ന്യൂദല്‍ഹി: ഇന്ത്യയുടെ മൂന്നാം നമ്പര്‍ വിദിത് ഗുജറാത്തി ഫിഡേ ലോകകപ്പ് ചെസ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് യോഗ്യത ലഭിച്ചത്. റഷ്യയിലെ സോചിയില്‍ ഈ മാസം പത്തിന് ലോകകപ്പ് ചെസ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കും.
ലോകകപ്പിന് യോഗ്യത നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് വിദിത് ഗുജറാത്തി. ഗ്രാന്‍ഡ് മാസ്റ്റര്‍മാരായ പി. ഹരികൃഷ്ണ, അരവിന്ദ് ചിദംബരം, പി. ഇനിയാന്‍ എന്നിവരാണ് നേരത്തെ ലോകകപ്പിന് യോഗ്യത നേടിയ ഇന്ത്യന്‍ പുരുഷ താരങ്ങള്‍. നിലവില്‍ 23-ാം റാങ്കുകാരനായ വിദിത് ഗുജറാത്തി ഇത് മൂന്നാം തവണയാണ് ലോകകപ്പിന് യോഗ്യത നേടുന്നത്. 2017, 2019 വര്‍ഷങ്ങളില്‍ യോഗ്യത നേടിയിരുന്നു.
കൊണേറു ഹംപി, ഡി. ഹരിക, ഭക്തി കുല്‍ക്കര്‍ണി, ആര്‍. വൈശാലി, പദ്മിനി റൗത്ത് എന്നിവര്‍ വനിതാ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്.
















