കൊച്ചി: കൊച്ചി ബ്യൂട്ടിപാര്‍ലറിലേക്ക് വെടിയുതിര്‍ക്കുന്നതിനായി തനിക്ക് ക്വട്ടേഷന്‍ നല്‍കിയത് പെരുമ്പാവൂരിലെ ഗുണ്ടാനേതാവെന്ന് രവി പൂജാരിയുടെ വെളിപ്പെടുത്തല്‍. കേരള പോലീസിവ്റെ കസ്റ്റഡിയില്‍ കഴിയുന്ന രവി പൂജാരിയെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം അറിയാനായത്.
കാസര്‍ഗോഡ് സ്വദേശി ജിയ, മൈസൂര്‍ സ്വദേശി ഗുലാം എന്നിവര്‍ വഴിയാണ് ഗുണ്ടാ നേതാവുമായി ഇടപാടുകള്‍ നടത്തിയതെന്ന് രവി പൂജാരി വെളിപ്പെടുത്തി. രവി പൂജാരിയെ ഫോണില്‍ വിളിച്ചു ക്വട്ടേഷന്‍ കൈമാറിയത് ഗുലാം ആണ്. അതിനുശേഷം ലീന മരിയ പോളിനെ വാടസ്ആപ്പ് കോള്‍ വഴി മൂന്ന് തവണ ഫോണില്‍ വിളിച്ചെന്നും രവി പൂജാരി വ്യക്തമാക്കി.
പെരുമ്പാവൂര്‍ സ്വദേശിയെ ഉടന്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യും. എന്നാല്‍ ജിയ ഒളിവിലാണ്. ഇവര്‍ക്കുവേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം രവി പൂജാരിയുടെ മൊഴി പൂര്‍ണമായി വിശ്വസിക്കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. കേരളത്തില്‍ നടന്നിട്ടുള്ള ഗുണ്ട സംഘങ്ങളിലെ കൊലപാതകത്തില്‍ രവി പൂജാരിക്ക് പങ്കുണ്ടോയെന്നും സംശയിക്കുന്നുണ്ട്.
നിലവില്‍ ചൊവ്വാഴ്ച വരെയാണ് ജൂണ്‍ എട്ട് വരെയാണ് രവി പൂജാരിയെ കേരള പോലീസിന്റെ കസ്റ്റഡിയില്‍ ലഭിച്ചിട്ടുള്ളത്. കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കസ്റ്റസി കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കും.
രവി പൂജാരിയെ ചോദ്യം ചെയ്യുന്ന സമയത്തു അഭിഭാഷകനെ ഒപ്പമിരുത്താന്‍ അനുവദിക്കണമെന്ന ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. അന്വേഷണ സംഘം പൂജാരിയുടെ ശബ്ദ സാമ്പിള്‍ ശേഖരിക്കാനും കോടതിയുടെ അനുമതി തേടും. ഭീഷണി കോളുകള്‍ വിളിച്ചത് പൂജാരി തന്നെയാണോ എന്നുറപ്പിക്കാനാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: