഷി പൂര്‍ണമായും നശിച്ചത്രേ. ഇടമുറിയാതെ പെയ്ത മഴയില്‍ ഞാവായത്തൊടിയിലേക്ക് വെള്ളം ഇരച്ചുകയറിയപ്പോള്‍, കുളക്കരയോടു ചേര്‍ന്നുള്ള ഇടവഴിയും തോടായി മാറി.  

പണ്ടു പണ്ടാണ്. അന്ന് ഈ  കുണ്ടനിടവഴി ഉണ്ടായിരുന്നില്ലത്രേ. പൂതംകുളത്തില്‍ നിന്ന് കുറുണിക്കുളത്തിലേക്ക് വെള്ളം ഒഴുകുന്ന തോടായിരുന്നു ഈ ഇടവഴി. മഴ കുറഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഈ തോടിലൂടെ വെള്ളം നീര്‍ച്ചാലായി മെലിഞ്ഞൊഴുകിയപ്പോള്‍ നാട്ടുകാര്‍ കുറുണിക്കുളത്തിലേക്കുള്ള നടത്തം അതിലൂടെയാക്കി. അങ്ങനെ വെള്ളം ഒഴുകിയിരുന്ന തോട് കുണ്ടനിടവഴിയായി. പിന്നീട് കുറുണിക്കുളത്തിലേക്ക് ഒരു എളുപ്പവഴി വെട്ടി ആ തോടിനെ വഴിയാക്കുകയായിരുന്നു എന്ന് കണ്ടമുത്തനും നല്ലമ്പൊരയും പറയുകയുമായിരുന്നു.

കണ്ടമുത്തന്റെയും നല്ലമ്പൊരയുടെയും യൗവനകാലത്താണത്രേ ആ വഴി വെട്ടിത്തെളിച്ചത്. അന്നേ അത് അപകടമാണെന്ന് താഴ്‌ത്തേലെ  മുത്തശ്ശി പറയുമായിരുന്നത്രേ! കൂട്ടം കൂടി നടന്നു നടന്ന് ഗ്രാമവാസികള്‍ തോടിനെ പുതുവഴിയാക്കി മാറ്റി.

അക്കാലത്ത് കന്നുകാലികളെ കുളിപ്പിക്കുവാന്‍ കുറുണിക്കുളത്തിലേക്ക് പോകണമെങ്കില്‍, താഴ്‌ത്തേലെ തൊടിയിലൂടെ നടന്ന്, ഇട്ട്യേശന്റെ ഞാവായത്തൊടിയിലെത്തി, പൂതംകുളക്കര താണ്ടി, തോടു ചാടിക്കടന്ന് കുറുണിക്കുളത്തിലെത്തണമായിരുന്നു. ഇട്ട്യേശന്റെ നിരന്തര സമ്മര്‍ദ്ദം കൊണ്ടാണത്രേ താഴ്‌ത്തേലെ വീട്ടുകാര് തോടിനെ വഴിയാക്കാന്‍ അനുവദിച്ചത്. താഴ്‌ത്തേലെ മുത്തശ്ശി ആ നടപടിയെ എതിര്‍ത്തിരുന്നു. വെള്ളത്തിനൊഴുകാന്‍ വഴിയില്ലെങ്കില്‍ അത് നാശനഷ്ടങ്ങള്‍ വരുത്തുമെന്ന് മുത്തശ്ശി ഗുണദോഷിച്ചത്രേ! അന്നത് ഇട്ട്യേശനും താഴ്‌ത്തേലെ യുവാക്കളും പുച്ഛിച്ചുതള്ളി.

ഞാവായത്തൊടിയില് കന്നുകാലികള് മേയുന്നത് തടയുകയായിരുന്നു ഇട്ട്യേശന്റെ ഉദ്ദേശ്യം. തോടിന്റെ സമീപം ചൂണ്ടയിട്ടു നില്‍ക്കുന്ന ചെറുമക്കുട്ടികളുടെ ശല്യവും തീരുമെന്ന് താഴ്‌ത്തേലെ തറവാട്ടുകാരും കരുതി.

എത്രയോ കാലം മുന്‍പ് പടുത്തുയര്‍ത്തിയ കുളക്കടവിന് വലിയ കേടുപാടുകളൊന്നും സംഭവിച്ചില്ല. എങ്കിലും പൂതംകുളം നിറഞ്ഞൊഴുകിയപ്പോള്‍ കുളത്തിന്റെ വക്കിനോടു ചേര്‍ന്ന  കുളപ്പുരയുടെ പല ഭാഗവും ഇടിഞ്ഞു വീണു. കുളപ്പുര നേരെയാക്കാന്‍ താഴ്‌ത്തേലെ യുവാക്കള്‍ക്ക് വലിയ താല്‍പ്പര്യമൊന്നുമുണ്ടായിരുന്നില്ല. അതിനാല്‍ ആവശ്യത്തിന് ചെങ്കല്ലും മണ്ണും കുമ്മായവുമൊന്നും കിട്ടാതെ കണ്ടമുത്തന്‍ വലഞ്ഞു. എങ്കിലും കണ്ടമുത്തനും  നല്ലൊമ്പരയും ചേര്‍ന്ന് കുളപ്പുരയുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്തു.

താഴ്‌ത്തേലെ പുതു തലമുറയിലെ യുവാക്കളും ഇട്ട്യേശന്റെ മകനും ചേര്‍ന്ന് ആ തോട് വീണ്ടും വഴിയാക്കാന്‍ പദ്ധതിയിട്ടു. ഇടവഴിയല്ല, പെരുവഴി തന്നെയായിരുന്നു ലക്ഷ്യം.

അന്ന് മുന്നറിയിപ്പ് നല്‍കാന്‍ താഴ്‌ത്തേലെ മുത്തശ്ശിയില്ല. വാര്‍ദ്ധക്യത്തിലെത്തിയ കണ്ടമുത്തനും നല്ലൊമ്പരയും പൂതംകുളത്തിന്റെ കിടപ്പുവശം പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല.

അങ്ങനെ തോട് നികത്തി വഴിയാക്കി. മണ്ണിട്ട് മണ്ണിട്ട് പെരുവഴിയാക്കി. തെക്കേ കണ്ടത്തിന്റെ വിസ്തൃതി കുറഞ്ഞു. കുറുണിക്കുളത്തിലേക്ക് കന്നുകാലികളെ തെളിക്കുന്നവര്‍ മാത്രമല്ല, വലിയൊരു തക്കിടി മുണ്ടന്‍ സംഘവും ഈ പെരുവഴിയിലൂടെ പാഞ്ഞു നടന്നു.

പ്രതീക്ഷകളെ അസ്ഥാനത്താക്കി കടുത്ത വേനലിലും വറ്റാത്ത പൂതംകുളം വരണ്ടു തുടങ്ങി. താഴ്‌ത്തേലെ തറവാട്ടുകാരുടെ തേച്ചുകുളി, മുങ്ങിക്കുളി, തീണ്ടിക്കുളി എല്ലാം നിലച്ചു.

കുറുണിക്കുളവും പൂതംകുളത്തിന്റെ നിലപാട് കൈക്കൊണ്ടു.

വര്‍ഷങ്ങള്‍ പലതു പിന്നിട്ടു. ഒരു തോരാ മഴയില്‍ പൂതംകുളത്തിന്റെ സ്മാരകമെന്നോണം നിന്നിരുന്ന കുളപ്പുരയും നിലംപൊത്തി. കുളത്തിനോടു ചേര്‍ന്നുള്ള പെരുവഴിയില്‍ വീടുകള്‍ പൊങ്ങി.

പിന്നീട് കാലമെത്താതെ പെയ്ത തകര്‍പ്പന്‍ മഴയില്‍ പൂതംകുളവും കുറുണിക്കുളവും ഒലിച്ചു പോയി. ഇന്നവരെ ആ ഗ്രാമത്തിനറിയില്ലത്രേ!

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

Kerala

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

World

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

India

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

India

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.